PAN Card | ഡിസംബർ 31-നകം ആധാറുമായി ലിങ്ക് ചെയ്‌തില്ലെങ്കിൽ പാൻ കാർഡ് പ്രവർത്തനരഹിതമാകുമോ? വിശദമായി അറിയാം
● പാൻ-ആധാർ ലിങ്ക് ചെയ്തില്ലെങ്കിൽ 1000 രൂപ പിഴ.
● പ്രവർത്തനരഹിതമായ പാൻ വീണ്ടും സജീവമാക്കാം.
● ആദായ നികുതി വകുപ്പിന്റെ വെബ്‌സൈറ്റിലൂടെ ഓൺലൈനായി ചെയ്യാം.
ന്യൂഡൽഹി: (KVARTHA) പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി 2024 ഡിസംബർ 31 വരെയാണെന്ന് സാമൂഹ്യ മാധ്യമങ്ങളിലും മറ്റും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ തിയതിക്കകം പാൻ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ സർക്കാർ അത് പ്രവർത്തന രഹിതമാകും എന്നാണ് പ്രചാരണം. എന്നാൽ, ഇത് വ്യാജപ്രചാരണമാണെന്ന് നികുതി വിദഗ്ധർ വ്യക്തമാക്കി.
എന്താണ് വസ്തുത?
പ്രമുഖ നികുതി വിദഗ്ധനും ചാർട്ടേഡ് അക്കൗണ്ടന്റുമായ നവീൻ വധ്വ പറയുന്നതനുസരിച്ച്, പാൻ ആധാറുമായി ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തീയതി 2022 മാർച്ച് 31 ന് തന്നെ കഴിഞ്ഞു. പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ, അത്തരം പാൻ പ്രവർത്തനരഹിതമായി കണക്കാക്കുമെന്ന് ആദായ നികുതി വകുപ്പ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
2023 ജൂലൈ ഒന്നു മുതലാണ് പ്രാബല്യത്തിൽ വന്നത്. പാൻ പ്രവർത്തനരഹിതമായാൽ പാൻ നമ്പർ ഉപയോഗിച്ചുള്ള പണമിടപാടുകൾ സാധിക്കില്ല. 2023 മാർച്ച് 31ന് ഉള്ളിൽ ആധാറും പാനും ലിങ്ക് ചെയ്തില്ലെങ്കിൽ സാമ്പത്തിക ഇടപാടുകൾ മുടങ്ങാനും പിഴയ്ക്കും കാരണമാകുമെന്നാണ് റിപ്പോർട്ട്. എന്നാൽ പ്രവർത്തനരഹിതമാണെങ്കിൽ പോലും നികുതിദായർക്ക് പിഴയടച്ച് അത് വീണ്ടും ഉപയോഗിക്കാൻ കഴിയും. പാൻ ആധാറുമായി ലിങ്ക് ചെയ്യാത്തതിന് 1000 രൂപ പിഴയടയ്ക്കണം.
ആധാർ-പാൻ ലിങ്ക് ചെയ്തിട്ടുണ്ടോ എന്നറിയാം
ആദായ നികുതി വകുപ്പിന്റെ വെബ്‌സൈറ്റ് സന്ദർശിച്ച് ആധാർ കാർഡ് നമ്പർ, പാൻ നമ്പർ എന്നിവ നൽകിയാൽ ഇവ രണ്ടും ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് അറിയാൻ സാധിക്കും. എങ്ങനെയെന്ന് ഇതാ.
● www(dot)incometax(dot)gov(dot)in എന്ന വെബ്സൈറ്റിലേക്ക് പോകുക.
● 'Quick Links' ഓപ്ഷന് കീഴിൽ 'Link Aadhaar Status'. തിരഞ്ഞെടുക്കുക.
● തുടർന്ന് സ്ക്രീനിൽ ഒരു പുതിയ വെബ്പേജ് തുറക്കും.
● പാൻ, ആധാർ വിശദാംശങ്ങൾ നൽകി 'View Link Aadhaar status' തിരഞ്ഞെടുക്കുക.
പാൻ ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ, അതേ സ്ക്രീനിൽ ഒരു പോപ്പ്അപ്പ് ദൃശ്യമാകും. പാൻ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ, അതേ സ്ക്രീനിൽ തന്നെ കാണിക്കും.
