സെക്‌സ് വിപണിയുടെ സാധ്യതകളിലേക്ക് കേരളവും

 


പ്രതിഭാരാജന്‍

(www.kvartha.com 24.06.2016) നമുക്കിനി ഒരു കാരണവശാലും ഒഴിവാക്കാന്‍ കഴിയാത്ത അന്യ സംസ്ഥാന തൊഴിലാളികളെ എങ്ങനെ സുരക്ഷിതമായി പ്രയോജനപ്പെടുത്താനാകും എന്നതിനേക്കുറിച്ചാണ് ഇനി നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടത്. കേരള ഹൈക്കോടതിയും ഈ വിഷയത്തില്‍ അഭിപ്രായം പറഞ്ഞിരിക്കുന്നു. സിംഗിള്‍ ബെഞ്ചിലെ ജസ്റ്റീസ് കെ വിനോദ് ചന്ദ്രന്‍ ചില പരാമര്‍ശങ്ങള്‍ നടത്തിയത് പരിശോധിക്കാം.

അവര്‍- അന്യ സംസ്ഥാന തൊഴിലാളികള്‍ എന്ന പദം കോടതി നിരാകരിക്കുന്നു- ഇന്ത്യയുടെ രണ്ടാം പൗരന്മാരല്ലല്ലോ, വൃത്തിഹീനമായ അന്തരീക്ഷത്തില്‍ അവരെ പാര്‍പ്പിക്കരുത്. വ്യാധികള്‍ അവര്‍ വഴി പടരാന്‍ ഇടവരരുത്. കേരളത്തിനു മറന്നു വെക്കാന്‍ കഴിയാത്ത വിധം രൂക്ഷമായ ഈ തൊഴിലാളി പ്രശ്‌നം പൊതു താല്‍പര്യ ഹര്‍ജിയായി പരിഗണിച്ച് ചീഫ് ജസ്റ്റീസ് നിലപാടു സ്വീകരിക്കണമെന്നാണ് സിംഗിള്‍ ബൈഞ്ച് അഭിപ്രായപ്പെട്ടത്.

പൊതു താല്‍പര്യ ഹര്‍ജി ചര്‍ച്ചക്കു വരുമ്പോള്‍ ആദ്യം പരിഗണിക്കുക കേരളത്തില്‍ നിന്നും അമിത കൂലി മോഹിച്ച് വിദേശത്ത് പോകുന്ന മലയാളിയുടെ മസില്‍ വിടവ് നികത്താന്‍ നേപ്പാളില്‍ നിന്നു വരെ എത്തിച്ചേരുന്നവരാണിവര്‍. ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിനാന്‍സ് ടാക്‌സേഷന്റെ (ഗിഫ്റ്റ്) റിപ്പോര്‍ട്ടു പ്രകാരം തള്ളിക്കളയാന്‍ സാധ്യമല്ലാത്ത വിധം 25 ലക്ഷത്തില്‍പ്പരം പേരുണ്ട് ഇവര്‍ കേരളത്തില്‍. മിക്കവരും 35ന് താഴെ പ്രായമുള്ളവര്‍. അധികരിച്ചാല്‍ 300 രൂപ കൂലിയും മറ്റു യാതൊരു ആനുകുല്യങ്ങളും ആവശ്യമില്ലാത്തതിനാല്‍ ഒരിടത്തു തന്നെ സ്ഥിരമായി ഉറച്ചു നില്‍ക്കാതെയും ഇന്ത്യയുടെ, പ്രത്യേകിച്ച് കേരളത്തിന്റെ തൊഴില്‍ നിയമങ്ങളിലെ അജ്ഞതയും മറ്റും ചുഷണങ്ങള്‍ക്ക് കാരണമാകുന്നു.

രാജ്യത്തെ പുതിയ സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം തൊഴിലില്ലായ്മ ഏറ്റവും കുടുതലുള്ള സംസ്ഥാനമാണ് കേരളം. ശാരിരികാധ്വാനത്തിനാവശ്യമായ കായിക ബലവും മാനസിക ബലവും നഷ്ടപ്പെട്ടവരാണ് മലയാളത്തിലെ പുതിയ തലമുറ. തൊഴിലുറപ്പു ജോലിയില്‍ 180 രൂപക്ക് പണിയെടുത്താലും തരക്കേടില്ല, അധ്വാനിക്കാന്‍ വയ്യ എന്ന നില മാറണം. ഇങ്ങനെ 40 ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്യുകയും സ്ത്രീകള്‍ തൊഴിലുറപ്പില്‍ പണി ചെയ്യുകയും ചെയ്യുന്നു.

