വേനൽക്കാലത്ത് വരുമാനം നേടാൻ ഇതാ ഒരു സൂപ്പർ വഴി: തണ്ണിമത്തൻ കൃഷി വീട്ടിൽത്തന്നെ


● ഹൈബ്രിഡ് വെറൈറ്റി സാഗർ പ്ലസ് മികച്ച വിളവ് നൽകും.
● കപ്പലണ്ടി പിണ്ണാക്കും കോഴിവളവും അടിവളമായി നൽകണം.
● 60-70 ദിവസത്തിനുള്ളിൽ വിളവെടുപ്പ് നടത്താം.
● സ്വന്തമായി കൃഷി ചെയ്യുന്നത് വിഷാംശം ഒഴിവാക്കാൻ സഹായിക്കും.
ലിൻ്റാ മരിയാ തോമസ്
(KVARTHA) നമ്മുടെ കേരളത്തിൽ വേനൽക്കാലത്ത് ഏറ്റവും അധികം ചെലവുള്ള ഒന്നാണ് തണ്ണിമത്തൻ. ഇതിനെ വത്തക്ക എന്നും ചിലർ വിളിക്കാറുണ്ട്. നമ്മുടെ നാട്ടിലേക്കാളുപരി മറ്റു സംസ്ഥാനങ്ങളിൽ നിന്നാണ് തണ്ണിമത്തൻ അധികവും ലോഡ് കണക്കിന് ഇങ്ങോട്ടേയ്ക്ക് എത്തുന്നത്. കാരണം, ഇവിടെ പ്രത്യേക ഡിമാൻ്റ് തന്നെ തണ്ണിമത്തന് ഉണ്ട്.
ചൂട് കാലത്ത് കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം ഒന്നുപോലെ പ്രിയപ്പെട്ടതാകുന്നു തണ്ണിമത്തൻ അഥവ വത്തക്ക. തണ്ണിമത്തൻ പല നിറത്തിൽ കാണപ്പെടുന്നുണ്ട്. ചിലത് വെള്ളയും പച്ചയും ചേർന്ന പുള്ളിയോടു കൂടിയതും ചിലത് തനി പച്ച നിറത്തിലുള്ളതും. മറ്റൊന്ന് മഞ്ഞ നിറത്തിലുമാണ് കാണപ്പെടുന്നത്. പൊതുവേ തണ്ണിമത്തൻ ഇവിടെ കൃഷി ചെയ്യുന്നതായി കാണുന്നില്ല.
എന്നാൽ തണ്ണിമത്തൻ്റെ അധിക ചെലവുള്ള സംസ്ഥാനം കൂടിയാകുന്നു കേരളം. ഇവിടെ എങ്ങനെ തണ്ണിമത്തൻ വിളയിക്കാം. ഇതിൻ്റെ വിത്ത് കൊണ്ട് വീട്ടിൽ എങ്ങനെ കൃഷി ചെയ്യാൻ സാധിക്കും. അതിൻ്റെ കാര്യങ്ങളാണ് ഇവിടെ വിശദീകരിക്കുന്നത്.
തണ്ണിമത്തൻ വത്തക്ക അങ്ങനെ പല പേരിലറിയപ്പെടും. ഇതിന്റെ കൃഷി രീതി അല്പം ശ്രദ്ധിച്ചു കഴിഞ്ഞാൽ കൂടുതൽ വിളവ് കിട്ടും. ഒരു ചെടിയിൽ നിന്ന് ഒരു നാല് കാ പ്രതീക്ഷിച്ചാൽ മതി. ഹൈബ്രിഡ് വെറൈറ്റി സാഗർ പ്ലസ് ഒരു തണ്ണിമത്തൻ 5 കിലോയ്ക്ക് അടുത്ത് തൂക്കം വരും മണ്ണിന്റെ പിഎച്ച് കറക്റ്റ് ആക്കണം എന്നുള്ളതാണ് ആദ്യത്തെ കാര്യം. ഇതിനു കുമ്മായവും ഡോളോമെറ് ഉപയോഗിക്കാം.
കൃത്യമായിട്ട് അടിവളം കൊടുക്കണം. കപ്പലണ്ടി പിണ്ണാക്കും കോഴിവളവും ആണ് അടിവളമായി കൊടുക്കാൻ ഏറ്റവും നല്ലത്. ഒരുതടത്തിലും മൂന്ന് വിത്ത് കുത്താം. വിത്തുകുത്തി കഴിഞ്ഞാൽ നാല് ദിവസത്തിനുള്ളിൽ മുളപൊട്ടും. തുടക്കത്തിലെ തൈയ്ക്ക് കൃത്യം ആയിട്ടുള്ള വളർച്ച കിട്ടാൻ സംരക്ഷണം അത്യാവശ്യമാണ്. തണ്ടൊടിഞ്ഞു പോകരുത്. പിന്നീടങ്ങോട്ട് ഉള്ള വളർച്ച വളരെ പെട്ടെന്ന് ആയിരിക്കും. കൃത്യമായിട്ടുള്ള നന രാവിലെയും വൈകിട്ടും കിട്ടണം. അറുപത്, എഴുപത് ദിവസത്തിനുള്ളിൽ നല്ല തണ്ണിമത്തൻ വിളവെടുക്കാം.
അടിവളം കൊടുക്കുന്നത് പോരാതെ ന്യൂട്രിയൻസ് ആഡ് ചെയ്തു കൊടുക്കുന്ന വളരെ നല്ലതാണ്. ഇതിന്റെ വിത്ത് നിങ്ങൾക്ക് വീട്ടിൽ കൃഷി ചെയ്യാൻ ആയിട്ട് വാങ്ങാൻ സാധിക്കും. 50 മുതൽ മുകളിലോട്ട് ആണ് നല്ല തണ്ണിമത്തൻ വിത്തിൻ്റെ വില. നല്ല തണ്ണിമത്തൻ ഈ പറയും പ്രകാരം വീട്ടിൽ വിളയിച്ചെടുത്താൽ തണ്ണിമത്തൻ മാത്രമല്ല, വിത്തും കൂടി നിങ്ങൾക്ക് വിൽക്കാൻ കഴിയും. അതുവഴി നല്ല വരുമാനം ഉണ്ടാക്കുകയും ചെയ്യാം.
നല്ല ജലസേചന സൗകര്യമുള്ള സ്ഥലത്ത് നട്ട് വിളയിപ്പിച്ചെടുക്കാൻ സാധിക്കുന്ന ഒന്നാണ് തണ്ണിമത്തൻ. നമ്മൾ സ്വന്തമായി ഉണ്ടാക്കിയത് ഉപയോഗിക്കുമ്പോൾ ഇതിൽ മായമോ വിഷാംശമോ ചേർന്നിട്ടുണ്ടോയെന്ന് പേടിക്കുകയും വേണ്ട. കുട്ടികൾക്കും ആവശ്യാനുസരണം കൊടുക്കുകയും ചെയ്യാം.
തണ്ണിമത്തൻ കഴിക്കുന്നതിലൂടെ അതിൽ നിറഞ്ഞിരിക്കുന്ന ധാരാളം ജലം ഉള്ളിലെത്തുകയും ചെയ്യും.ധാരാളം ജലം അടങ്ങിയ പഴവർഗ്ഗങ്ങളിൽപ്പെടുന്ന ഒന്നാണ് തണ്ണിമത്തനും. അതിനാൽ വീട്ടിൽ തന്നെ ഈ പറഞ്ഞപ്രകാരം കൃഷി ചെയ്തു വിളവെടുക്കുവാൻ ശ്രദ്ധിക്കുക. നല്ലൊരു വരുമാനവും സ്വന്തമായി ഉണ്ടാക്കിയെടുക്കുവാൻ സാധിക്കും.
വേനൽക്കാലത്ത് വീട്ടിൽ തണ്ണിമത്തൻ കൃഷി ചെയ്യുന്നതിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.Summary: This article details how to cultivate watermelon at home in Kerala, where it's highly in demand during summer, and explores the potential for earning income through this. It covers soil pH, fertilizers, and care tips. #WatermelonFarming, #HomeGardening, #KeralaAgriculture, #SummerIncome, #VegetableGardening, #GrowYourOwn