മുട്ട ഉത്പാദന മേഖലയിൽ സംരംഭകത്വം വളർത്തുക ലക്ഷ്യം: മന്ത്രി ജെ ചിഞ്ചുറാണി

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ലൈസൻസ് വ്യവസ്ഥകൾ പരിഷ്കരിച്ചുകൊണ്ട് ഇറച്ചിക്കോഴി വളർത്തലിലും സംരംഭകരെ പ്രോത്സാഹിപ്പിക്കും.
● 'കേരള ചിക്കൻ' പോലുള്ള സംരംഭങ്ങൾ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നുവെന്ന് മന്ത്രി.
● മുട്ടക്കോഴി വളർത്തൽ മേഖലയിലെ മികച്ച സംരംഭകരെ ചടങ്ങിൽ ആദരിച്ചു.
● പരിശീലന കേന്ദ്രത്തിന് സിഡ്കോ വഴി 20 ലക്ഷം രൂപയുടെ ഉപകരണങ്ങൾ അനുവദിച്ചു.
കണ്ണൂർ: (KVARTHA) മുട്ട ഉത്പാദനത്തിൽ സ്വയംപര്യാപ്തത നേടുന്നതിനൊപ്പം സംരംഭകത്വം വളർത്തുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളാണ് വകുപ്പ് ആവിഷ്കരിച്ച് നടപ്പാക്കുന്നതെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. ലോക മുട്ടദിനത്തോടനുബന്ധിച്ച് ജില്ലാ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ നടന്ന സംരംഭകത്വ സംഗമവും സംരംഭകരെ ആദരിക്കലും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഉത്പാദനശേഷി കൂടിയ ബി വി-380 മുട്ടക്കോഴി കുഞ്ഞുങ്ങളെ മൃഗസംരക്ഷണ വകുപ്പിന്റെ ഫാമിൽ ഉത്പാദിപ്പിച്ച് കർഷകർക്ക് നൽകുന്നുണ്ട്. കൂടാതെ സർക്കാർ ഫാമുകൾ, വിവിധ ഏജൻസികൾ എന്നിവിടങ്ങളിൽ ഉത്പാദിപ്പിക്കുന്ന കോഴിക്കുഞ്ഞുങ്ങളെ തദ്ദേശ സ്ഥാപനങ്ങൾ വഴി വിവിധ സ്കീമുകളിൽ ഉൾപ്പെടുത്തി കർഷകർക്ക് നൽകുന്നു.
ഇത്തരം പ്രവർത്തനങ്ങൾ മുട്ട ഉത്പാദനത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാക്കി. മുട്ടയിൽ സംരംഭകത്വം വളർത്താൻ വിവിധ സർക്കാർ ഏജൻസികൾ വഴി കർഷകർക്ക് സബ്സിഡി നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
മുട്ടക്കോഴി വളർത്തലിനൊപ്പം ഇറച്ചിക്കോഴി വളർത്തലിലും പുതിയ സംരംഭകരെ വളർത്താനുള്ള ശ്രമം വകുപ്പ് നടത്തുന്നു. ഇതിന്റെ ഭാഗമായി ലൈസൻസ് വ്യവസ്ഥകൾ പരിഷ്കരിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ 'കേരള ചിക്കൻ' പോലെയുള്ള സംരംഭങ്ങളും ഇടപെടലുകളും മുട്ട, ഇറച്ചി ഉത്പാദനത്തിൽ സ്വയംപര്യാപ്തത എന്നതിനൊപ്പം സാമ്പത്തിക സുരക്ഷകൂടി സാധ്യമാക്കുന്നുവെന്നും മന്ത്രി പറഞ്ഞു. തുടർന്ന് മുട്ടക്കോഴി വളർത്തൽ മേഖലയിലെ മികച്ച സംരംഭകരെ മന്ത്രി ആദരിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രത്നകുമാരി അധ്യക്ഷയായി. പ്രിൻസിപ്പൽ ട്രെയിനിങ് ഓഫീസർ ഡോ. ഒ എം അനിത വിഷയം അവതരിപ്പിച്ചു. തുടർന്ന് മുട്ടക്കോഴി സംരംഭകർ, നഴ്സറി ഉടമകൾ എന്നിവർക്കായി വിവിധ സെമിനാറുകൾ നടത്തി. ആഹാരത്തിൽ മുട്ടയുടെ പ്രാധാന്യം, മുട്ടക്കോഴി വളർത്തലിന്റെ സാധ്യതകൾ, വ്യവസായിക മുട്ടക്കോഴി വളർത്തലിന് തിരഞ്ഞെടുക്കേണ്ട ഇനങ്ങൾ എന്ന വിഷയത്തിൽ ഡോ. പി ഗിരീഷ് കുമാർ ക്ലാസെടുത്തു.
നിലവിലുള്ള കേന്ദ്ര-സംസ്ഥാന പദ്ധതികൾ എന്നവിഷയത്തിൽ കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എം വി ജയൻ, വ്യവസായ വകുപ്പിന്റെ പദ്ധതികളും സേവനങ്ങളും എന്ന വിഷയത്തിൽ അസിസ്റ്റന്റ് ഡിസ്ട്രിക്ട് ഇൻഡസ്ട്രീസ് ഓഫീസർ എൻ വിനോദ് കുമാർ, ലൈസൻസ് എന്ന വിഷയത്തിൽ മയ്യിൽ ഗ്രാമപഞ്ചായത്ത് ഹെഡ് ക്ലാർക്ക് എം വി പ്രദീപ് കുമാർ, മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി ലഭിക്കുന്നതിനുള്ള നിബന്ധനകൾ എന്ന വിഷയത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് അസിസ്റ്റന്റ് എഞ്ചിനീയർ പി അശ്വനി, സർക്കാരിന്റെ സ്വന്തം കോഴിത്തീറ്റ എന്ന വിഷയത്തിൽ എം മനോജ്കുമാർ, ബാങ്കിംഗ് സേവനങ്ങൾ എന്നവിഷയത്തിൽ കേരള ഗ്രാമീൺ ബാങ്ക് മാനേജർ അനൂപ് മോഹൻ എന്നിവർ ക്ലാസെടുത്തു.
പരിശീലന കേന്ദ്രത്തിന് ഉപകരണങ്ങൾ നിർമ്മിച്ച് നൽകിയ സിഡ്കോയ്ക്കുള്ള ചെക്ക് മാർക്കറ്റിംഗ് മാനേജർ കെ കൃഷ്ണദാസ് ഏറ്റുവാങ്ങി. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചത്.
കൗൺസിലർ അഡ്വ. പി കെ അൻവർ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. എസ് അനിൽകുമാർ, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. എം വിനോദ് കുമാർ, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. സി പി ധനഞ്ജയൻ, ഡോ. കെ വി സന്തോഷ് കുമാർ, ഡോ. പി കെ പത്മരാജ്, ഡോ. കിരൺ വിശ്വനാഥ്, കേളോത്ത് നാണു, കെ സുധി എന്നിവർ സംസാരിച്ചു.
മുട്ട ഉത്പാദന മേഖലയിലെ പുതിയ സർക്കാർ പദ്ധതികളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും നിങ്ങൾക്കറിയാമോ? ഈ വിവരങ്ങൾ കർഷക സുഹൃത്തുക്കളുമായി പങ്കുവെക്കുക.
Article Summary: Minister J Chinchurani aims to boost egg production self-sufficiency and entrepreneurship in Kerala.
#JChinchurani #EggProduction #Entrepreneurship #KeralaGovt #AnimalHusbandry #Kannur