Protest | വേറിട്ട പ്രതിഷേധം; 4 ഏകറിലായി കൊയ്തെടുത്ത നെല്ല് കൃഷിഭവന് മുന്നില്‍ ഉപേക്ഷിച്ച് കര്ഷകന്
Mar 18, 2023, 16:42 IST
പാലക്കാട്: (www.kvartha.com) കൊയ്തെടുത്ത നെല്ലുമായി വേറിട്ട പ്രതിഷേധവുമായി കര്ഷകന്. നെല്ല് സംഭരണം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് കൃഷിഭവന് മുന്നില്‍ നെല്ല് ഉപേക്ഷിച്ച് കര്‍ഷകനായ കാവശേരി സ്വദേശി രാഗേഷ് രംഗത്തെത്തിയത്. പാലക്കാട് കാവശ്ശേരിയില്‍ കാവശേരി കൃഷിഭവന് മുന്നിലാണ് കര്‍ഷകന്റെ പ്രതിഷേധം.
നാല് ഏകറിലായി കൊയ്തെടുത്ത നെല്ല് കൃഷിഭവന് മുന്നില്‍ ഉപേക്ഷിക്കുകയായിരുന്നു. 22 ദിവസത്തിലധികമായി നെല്ല് കൊയ്തു കഴിഞ്ഞിട്ടെന്ന് രാഗേഷ് പറയുന്നു. അതേസമയം നടപടി ക്രമത്തില്‍ വീഴ്ച വന്നിട്ടില്ലെന്നും മില്‍ അലോട്മെന്റ് നടന്നെന്നും കാവശേരി കൃഷി ഓഫീസര്‍ വ്യക്തമാക്കി.
അതേസമയം, അയിലൂര്‍, പോത്തുണ്ടി ഭാഗങ്ങളില്‍ രണ്ടാംവിള കൊയ്ത്ത് ആരംഭിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോഴും നെല്ല് സംഭരണത്തിലെ അനിശ്ചിതത്വം തുടരുന്നു. സപ്ലൈകോയില്‍ രെജിസ്റ്റര്‍ ചെയ്ത കര്‍ഷകരില്‍ നിന്ന് താങ്ങുവിലയ്ക്കുള്ള സംഭരണം എന്ന് തുടങ്ങുമെന്നതിലും മിലുകള്‍ അനുവദിക്കുന്നതിലും ഒരുറപ്പും ലഭിച്ചിട്ടില്ലെന്ന് കര്ഛകര് പറയുന്നു.
സംഭരണാനുമതിയുള്ള മിലുകള്‍ കര്‍ഷകര്‍ക്ക് നെല്ല് സൂക്ഷിക്കുന്നതിന് ചാക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചെങ്കിലും തുടര്‍ നടപടിയായില്ല. ചാക്ക് നല്‍കുന്നത് വരെ സ്വന്തം കൈയില്‍ നിന്ന് പണം മുടക്കി ചാക്കുകളിലാക്കി അടുക്കി സൂക്ഷിക്കേണ്ട അവസ്ഥയാണ് കര്‍ഷകര്‍ക്ക്.
കൊയ്ത്ത് തുടങ്ങിയ തിരുവഴിയാട് പുഴപ്പാലം പാടശേഖരത്തിലെ നെല്ല് കര്‍ഷകര്‍ ഉണക്കി കൂട്ടിവെച്ചിരിക്കുകയാണ്. വീടുകളില്‍ കൂടുതല്‍ ദിവസം സൂക്ഷിക്കാന്‍ സ്ഥലമില്ലാത്തതും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. കൂടുതല്‍ കര്‍ഷകരും നെല്ല് ഉണക്കിയെടുക്കാന്‍ തുറസായ സിമന്റ് മുറ്റങ്ങളോ നിരന്ന പാറപ്പുറങ്ങളെയോ ആണ് ആശ്രയിക്കുന്നത്. ഒരേ സ്ഥലത്ത് തന്നെ സൂക്ഷിക്കുന്നതും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഉണങ്ങിയ നെല്ല് കൂട്ടിയിട്ട് പ്ലാസ്റ്റിക് ഷീറ്റിട്ട് മൂടിയാണ് താത്കാലികമായി സൂക്ഷിക്കുന്നത്. വേനല്‍ മഴയുണ്ടായാല്‍ നനയുമെന്ന ആശങ്കയുമുണ്ട്.
ഒന്നാം വിള സംഭരണ തുക ഇനിയും കിട്ടാത്ത കര്‍ഷകര്‍ക്കാണ് രണ്ടാംവിള നെല്ല് സൂക്ഷിക്കുന്നതിന് 15 രൂപ വരെ വില കൊടുത്ത് ചാക്ക് വാങ്ങേണ്ട ദുരവസ്ഥയാണെന്നും കര്‍ഷകര്‍ പരാതിപ്പെടുന്നു.
Keywords: News, Kerala, State, Agriculture, Farmers, Protest, Top-Headlines, Farmer abandon his cultivated paddy in front of agriculture office
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.