എങ്ങനെ ലിങ്ക് ചെയ്യാം ?
പിഴയടച്ച് പാൻ ആധാറുമായി ലിങ്ക് ചെയ്യുന്നതെങ്ങനെയെന്ന് നോക്കാം:
● www(dot)incometax(dot)gov(dot)in എന്ന വെബ്സൈറ്റിൽ കയറി 'Quick Links' ഓപ്ഷനിൽ നിന്ന് 'Link Aadhaar' തിരഞ്ഞെടുക്കുക.
● പുതിയ പേജിൽ, പാൻ, ആധാർ നമ്പർ എന്നിവ നൽകുക. പിഴ അടയ്ക്കാൻ 'E-pay tax' വഴി ഒരു പോപ്പ്-അപ്പ് ദൃശ്യമാകും. ശ്രദ്ധിക്കുക, പിഴ അടച്ചുകഴിഞ്ഞാൽ, പാൻ-ആധാർ ലിങ്കിംഗ് അഭ്യർത്ഥന സമർപ്പിക്കാൻ 4-5 ദിവസം എടുക്കും.
● 'Continue to pay through E-pay tax' ക്ലിക്ക് ചെയ്യുക. പുതിയ പേജിൽ പാൻ, മൊബൈൽ നമ്പർ എന്നിവ നൽകി 'Continue' ക്ലിക്ക് ചെയ്യുക. ഒരു ഒ ടി പി മൊബൈൽ നമ്പറിലേക്ക് അയക്കും. തുടരാൻ ഒ ടി പി നൽകുക.
● e-Pay Tax പേജ് ദൃശ്യമാകും. 'Income tax' തിരഞ്ഞെടുത്ത് 'Proceed' ക്ലിക്ക് ചെയ്യുക. 2025-26 വിലയിരുത്തൽ വർഷം, പേയ്മെന്റ് തരം (Minor Head), Other receipts (500)' എന്നിവ പോലുള്ള വിശദാംശങ്ങൾ നൽകുക. പേയ്മെന്റിന്റെ ഉപ തരം - 'Fee for delay in linking PAN with Aadhaar' തിരഞ്ഞെടുക്കുക. 'Continue' ക്ലിക്ക് ചെയ്യുക.
● പേയ്മെന്റ് പരിശോധിച്ച് തുടരാൻ ക്ലിക്ക് ചെയ്ത് പേയ്മെന്റ് നടത്തുക. പേയ്മെന്റ് കഴിഞ്ഞാൽ, 4-5 ദിവസങ്ങൾക്ക് ശേഷം പാൻ ആധാറുമായി ലിങ്കിംഗ് അഭ്യർത്ഥന സമർപ്പിക്കാൻ കഴിയും.
● ഇതിനായി www(dot)incometax(dot)gov(dot)in ൽ വീണ്ടും കയറി 'Quick Links' ഓപ്ഷനിൽ നിന്ന് 'Link Aadhaar' ഓപ്ഷടുക്കുക.
● പാൻ, ആധാർ വിശദാംശങ്ങൾ നൽകി 'Validate' ക്ലിക്ക് ചെയ്യുക.
● പേര്, മൊബൈൽ നമ്പർ എന്നിവ നൽകാൻ ആവശ്യപ്പെടുന്ന ഒരു പുതിയ വെബ്പേജ് ദൃശ്യമാകും. വിശദാംശങ്ങൾ നൽകിയ ശേഷം, 'Link Aadhaar' ക്ലിക്ക് ചെയ്യുക.
● രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് അയച്ച ഒടിപി നൽകി 'Validate' ക്ലിക്ക് ചെയ്യുക. ഇതോടെ, പാൻ-ആധാർ ലിങ്കിംഗ് അഭ്യർത്ഥന സാധൂകരണത്തിനായി UIDAI യിലേക്ക് അയയ്ക്കും.
● പാൻ-ആധാർ ലിങ്കിംഗ് സ്റ്റാറ്റസ് പിന്നീട് പരിശോധിക്കണം.
#PANLinking #AadhaarLink #FactCheck #TaxRules #FinancialTips #IndiaUpdates