എന്താണ് പ്രതിവിധി? കോടതിക്കും പോലീസിനും മാത്രമല്ല, പൊതു സമൂഹത്തിനു മുമ്പിലാകെ ഈ ചോദ്യമുണ്ട്. മലയാളിയേപ്പോലെയല്ല, എല്ലു മുറിയെ, ഏറെ വൈകും വരെ പണി ചെയ്യുന്ന ഇവര്‍ക്ക് എട്ടു മണിക്കുര്‍ വിനോദവും, എട്ടുമണിക്കൂര്‍ വിശ്രമവും സ്വപ്നത്തില്‍ പോലുമില്ല. ധാരാളം പണം കൈവശം വരുന്നതിനാല്‍ ധാരാളം മദ്യപിക്കുന്നു. അതുമാത്രമാണ് അവര്‍ക്ക് ഏറ്റവും എളുപ്പത്തില്‍ ലഭ്യമാകുന്ന വിനോദം. മദ്യപാനാസക്തി, സെക്‌സ് അടക്കമുള്ള മറ്റിതര ആസക്തിയിലേക്ക് കടന്നു വരുമ്പോള്‍ ശരീരം അവിഹിതമായിട്ടായാലും സെക്‌സ് ആവശ്യപ്പെടുമ്പോള്‍ സാധുക്കളായ സ്ത്രീകളെ പണം കാട്ടി വശീകരിച്ചും കൃത്രിമമായ മാര്‍ഗത്തിലുടേയും, ചുളുവിലും ഇവര്‍ കീഴ്‌പ്പെടുത്തുന്നു.

മനുഷ്യ സ്ത്രീകള്‍ക്ക് മാത്രമല്ല, സ്‌കുളില്‍ പഠിക്കുന്ന ആണ്‍കുട്ടികള്‍ക്കു പോട്ടെ, ആടുകള്‍ക്ക് പോലും രക്ഷയില്ലാതാകുന്നു. ലക്ഷത്തില്‍ ഒന്ന് എന്ന നിലയില്‍ മാത്രം പുറം ലോകമറിയുന്നു. ചിലവ മാത്രം വിവാദങ്ങളാകുന്നു. കേരളം വിട്ടാല്‍ മറ്റിതര സംസ്ഥാനങ്ങളില്‍ ഏറെ ഇടങ്ങളിലും പണം കൊടുത്ത് താല്‍ക്കാലികമായി സ്തീകളെ സ്വീകരിക്കാന്‍ സൗകര്യവും ആചാരങ്ങളുമുണ്ട്. കര്‍ണാടകത്തിന്റെ ദേവദാസികള്‍, യു പിയിലെ നാട്പൂര്‍വ്വകള്‍, മധ്യപ്രദേശിലെ ബച്ചാര ഗോത്രം, ഗുജറാത്തിലെ വാഡിയ ഇവരൊക്കെ ആചാരപരങ്ങളായി തന്നെ സെക്‌സ് വിപണി കൈകാര്യം ചെയ്യുന്ന പൊതു സമൂഹങ്ങളാണ്.

വേശ്യവൃത്തി കേന്ദ്ര നിയമമാക്കരുതോ എന്ന് സുപ്രീം കോടതി തന്നെ സൂചിപ്പിച്ച സ്ഥിതിക്ക് കേരള ഹൈക്കോടതിയുടെ പൊതു താല്‍പര്യ ഹര്‍ജിക്ക് ഏറെ പ്രാധാന്യമുണ്ട്. സെക്‌സ് വിപണിയുടെ ശക്തി കേരളത്തിലും വ്യാപിക്കാനുള്ള സാഹചര്യങ്ങള്‍ മണത്തറിയുകയാണ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി പ്രവര്‍ത്തകര്‍.
സെക്‌സ് വിപണിയുടെ സാധ്യതകളിലേക്ക് കേരളവും

Keywords:  Prathibha-Rajan, Article, Molestation, Murder, High Court, Law, Karnataka, Madhya pradesh, Supreme Court of India, Kerala, New opportunity and Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia