ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അസ്ലം മാവില
(www.kvartha.com 12.08.2016) നമുക്ക് ഒരു നാട് മൊത്തമായിട്ട് നന്നാക്കാന്‍ പറ്റുമോ? പറ്റില്ല. നാട് നന്നാകാന്‍ ആഗ്രഹിക്കാന്‍ സാധിക്കും. ആ ആഗ്രഹങ്ങള്‍ ഉള്ളവരുടെ എണ്ണം കൂടുന്തോറും നാട് നന്നായി തുടങ്ങും. അവിടെ അവനവന് നന്നാകാന്‍ തുടങ്ങി. അതിന്റെ ഫലം കണ്ടു തുടങ്ങി. അതാണ് കാരണം. ഈ ഒരു ആലോചന എനിക്ക് മാറ്റമുണ്ടാക്കി. അപ്പോള്‍ കൂട്ടായി ഒരു ശ്രമം ഉണ്ടായാലോ ? ആ ഒരു ചിന്തയാണ് കൂട്ടായ്മയിലേക്ക് എത്തുന്നത്. അപ്പോള്‍ അതിനു ഒരു നേതൃ സ്വഭാവം വരണം എന്ന തോന്നല്‍ ഏത് ചുറ്റുപാടിലും ഉണ്ടാകും. അതിന് ചില ചിട്ടവട്ടങ്ങള്‍ ഉണ്ടാവുക സ്വാഭാവികം. ഒറ്റയ്ക്ക് ചെയ്യുന്നത് പോലെയല്ല. ഒരാളുടെ മാത്രം തീരുമാനല്ല. ഒറ്റയാന് (one-man) പ്രവര്‍ത്തിയല്ല. കൊള്ളലും കൊടുക്കലും ഉണ്ടാകും. വിട്ടുവീഴ്ച വേണ്ടി വരും. ''യെസ്നോ''കളുടെ പട്ടിക വരും. സമാന ചിന്താകഗതിക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ചു ''യെസ്നോ''കളും കൂടും.
ഒന്നിച്ചു കൂടുമ്പോള്‍ ഒന്നായ് ശബ്ദങ്ങള്‍ ഉണ്ടാകും. അത് കേള്‍ക്കാന്‍ പറ്റാതെയായി വരും. എല്ലാവരും പറയുന്നത് കേള്‍ക്കണം. ഒന്നിച്ചു പറ്റില്ല. അപ്പോള്‍ ഒരാള്‍ സംസാരിക്കുമ്പോള്‍ മറ്റുള്ളവര്‍ മൗനമായിരിക്കുകയേ നിര്‍വാഹമുള്ളൂ. ഒറ്റയ്ക്ക് ചെയ്യുമ്പോള്‍ കിട്ടുന്ന സ്വാതന്ത്ര്യം നഷ്ടപ്പെടുന്നുവെന്ന തോന്നല്‍ ഉണ്ടാകും. ഫലത്തില്‍ മറ്റുള്ളവരെ ഉള്‍ക്കൊള്ളാനുള്ള മനസും ശരീരവും പാകപ്പെടുത്തുകയാണ് അത് കൊണ്ട് ചെയ്യുന്നത്. അതിനാദ്യം വേണ്ടത് അച്ചടക്കമാണ്. അതില്‍ എല്ലാം പെടും. code of conduct എന്നതില്‍ പെടാത്ത ഒന്നുമില്ല. അച്ചടക്കമുള്ളിടത്തേ ഫലം ഉദ്ദേശിച്ച രൂപത്തില്‍ കൈവരിക്കൂ. അത് accommodate ചെയ്യാനുള്ള മനസ്സും പരുവപ്പെടണം. പരുവപ്പെടുത്തിയേ തീരൂ. accommodate എന്നതിന്റെ ശരിയായ അര്‍ത്ഥം അന്യാഭിലാഷത്തിലിണങ്ങുക, പൊരുത്തപ്പെടുക എന്നൊക്കെയാണ്. ആ ഒരു സമീപനമില്ലാത്തിടത്തോളം മനസും നന്നാകില്ല, സ്വയവും നന്നാകില്ല. നാടും നന്നാകില്ല.
കൂട്ടായ്മകള്‍ നമുക്ക് ഒരു പാഠശാലയാണ്. എപ്പോഴും നാമതിലെ വിദ്യാര്‍ത്ഥികളും. പൊതു സമൂഹത്തിനു ഉപകാരപ്പെടുന്നത് കാലവും നേരവും നോക്കി നമുക്ക് പറയാം. അത് ഒരിക്കലും വ്യക്തിഹത്യയിലേക്ക് വഴിപോകരുത്. ഒരാളുടെ മാത്രം പിന്നാലെ കൂടുകയുമരുത്. അതിന്റെ ഭവിഷ്യത്ത് വലുതാണ്. അന്യന്റെ നിഴലിനെ പിന്തുടര്ന്നത് പോലെയാകുമത്. ചില നേരങ്ങളില്‍ മുന്നില്‍ ഉണ്ടാവുക നമ്മുടെ നിഴല്‍ തന്നെയായിരിക്കും.
എല്ലാവര്ക്കും അവരുടേതായ ഒരു ജീവിത പശ്ചാത്തലമുണ്ട്. നല്ല കൂട്ടായ്മകളില്‍ നിന്ന് കിട്ടുന്ന നല്ല അനുഭവങ്ങള്‍ അവരുടെ ജീവിതത്തില്‍ സ്വയം വിചാരത്തിനു വഴിവെക്കാറുമുണ്ട്. പലരും അനുഭവങ്ങള്‍ പങ്കിടാറുമുണ്ട്. ആ വീണ്ടു വിചാരത്തെയാണ് അംഗീകരിക്കേണ്ടത്. കൂട്ടായ്മകളില്‍ വളച്ചു കെട്ടി പറയാതിരിക്കുന്നതാണ് ഏറ്റവും നല്ലത്. ഒന്നോ രണ്ടോ പേരെ വ്യക്തി ഹത്യ ചെയ്യാന്‍ പൊതു ഇടം തെരഞ്ഞെടുക്കുന്നത് അക്ഷന്തവ്യമായ കുറ്റമല്ലേ ? മറ്റുള്ളവരില്‍ തെറ്റിദ്ധാരണയും ആശയകുഴപ്പവും സൃഷ്ട്ടിക്കും. വ്യക്തികളില്‍ നൈരാശ്യം, ഏകാന്ത ജീവിതം, നിസ്സംഗത ജനിപ്പിക്കും. അഭിമാനമെന്നത് പരിശുദ്ധമെന്നാണ് മതം പഠിപ്പിക്കുന്നത്.
സോഷ്യല്‍ മീഡിയകളുടെ ജനകീയതയോടെ ഇത്തരം അരുതായ്കകള്‍ വര്‍ധിച്ചുവോ എന്ന് സംശയമുണ്ട്. കുറെ നന്മകളോടൊപ്പം അതിന് കരി നിഴല്‍ വീഴ്ത്തുന്ന തിന്മകള്. ഒരു സംഘബോധത്തില്‍ പലപ്പോഴും കാത്തു സൂക്ഷിക്കേണ്ട പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിക്കപ്പെടുന്നുവെന്നതാണ് 24 മണിക്കൂറും കേള്‍ക്കാനും പറയാനും വായിക്കാനും സൗകര്യമൊരുക്കുന്ന സോഷ്യല്‍ മീഡിയകളില്‍ ഈയ്യിടെ കണ്ടു വരുന്ന ഇത്തരം അരുതായ്കകള്‍. മാനവ സംസ്കൃതമനുഷ്യാവകാശ പക്ഷത്തു നിന്നുമുള്ള ആലോചനകളിലെ ഏറ്റവും വലിയ വെല്ലുവിളിയും ഇതാണെന്ന് തോന്നുന്നു.
Keywords: Article, Aslam Mavila, one-man, code of conduct, accommodate, Group and mistakes.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.