Aadhaar |  ആധാർ വിവരങ്ങൾ സൗജന്യമായി മാറ്റാനുള്ള അവസരം ഇനി ദിവസങ്ങൾ മാത്രം; എങ്ങനെ ചെയ്യാമെന്ന് ഇതാ

 
Aadhar


 

ന്യൂഡെൽഹി: (KVARTHA) ആധാർ വിവരങ്ങൾ സൗജന്യമായി ഓൺലൈനിൽ അപ്‌ഡേറ്റ് ചെയ്യാനുള്ള അവസാന ദിവസങ്ങൾ അടുത്തുവരികയാണ്. യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) നൽകിയിട്ടുള്ള സമയപരിധി ജൂൺ 14ന് അവസാനിക്കും. പേര്, വിലാസം, ജനനത്തീയതി അല്ലെങ്കിൽ പ്രായം, ലിംഗഭേദം, തുടങ്ങിയ വിവരങ്ങൾ നിങ്ങൾക്ക് അപ്‌ഡേറ്റ് ചെയ്യാം. 10 വർഷമായ ആധാർ കാർഡുകളും പുതുക്കുന്നത് നല്ലതാണ്. 

ഓൺലൈനായി ആധാർ എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം?

* https://ssup(dot)uidai(dot)gov(dot)in/ssup/ എന്ന യുഐഡിഎഐയുടെ പോർട്ടൽ സന്ദർശിക്കുക
* 'Login' ക്ലിക്ക് ചെയ്ത് 12 അക്ക ആധാർ നമ്പറും ക്യാപ്‌ച കോഡും നൽകുക.
* 'Send OTP' എന്നതിൽ ക്ലിക്ക് ചെയ്യുക. ആധാറുമായി ലിങ്ക് ചെയ്‌തിരിക്കുന്ന മൊബൈൽ നമ്പറിൽ ലഭിച്ച ഒ ടി പി നൽകുക. 
* 'Update Aadhaar Online' തിരഞ്ഞെടുക്കുക.
* ‘Proceed to Update Aadhaar’  എന്നതിൽ ക്ലിക്ക് ചെയ്ത് അപ്‌ഡേറ്റ് ചെയ്യേണ്ട വിശദാംശങ്ങൾ തിരഞ്ഞെടുക്കുക.
* ആധാർ കാർഡിലെ നിങ്ങളുടെ നിലവിലെ പേര് സ്ക്രീനിൽ ദൃശ്യമാകും.
* ആവശ്യമുള്ള മാറ്റങ്ങൾ വരുത്തുന്നതിന് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.
* മാറ്റിയവ സ്ഥിരീകരിക്കുക, അതിനനുസരിച്ച് നിങ്ങളുടെ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യപ്പെടും.

ആധാർ അപ്ഡേറ്റ് ചെയ്യാൻ ആവശ്യമായ രേഖകൾ

* തിരിച്ചറിയൽ രേഖ: പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, വോട്ടർ ഐഡി, സർക്കാർ നൽകിയ ഐഡി കാർഡുകൾ, വിദ്യാഭ്യാസ സർട്ടിഫിക്കറ്റ്, വിവാഹ സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്.

* വിലാസത്തിൻ്റെ തെളിവ്: ബാങ്ക് സ്റ്റേറ്റ്‌മെൻ്റുകൾ (മൂന്ന് മാസത്തിൽ കൂടുതൽ പഴയതാവരുത്), വൈദ്യുതി അല്ലെങ്കിൽ ഗ്യാസ് കണക്ഷൻ ബില്ലുകൾ ((മൂന്ന് മാസത്തിൽ കൂടുതൽ പഴയതാവരുത്), പാസ്‌പോർട്ട്, വിവാഹ സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, വസ്തു നികുതി രസീതുകൾ (ഒരു വർഷത്തിൽ കൂടുതൽ പഴയതാവരുത്), സർക്കാർ നൽകിയ ഐഡി കാർഡുകൾ.

ഫോട്ടോ, ബയോമെട്രിക് വിവരങ്ങൾ (ഐറിസ് സ്കാൻ തുടങ്ങിയവ) ഓൺലൈനായി അപ്‌ഡേറ്റ് ചെയ്യാൻ കഴിയില്ല. ഇത് ചെയ്യുന്നതിന് ആധാർ എൻറോൾമെന്റ് കേന്ദ്രം സന്ദർശിക്കേണ്ടതുണ്ട്. ആധാർ വിവരങ്ങൾ ഓൺലൈനായി അപ്‌ഡേറ്റ് ചെയ്യുന്നത് സൗജന്യമാണ്. എന്നിരുന്നാലും, അടുത്തുള്ള ആധാർ എൻറോൾമെന്റ് കേന്ദ്രം സന്ദർശിക്കുകയാണെങ്കിൽ, ഫീസ് നൽകേണ്ടിവരും.

ജൂൺ 14ന് ശേഷം എന്ത് സംഭവിക്കും?

ജൂൺ 14 വരെ സൗജന്യമായി ഓൺലൈനായി അപ്‌ഡേറ്റ് ചെയ്യാൻ കഴിയുമെങ്കിലും, ആ തീയതിക്ക് ശേഷം ഫീസ് ബാധകമാകും. ഓൺലൈൻ അപ്‌ഡേറ്റുകൾക്ക് 25 രൂപയും ഓഫ്‌ലൈൻ അപ്‌ഡേറ്റുകൾക്ക് 50 രൂപയും ഈടാക്കും.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia