Polyhouse Farming | കൃഷി ചെയ്യാന്‍ വിശാലമായ പറമ്പും പാടവും വേണ്ട; പോളിഹൗസ് ഫാമിംഗിലേക്ക് ചുവടുറപ്പിച്ച് അനേകം പേർ; പ്രത്യേകതകൾ അറിയാം
May 5, 2022, 13:52 IST
തിരുവനന്തപുരം: (www.kvartha.com) പണ്ടത്തേത് പോലെ കൃഷി ചെയ്യാന്‍ വിശാലമായ പറമ്പും പാടവും ഇന്ന് എല്ലാവര്‍ക്കുമില്ല, അതുകൊണ്ട് മട്ടുപ്പാവിലെയും ചെടിച്ചട്ടിയിലേയും പോലുള്ള നവീന കൃഷി രീതികള്‍ പലരും പിന്തുടരുന്നു. 'പോളിഹൗസ് ഫാമിംഗ്' അതുപോലെയുള്ള വ്യത്യസ്തമായ രീതിയാണ്. നിയന്ത്രിത പാരിസ്ഥിതിക സാഹചര്യങ്ങളില്‍ വിളകള്‍ വളര്‍ത്തുന്ന ഒരു സാങ്കേതികവിദ്യയാണിത്. ഈ രീതിയുടെ പ്രത്യേകതകളും വിശദാംശങ്ങളും എന്തൊക്കെയാണെന്ന് പരിശോധിക്കാം.
സൂര്യപ്രകാശം ഉള്ളില്‍ കടക്കാത്ത തരത്തില്‍ പ്രത്യേകതരം ഷീറ്റുകള്‍ നിശ്ചിത ആകൃതിയില്‍ രൂപപ്പെടുത്തിയ ചട്ടക്കൂടില്‍ ഉറപ്പിച്ച് നിര്‍മിക്കുന്ന കൂടാരങ്ങളാണ് ഗ്രീന്‍ ഹൗസ് അഥവാ പോളി ഹൗസ്. കൃത്രിമ അന്തരീഷം ഉണ്ടാക്കി എതുതരത്തിലുള്ള കൃഷിയും എപ്പോള്‍ വേണമെങ്കിലും പോളിഹൗസില്‍ ചെയ്യാന്‍ സാധിക്കും
നാവികസേനയില്‍ നിന്ന് വിരമിച്ച കൊല്ലം സ്വദേശിയായ സിജു ശിവാനന്ദന് റിടയര്‍മെന്റ് ആഘോഷിക്കുന്നത് പോളിഹൗസ് ഫാമിംഗിലൂടെയാണ്. 100 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് നീളന്‍ പയര്‍, വെള്ളരി, തക്കാളി, പച്ചമുളക്, ലേഡീസ് ഫിംഗര്‍, അമരന്തസ് എന്നിവ ഉപയോഗിച്ച് അടുക്കളത്തോട്ടം ഒരുക്കിയിരിക്കുകയാണ് സിജു. അദ്ദേഹം ആദ്യ വിളവെടുത്തു കഴിഞ്ഞു.
'കപ്പലുകളില്‍, ശുദ്ധമായ ഭക്ഷണം നിര്‍ബന്ധമായിരുന്നു. വിരമിച്ച ശേഷം കൃഷിയില്‍ ശ്രദ്ധിക്കണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. വന്‍തോതില്‍ കൃഷിക്ക് ആവശ്യമായ ഭൂമി കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ്. അതിനാല്‍ കുറച്ച് സ്ഥലത്ത് കൃഷി ചെയ്യുന്ന രീതിയെ കുറിച്ച് അന്വേഷിച്ചു. അങ്ങനെയാണ് പോളിഹൗസ് ഫാമിംഗ് ഫീചര്‍ ചെയ്യുന്ന ഒരു യൂട്യൂബ് ചാനല്‍ കണ്ടത്. ഇഷ്ടപെട്ടതോടെ കൃഷികര്‍ണ പദ്ധതിയിലെ അംഗങ്ങളുമായി സംസാരിച്ചു, അടുക്കളത്തോട്ടം സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിച്ചത് അങ്ങനെയാണ്. നല്ല വിളവാണ് ലഭിച്ചത് '- സിജു പറഞ്ഞു. ചുവന്ന വെണ്ടയ്ക്ക, ഇലക്കറികള്‍ തുടങ്ങിയ പച്ചക്കറികള്‍ അടുത്ത തവണ കൃഷി ചെയ്യാന്‍ ആലോചിക്കുന്നെന്നും,' അദ്ദേഹം പറയുന്നു.
കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം സ്വദേശി ശ്രീജിത്ത് എ കുമാറും ഒരേകര് സ്ഥലത്ത് പോളിഹൗസ് സ്ഥാപിച്ചിരുന്നു. 'വെള്ളരിക്കയും ബീന്‍സും ചീരയും കൃഷി ചെയ്തു ആദ്യ വിളവെടുപ്പ് കഴിഞ്ഞു. നല്ല വിളവെടുപ്പായതിനാല്‍ സമീപത്തെ താമസക്കാര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വില്ക്കാന് സാധിച്ചു. കൂണ്, മീൻ, ആട് വളര്‍ത്തല്‍ എന്നിവയുമുണ്ട്,' ശ്രീജിത്ത് പറയുന്നു.
സംസ്ഥാന അഗ്രി ഹോര്‍ടികള്‍ചറല്‍ സൊസൈറ്റിയുടെ (SAHS) സംയുക്ത സംരംഭമാണ് കൃഷികര്‍ണ പദ്ധതി. അഗ്രി-ഹോര്‍ടികള്‍ചറല്‍ രീതികള്‍ പ്രോത്സാഹിപ്പിക്കുന്ന സര്‍കാര്‍ അംഗീകൃത സഹകരണ സംഘം, സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്ന നഗരം ആസ്ഥാനമായുള്ള എൻജിഒ സസ്റ്റൈനബിള്‍ ഫൗൻഡേഷന്, Qore3 ഇനൊവേഷന്‍സ്, പരിശീലനം നല്കുന്ന ഒരു സ്റ്റാര്‍ടപ് എന്നിവ കാര്‍ഷിക രീതികളില്‍ കര്‍ഷകര്‍ക്ക് സാങ്കേതിക പിന്തുണയും നല്‍കും.
'പദ്ധതിക്ക് കീഴില്‍, സംസ്ഥാനത്തുടനീളം ഇതിനകം 30-ലധികം മിനി-പോളിഹൗസുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പരാജയപ്പെട്ട പോളിഹൗസുകള്‍ പുനരുജ്ജീവിപ്പിക്കാന്‍ എസ് എ എച് എസിന് നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ട്. വിള കൃഷിയെക്കുറിച്ച് ഞങ്ങള്‍ അവബോധം നല്‍കാം. രണ്ട് സെന്റില്‍ പോളിഹൗസുകള്‍ സ്ഥാപിക്കാം. ഞങ്ങളുടെ ടീം അംഗങ്ങള്‍ വിളവെടുപ്പ് സ്ഥലം പരിശോധിച്ച് കര്‍ഷകരെ സഹായിക്കും. പുതിയ പദ്ധതികള്‍ വിജയിച്ചതിനാല്‍ നിലവില്‍ സംസ്ഥാനത്ത് പോളിഹൗസ് കൃഷിക്കായി കൂടുതല്‍ എടുക്കുന്നവരുണ്ട്' Qore3 ഇനൊവേഷന്സിലെ അഗ്രോണമിസ്റ്റ് അനീഷ് എന്‍ രാജ് പറയുന്നു.
കടപ്പാട്: സ്റ്റെനി സൈമന്, ദ ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസ്
Keywords: Polyhouse farming finds many takers, Kerala,News,Top-Headlines, Thiruvananthapuram, Agriculture, Farmers, Green house, Project, Farming, Innovation, Technology.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.