SWISS-TOWER 24/07/2023

Organic Farming | മാവേലിക്കരയിൽ പുത്തൻ കാർഷിക വിപ്ലവത്തിന് തുടക്കം

 
Mavelikkara organic farming initiative launch
Mavelikkara organic farming initiative launch

Photo: Arranged

ADVERTISEMENT

● മാവേലിക്കര ജോർജിയൻ ഗ്രൗണ്ടിൽ നടന്ന കാർഷിക ശിബിരത്തിൽ വച്ച് പുതിയ കാർഷിക രീതികളെക്കുറിച്ച് കർഷകർക്ക് പരിശീലനം നൽകി.  
● ജൈവ കൃഷി മണ്ണിന്റെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കുകയും, ആരോഗ്യകരമായ ഭക്ഷണം ഉത്പാദിപ്പിക്കുകയും ചെയ്യുന്നു


മാവേലിക്കര: (KVARTHA) ജൈവകൃഷിയുടെ പ്രാധാന്യം മനസ്സിലാക്കി, നഗരത്തിലെ 500 വീടുകളിൽ 5000 പച്ചക്കറി തൈകൾ നട്ടുപിടിപ്പിക്കുന്ന ഒരു പുതുതരം കാർഷിക പദ്ധതിക്ക് മാവേലിക്കരയിൽ തുടക്കമായി. കേരള കോൺഗ്രസിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം വർക്കിംഗ് ചെയർമാൻ പി.സി. തോമസ് നിർവഹിച്ചു.

Aster mims 04/11/2022

മാവേലിക്കര ജോർജിയൻ ഗ്രൗണ്ടിൽ നടന്ന കാർഷിക ശിബിരത്തിൽ വച്ച് പുതിയ കാർഷിക രീതികളെക്കുറിച്ച് കർഷകർക്ക് പരിശീലനം നൽകി. മണ്ഡലം പ്രസിഡന്റ് തോമസ് കടവിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഉന്നതാധികാര സമിതി അംഗം തോമസ് സി. കുറ്റിശ്ശേരിൽ പദ്ധതിയെക്കുറിച്ച് വിശദീകരണം നടത്തി.

‘നഗരവാസികളെ സ്വന്തം വീട്ടിൽ പച്ചക്കറി കൃഷി ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയും, ജൈവ കൃഷിയുടെ പ്രാധാന്യം മനസ്സിലാക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇത് ആരോഗ്യകരമായ ഭക്ഷണം ഉറപ്പാക്കുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും സഹായിക്കും, ജൈവ കൃഷി മണ്ണിന്റെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കുകയും, ആരോഗ്യകരമായ ഭക്ഷണം ഉത്പാദിപ്പിക്കുകയും ചെയ്യുന്നു’.തോമസ് സി. കുറ്റിശ്ശേരിൽ പറഞ്ഞു.

ശിബിരത്തിൽ ജൈവ കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസുകൾ കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിലെ പരിശീലകൻ (Organic Intervention for Crop sustainability Trainer) എൽ സി കെ ജോൺ, എസ് പി സി ജനറൽ മാനേജർ സുകിത എന്നിവർ നയിച്ചു.

പരിപാടിയിൽ ഐറ്റി ആൻഡ് പ്രഫഷണൽ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജേയിസ് ജോൺ വെട്ടിയാർ, നിയോജക മണ്ഡലം പ്രസിഡന്റ് റോയി വർഗീസ്, പി.സി. ഉമ്മൻ, ഉമ്മൻ ചെറിയാൻ ശങ്കു പറമ്പിൽ എന്നിവർ സംസാരിച്ചു.

#Mavelikkara #OrganicFarming #SustainableAgriculture #KeralaCongress #UrbanFarming #Environment

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia