Pinarayi Peruma | പിണറായി പെരുമ പ്രദര്‍ശന നഗരിയുടെ കാല്‍നാട്ടുകർമം നടത്തി; സര്‍ഗോത്സവം ഏപ്രില്‍ 1 ന് തുടങ്ങും

 




തലശേരി: (www.kvartha.com) പിണറായി പെരുമ പ്രദര്‍ശന നഗരിയുടെ കാല്‍നാട്ടുകർമം നടത്തി. ഏപ്രില്‍ ഒന്നുമുതല്‍ 14 വരെ പിണറായില്‍ നടക്കുന്ന പിണറായി പെരുമ സര്‍ഗോത്സവത്തിന്റെ ഭാഗമായി ഏപ്രില്‍ നാല് മുതല്‍ 14 വരെ പിണറായി കണ്‍വെന്‍ഷന്‍ സെന്ററിന് അടുത്തുള്ള എഡ്യൂകേഷന്‍ ഹബ് മൈതാനത്തില്‍വെച്ച് പുഷ്പമേളയും കാര്‍ഷികവ്യാവസായിക ശാസ്ത്രപ്രദര്‍ശനവും അരങ്ങേറും. 

പ്രദര്‍ശന നഗരിയുടെ നിര്‍മാണ പ്രവര്‍ത്തികളുടെ ഉദ്ഘാടനം റെയ്ഡ്കോ ചെയര്‍മാന്‍ എം സുരേന്ദ്രന്‍ നിര്‍വഹിച്ചു. എ വി വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. തലശ്ശേരി സഹകരണ ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ രാജീവ് നമ്പ്യാര്‍ വിശിഷ്ട അതിഥിയായി പങ്കെടുത്തു. 

പിണറായി കൃഷി ഓഫീസര്‍ അജേഷ്, വാര്‍ഡ് മെമ്പര്‍ സി ചന്ദ്രന്‍, കമിറ്റി കണ്‍വീനര്‍ അഡ്വകേറ്റ് വി പ്രദീപന്‍, പെരുമ ഭാരവാഹികളായ കക്കോത്ത് രാജന്‍, ഒ വി ജനാര്‍ദനന്‍, യതീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. 

Pinarayi Peruma | പിണറായി പെരുമ പ്രദര്‍ശന നഗരിയുടെ കാല്‍നാട്ടുകർമം നടത്തി; സര്‍ഗോത്സവം ഏപ്രില്‍ 1 ന് തുടങ്ങും


10000 സ്‌ക്വയര്‍ ഫീറ്റില്‍ പൂക്കളുടെ വര്‍ണവിസ്മയം ഒരുക്കുന്നതോടൊപ്പം കൊച്ചി മെട്രോ, ഇന്‍ഡ്യന്‍ ആര്‍മി, ഐ എസ് ആര്‍ ഒ, നേവല്‍ അകാദമി, കണ്ണൂര്‍ എയര്‍പോര്‍ട്, കെ എസ് ഇ ബി, ശാസ്ത്രസാങ്കേതിക വകുപ്പ്, ബൊടാണികല്‍ ഗാര്‍ഡന്‍ തുടങ്ങി പതിനഞ്ചോളം സര്‍കാര്‍ സ്റ്റാളുകളും നിരവധി വിപണന സ്റ്റാളുകളും നാട്ടു പച്ചക്കറി ചന്തയും പഴയ കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനവും അപൂര്‍വമായ ആയുര്‍വേദ സസ്യങ്ങളുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. കൂടാതെ അമ്യൂസ്മെന്റ് പാര്‍ക് ത്രീഡി സിനിമ ഷോ, പെറ്റ് ഷോ എന്നിവയെല്ലാം ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

Keywords:  News, Kerala, State, Kannur, Top-Headlines, Inauguration, Agriculture, Festival, Pinarayi Peruma: construction work inaugurated
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia