Homegrown | മല്ലിയില എളുപ്പത്തിൽ വീട്ടിൽ വളർത്താം; അറിയാം കൃഷിരീതി 

 
Freshly grown coriander leaves in a home garden.
Freshly grown coriander leaves in a home garden.

Representational Image Generated by Meta AI

● കിളിർത്ത ഇലകൾ കറികൾക്കായി ഉപയോഗിക്കാം. 
● ഇത് വിഷമില്ലാത്ത മല്ലിയില ലഭിക്കാൻ സഹായിക്കും. 
● മല്ലിയിലയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്നു.

മിന്റു തൊടുപുഴ

(KVARTHA) നമ്മുടെ വീടുകളിൽ കറിയ്ക്കും മറ്റും ചേർക്കേണ്ട പ്രധാനപ്പെട്ട ഒന്നാണ് മല്ലിയും മല്ലിയിലയും ഒക്കെ. വെജ് അല്ലെങ്കിൽ നോൺ വെജ് വിഭഗങ്ങൾക്ക് നല്ല സ്വാദ് ലഭിക്കാൻ മറ്റ് ചേരുവകളുടെ കൂടെ മല്ലിയിലയും ചേർക്കാറുണ്ട്. അതുകൊണ്ട് തന്നെ മല്ലിയിലയ്ക്ക് കടകളിൽ നല്ല ഡിമാൻ്റ് ആണ്. ചിക്കൻ കറിയിലും ബീഫ് കറിയിലും ഒക്കെ മല്ലിയില ചേർക്കുന്നത് സർവ്വസാധാരണമായിരിക്കുകയാണ്. കറികൾക്ക് രുചി കൂടും എന്നത് തന്നെയാണ് പ്രത്യേകത. മല്ലിയില കൃഷി വളരെ എളുപ്പത്തിൽ നമ്മുടെ വീടുകളിൽ എങ്ങനെ ചെയ്യാം?

മല്ലിയില വീട്ടിൽ കാടു പോലെ വളരാൻ പറ്റുന്ന ഒരു കൃഷി രീതിയാണ് പ്രതിപാദിക്കുന്നത്. ഏറ്റവും എളുപ്പത്തിൽ മല്ലി  കൃഷി ചെയ്യുന്ന രീതിയാണിത്. ഏറ്റവും കൂടുതൽ വിഷാംശം അടിച്ചു വരുന്ന ഒരു പച്ചക്കറി ഇനമാണ് മല്ലിയില. നമുക്ക്  ആണെങ്കിലോ രസം ഉണ്ടാക്കുന്നതിനും സാമ്പാറിൽ ഇടാനും ബിരിയാണി ഉണ്ടാക്കുന്നതിനും ഒക്കെ ആവശ്യവുമാണ് മല്ലിയില. അതുകൊണ്ട് ഏറ്റവും എളുപ്പത്തിൽ നമ്മുടെ അടുക്കളത്തോട്ടത്തിൽ നമുക്ക് എങ്ങനെ മല്ലിയില കൃഷി ചെയ്ത് എടുക്കാം എന്ന് ആണ് പറയുന്നത്. . 

നടാൻ ആവശ്യമായ മുഴുവനെ ഉള്ള ഒരു മല്ലി എടുത്തത് ഒന്ന് പൊട്ടിച്ചെടുക്കാം. അതിനായി നമുക്ക് ചെയ്യാൻ പറ്റുന്നത് ഒന്നുകിൽ ഒരു പിവിസി പൈപ്പ് അല്ലെങ്കിൽ ഒരു ചെറിയ കല്ല് എടുത്ത് ചെറുതായി ശക്തി കുറച്ച് മല്ലിയുടെ മുകളിലൂടെ ഒന്ന് ഉരുട്ടാം. ഇങ്ങനെ പൊട്ടിച്ചെടുത്ത മല്ലി ഒരു 12 മണിക്കൂർ മുന്നേ അല്ലെങ്കിൽ ഒരു 15, 16 മണിക്കൂർ മുന്നേ തന്നെ നമുക്ക് വെള്ളത്തിൽ ഇട്ട് വെക്കാം. സ്യുഡോ മോണോക്സൈഡ് വെള്ളത്തിലോ തേയില വെള്ളത്തിലോ ഒക്കെ ഇട്ട് വെക്കാം.  അതിനുശേഷം ഒരു ബോക്സിൽ മണ്ണെടുത്ത് അത് നനപ്പിക്കുക. അതിനുശേഷം അതിൽ നിന്ന് കുറച്ചു മണ്ണ് മറ്റൊരു പാത്രത്തിലേയ്ക്ക് മാറ്റി എടുക്കണം.  

വെള്ളത്തിൽ കുതിർത്ത് വെച്ചിരിക്കുന്ന മല്ലി വിത്ത് വെള്ളം കളഞ്ഞ് മാറ്റിവെച്ച  മണ്ണിനകത്തേയ്ക്ക് ഇടണം. പിന്നീട് ആ മല്ലി വിത്തിനെ മണ്ണിൽ നന്നായി ഇളക്കണം. മണ്ണിൻ്റെ എല്ലാ ഭാഗത്തും ആകത്തക്ക രീതിയിൽ മല്ലി വിത്തിനെ നന്നായി ഇളക്കിയിട്ട് പോട്ടിംഗ് മിക്സിനകത്തോട്ട് വെറുതെ അങ്ങ് ഇട്ടു വെയ്ക്കണം. ഏറ്റവും എളുപ്പത്തിൽ കിളുത്തുവരാനുള്ള പണിയാണിത്. ഇങ്ങനെ ഇട്ടശേഷം ഇതിൻ്റെ മുകളിലോട്ട് കുറച്ച് ചകിരി ചോർ ഇടണം. അതിനുശേഷം കുറച്ച് വെള്ളം തളിച്ചു കൊടുക്കണം. എന്നിട്ട് പോട്ടിംഗ് ബോക്സ് ഏതെങ്കിലും തണലത്തോട്ട് എടുത്തു വെയ്ക്കണം.

രാവിലെയും വൈകിട്ടും കുറേശേ വെള്ളം ഒഴിച്ചു കൊടുക്കുക തന്നെ വേണം.  ചില മല്ലി വിത്ത് 3 ദിവസം മുതൽ കിളുത്തു തുടങ്ങും ചിലത് ആണെങ്കിൽ 10 ദിവസം. ചിലത് നാലാഴ്ചവരെ കിളുത്തു വരാനായി എടുക്കും.  കിളുത്തു വരുന്ന ഇലകൾ കട്ട് ചെയ്ത് എടുക്കുക. അത് കറികൾക്ക് ഉപയോഗിക്കാം. ഇങ്ങനെയാണ് ചിലവ് കുറഞ്ഞ രീതിയിൽ മല്ലിയില കൃഷി വീടുകളിൽ ചെയ്യുന്നത്. വിഷരഹിതമായ മല്ലിയില വീടുകളിൽ ഉപയോഗിക്കുകയും ചെയ്യാം. ധാരാളം  ആന്റിഓസ്സൈഡും വിറ്റാമിനുകളും അടങ്ങിയ ഒന്നാണ് മല്ലിയില. മല്ലിയില ഇനി കടയിൽ നിന്നും വാങ്ങണ്ട. ഇതുപോലെ ഒന്ന് പരീക്ഷിച്ചു നോക്കു. മല്ലിയില കാടു പോലെ വളരാൻ ഇങ്ങനെ ചെയ്താൽ മതി.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.


This article provides a simple method to grow coriander leaves at home, starting by cracking the seeds, soaking them, sowing them in soil mixed with coir pith, watering regularly, and keeping them in the shade, resulting in fresh and pesticide-free coriander leaves.

#HomeGardening #CorianderLeaves #GrowYourOwn #EasyGardening #Organic #KitchenGarden

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia