Arrested | കൃഷി തുടങ്ങാതിരിക്കാന്‍ കര്‍ഷകന്റെ ട്രാക്ടറിനുള്ളില്‍ ഉപ്പിട്ട് കേടുവരുത്താന്‍ ശ്രമിച്ചെന്ന കേസ്; 72 കാരന് അറസ്റ്റില്‍
Nov 23, 2022, 08:06 IST
ADVERTISEMENT
കോട്ടയം: (www.kvartha.com) കൃഷി തുടങ്ങാതിരിക്കാന്‍ കര്‍ഷകന്റെ ട്രാക്ടറിനുള്ളില്‍ ഉപ്പിട്ട് കേടുവരുത്താന്‍ ശ്രമിച്ചെന്ന കേസില്‍ 72 കാരന് അറസ്റ്റില്‍. ചേര്‍പ്പുങ്കല്‍ നഴ്സിങ് കോളജ് ഭാഗത്ത് താമസിക്കുന്ന കുമ്മണ്ണാര്‍ വീട്ടില്‍ കുഞ്ഞുമോനെയാണ് കിടങ്ങൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ചേര്‍പ്പുങ്കല്‍ സ്വദേശിയായ കര്ഷകന് മാത്തുക്കുട്ടി തോമസിന്റെ ട്രാക്ടറിലാണ് ഇയാള്‍ ഉപ്പുകല്ലിട്ടത്.
കേസിനാസ്പദമായ സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ഒരാഴ്ച മുന്‍പ് ചേര്‍പ്പുങ്കല്‍ പാടശേഖരത്തില്‍ വച്ചായിരുന്നു സംഭവം. പാടത്ത് ഉഴവ് നടത്തിയശേഷം നിര്‍ത്തിയിട്ടിരുന്ന ട്രാക്ടറിനുള്ളില്‍ ഇയാള്‍ ഉപ്പുകല്ലിടുകയായിരുന്നു. തുടര്‍ന്ന് ട്രാക്ടര്‍ സ്റ്റാര്‍ട് ആകാതെ വന്നതോടെ മാത്തുക്കുട്ടി കിടങ്ങൂര്‍ പൊലീസില്‍ പരാതി നല്കി.
60 ഏകറോളം സ്ഥലത്ത് കൃഷിയിറക്കുന്ന കര്‍ഷകനെ ദ്രോഹിക്കുന്ന നടപടിയില്‍ പ്രതിഷേധവും ഉയര്‍ന്നിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞുമോന് പിടിയിലായത്. ഇയാള്‍ക്ക് പശുവളര്‍ത്തലായിരുന്നു ജോലി. സമീപമുള്ള പാടശേഖരത്തില്‍ നെല്കൃഷിയിറക്കിയാല് തന്റെ പശുവളര്‍ത്തല്‍ നിന്നുപോകുമെന്നുള്ള ഭീതി മൂലമാണ് ഉപ്പുകല്ലിട്ടത്.
കിടങ്ങൂര്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍ കെ ആര് ബിജു, എസ് ഐ കുര്യന് മാത്യു, സിവില്‍ പോലീസ് ഓഫീസര്‍ ശ്രീനിവാസന് എന്നിവരാണ് പ്രതിയെ കണ്ടെത്താന്‍ അന്വേഷണം നടത്തിയത്.
Keywords: News,Kerala,State,Local-News,Accused,Arrested,Police,Agriculture,Farmers,Cow, Cow Rearing, Paddy Field, Kottayam: Man who tried to damage tractor, arrested
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

