മഴ കഴിയുമ്പോള്‍ തെങ്ങിന് കൂമ്പ് ചീയല്‍; ഫലപ്രദമായ മരുന്നുമായി പന്നിയൂര്‍ കൃഷി വിജ്ഞാന കേന്ദ്രം; ട്രൈകോ ഡെര്‍മ കേയ്കുകള്‍ വികസിപ്പിച്ച് കാസര്‍കോട് സിപിസിആര്‍ഐ
Apr 18, 2022, 15:33 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) വേനല്‍മഴ കഴിയുമ്പോഴേക്കും നമ്മുടെ തെങ്ങുകളില്‍ വ്യാപകമായി കൂമ്പു ചീയല്‍ രോഗം പ്രത്യക്ഷപ്പെടുവാന്‍ സാധ്യതയുണ്ട്. മഴക്കാലത്താണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നതെങ്കിലും സംസ്ഥാനത്ത് ലഭിച്ച ശക്തമായ വേനല്‍ മഴയും കൃഷി നാശത്തിന് കാരണമാകാം. പ്രായം കുറഞ്ഞ തെങ്ങുകള്‍ക്കാണ് രോഗ സാധ്യത കൂടുതല്‍.

ഈ കാലാവസ്ഥ രോഗകാരിയായ കുമിളിന്റെ തീവ്ര വളര്‍ചയ്ക്ക് അനുകൂലമായതിനാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കൂമ്പിനുള്ളല്‍ രോഗബാധ ആരംഭിക്കാനിടയുണ്ട്. രോഗ ബാധ കീഴോട്ട് ബാധിച്ച് താഴോട്ട് ഇറങ്ങി വളര്‍ച്ച കേന്ദ്രത്തിലെത്തും. അതോടെ തെങ്ങിന് പിന്നീട് വളരുവാന്‍ കഴിയില്ല. ഒരു മാസത്തിനകം രോഗം ബാധിച്ച തെങ്ങിന്റ കൂമ്പ് മഞ്ഞളിച്ച് ഉണങ്ങും.
ഇളം തെങ്ങുകളിലും ഹൈബ്രിഡ് ഇനങ്ങളിലും സാധാരണയായി കണ്ടുവരുന്ന കുമിള്‍ രോഗമാണ് കൂമ്പ് ചീയല്‍. ഫൈറ്റോഫ് തോറപാമിവോറ എന്ന കുമിള്‍ ആണ് രോഗത്തിന് കാരണമെന്ന് പഠനത്തില്‍ നിന്നും തെളിഞ്ഞിട്ടുണ്ട്. തിരിയോലകള്‍ ചീഞ്ഞ് തെങ്ങ് പൂര്‍ണമായി നശിച്ചു പോകുന്നതിന് കൂമ്പ് ചീയല്‍ കാരണമാകാറുണ്ട്.
ഈ സാഹചര്യത്തില്‍ തെങ്ങിനെ ബാധിക്കുന്ന കൂമ്പ് ചീയല്‍ തടയാന്‍ ഫലപ്രദമായ മരുന്ന് കണ്ണൂര്‍ തളിപ്പറമ്പ് പന്നിയൂരുള്ള കൃഷി വിജ്ഞാന കേന്ദ്രത്തില്‍ തയ്യാറാക്കിയിരിക്കുകയാണ്. കാസര്‍കോട് സിപിസിആര്‍ഐയുടെ നേതൃത്വത്തിലാണ് ട്രൈകോ ഡെര്‍മ കേയ്കുകള്‍ വികസിപ്പിച്ചിരിക്കുന്നത്.
ട്രൈകോ ഡെര്‍മ ഹര്‍സിയാനം എന്ന മിത്ര കുമിളിനെ ചകരിച്ചോറില്‍ വളര്‍ത്തി ഉണക്കിയെടുത്താണ് ട്രൈകോ ഡെര്‍മ കേയ്ക് നിര്‍മിക്കുന്നത്. ഇത് മഴയ്ക്ക് മുമ്പ് തെങ്ങിന്റെ കൂമ്പിന് തൊട്ടടുത്ത രണ്ട് ഓല കുമ്പിളുകളില്‍ നിക്ഷേപിച്ചാല്‍ മഴക്കാലമാകുന്നതോടെ മിത്ര കുമിള്‍ വളര്‍ന്ന് കൂമ്പ് ചീയലിന് കാരണമാകുന്ന കുമിളിനെ ഫലപ്രദമായി പ്രതിരോധിക്കും.
കാസര്‍ക്കോട് സിപിസിആര്‍ഐ വികസിപ്പിച്ച ട്രൈകോ ഡെര്‍മ കേയ്ക് കണ്ണൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നിര്‍മിച്ചാണ് കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നത്. ഒരു കേയ്കിന് അഞ്ച് രൂപയാണ് വില.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.