Aadhaar services | ആധാറുമായി ബന്ധപ്പെട്ട 4 പുതിയ സേവനങ്ങൾ കൂടി ഉമാങ് ആപിൽ

 


ന്യൂഡെൽഹി: (www.kvartha.com) വിവിധ മേഖലകളിൽ നിന്നുള്ള സർകാർ സേവങ്ങളെ സമന്വയിപ്പിക്കുന്ന ഉമാങ് ആപിൽ (UMANG app) നാല് പുതിയ ആധാർ സേവനങ്ങൾ കൂടി ലഭ്യമാക്കി. ഉമാങ് ആപിൽ മൈ ആധാർ വിഭാഗത്തിന് കീഴിൽ പുതിയ സേവനങ്ങൾ ചേർത്തിട്ടുണ്ടെന്ന് ഡിജിറ്റൽ ഇൻഡ്യ ട്വീറ്റിലൂടെ അറിയിച്ചു. ആപ് ഡൗൺലോഡ് ചെയ്‌തോ 97183-97183 എന്ന നമ്പറിലേക്ക് മിസ്‌ഡ് കോൾ നൽകിയോ സേവനങ്ങളെ കുറിച്ച് അറിയാമെന്ന് ഡിജിറ്റൽ ഇൻഡ്യ പറയുന്നു. എല്ലാ സർകാർ ആപുകളും ഒന്നായി സംയോജിപ്പിച്ചിട്ടുള്ള സൂപർ ആപാണ് ഉമാങ്
                    
Aadhaar services | ആധാറുമായി ബന്ധപ്പെട്ട 4 പുതിയ സേവനങ്ങൾ കൂടി ഉമാങ് ആപിൽ


ആപിലെ പുതിയ സേവനങ്ങൾ

• ആധാർ സ്ഥിരീകരിക്കുക (Verify Aadhaar): ആധാറിന്റെ നില പരിശോധിക്കാൻ ഈ സേവനം ഉപയോഗിക്കാം.

• എൻറോൾമെന്റ് അല്ലെങ്കിൽ അപ്ഡേറ്റ് അഭ്യർത്ഥനയുടെ സ്റ്റാറ്റസ് പരിശോധിക്കുക (Check status of enrolment or update request)

• ആധാറിൽ രജിസ്റ്റർ ചെയ്ത മൊബൈലും ഇമെയിലും പരിശോധിച്ചുറപ്പിക്കുക

• എൻറോൾമെന്റ് ഐഡി/ ആധാർ നമ്പർ ലഭിക്കും.

ആധാർ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് ഉമാങ് ആപിൽ ലോഗിൻ ചെയ്തുകൊണ്ട് ഈ സേവനങ്ങൾ നേടാം :

* ബയോമെട്രിക്സ് ലോക് ചെയ്യുക അല്ലെങ്കിൽ അൺലോക് ചെയ്യുക

* ആധാർ ഡൗൺലോഡ് ചെയ്യുക

* ഓഫ്‌ലൈൻ കെവൈസി

* വെർച്വൽ ഐഡി സൃഷ്ടിക്കുക

* പേയ്മെന്റ് ചരിത്രം


ആധാർ സേവനങ്ങൾ എങ്ങനെ ലഭിക്കും?

1. ആദ്യം ഉമാങ് ആപിൽ ലോഗിൻ ലോഗിൻ ചെയ്യുക. ആപ് ഇല്ലെങ്കിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

2. മൈ ആധാർ സെക്ഷനിൽ ക്ലിക് ചെയ്യുക.

3. ആധാർ നമ്പർ നൽകി ലിങ്ക് ചെയ്യുക.

4. ആധാർ നമ്പറും ക്യാപ്‌ചയും നൽകണം. OTP വരും. നൽകുക.

5. തുടർന്ന് സേവ് ഓപ്‌ഷനിൽ ക്ലിക് ചെയ്യുക.

6. ഇനി ആധാർ ലിങ്ക് ചെയ്യും. നിങ്ങൾക്ക് പിന്നീട് സേവനങ്ങൾ ലഭിക്കും. ആധാർ ഡൗൺലോഡ് ചെയ്യാം. ഒരു വെർച്വൽ ഐഡി സൃഷ്ടിക്കാൻ കഴിയും. നിങ്ങൾക്ക് പല തരത്തിലുള്ള സേവനങ്ങളും ലഭിക്കും.

Keywords: Some Aadhaar-related services available on UMANG app, Newdelhi, News, Top-Headlines, Latest-News, Aadhar Card, Government, Digital, India.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia