Follow KVARTHA on Google news Follow Us!
ad

Cheating | വിവാഹം കഴിഞ്ഞ് നവദമ്പതികള്‍ വരന്റെ വീട്ടിലെത്തിയപ്പോള്‍ അവിടെ മറ്റൊരു യുവതി; കബളിപ്പിച്ച് വിവാഹം നടത്തിയെന്ന് ആരോപിച്ച് യുവാവിനെതിരെ പരാതി നല്‍കി വധുവും കുടുംബവും

പൊലീസിനെ വിവരം അറിയിച്ചത് പ്രദേശവാസികള്‍ Complaint, Cheating, Police, Family, Kerala News
തിരുവനന്തപുരം: (KVARTHA) വിവാഹം കഴിഞ്ഞ് നവദമ്പതികള്‍ വരന്റെ വീട്ടിലെത്തിയപ്പോള്‍ അവിടെ മറ്റൊരു യുവതി. ഇതോടെ കബളിപ്പിച്ച് വിവാഹം നടത്തിയെന്ന് ആരോപിച്ച് യുവാവിനെതിരെ പരാതി നല്‍കി വധുവും കുടുംബവും. തിരുവനന്തപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മിഥുനെതിരെയാണ് യുവതിയും കുടുംബവും പരാതി നല്‍കിയിരിക്കുന്നത്.

കഴിഞ്ഞദിവസമായിരുന്നു പരാതിക്കാരിയുടെയും മിഥുന്റെയും വിവാഹം. എന്നാല്‍, വിവാഹം കഴിഞ്ഞ് നവദമ്പതികള്‍ വരന്റെ വീട്ടിലെത്തിയപ്പോള്‍ മറ്റൊരു യുവതി അവിടെയെത്തി. മിഥുനുമായി ബന്ധമുണ്ടെന്ന് പറഞ്ഞായിരുന്നു 35-കാരി അവിടേക്ക് വന്നത്. 

Woman Files Complaint Of Cheating, Against Husband, Thiruvananthapuram, News, Complaint, Cheating, Police, Family, Police Station, Natives, Kerala News

ഇതോടെ തര്‍ക്കം ഉടലെടുക്കുകയും പ്രദേശവാസികള്‍ പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് വധുവും കുടുംബവും പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയത്.

Keywords: Woman Files Complaint Of Cheating, Against Husband, Thiruvananthapuram, News, Complaint, Cheating, Police, Family, Police Station, Natives, Kerala News.

Post a Comment