Obituary | തലശേരി നഗരസഭാ വൈസ് ചെയര്‍മാന്‍ വാഴയില്‍ ശശി നിര്യാതനായി

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) തലശേരി നഗരസഭാ വൈസ് ചെയര്‍മാനും സിപിഎം തലശേരി ഏരിയാ കമിറ്റി അംഗവുമായ വാഴയില്‍ ശശി (65) നിര്യാതനായി. രോഗബാധിതനായതിനെ തുടര്‍ന്ന് കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച പുലര്‍ചെയാണ് ചികിത്സയ്ക്കിടെ മരിച്ചത്. അരനൂറ്റാണ്ട് കാലം തലശേരിയിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്ത് നിറസാന്നിധ്യമായിരുന്നു.

ബീഡി തൊഴിലാളിയായി ജീവിതം ആരംഭിച്ച് ബാലസംഘത്തില്‍ കൂടി സംഘടനാ രംഗത്തേക്ക് കടന്നുവന്ന് ഡി വൈ എഫ് ഐയുടെ തിരുവങ്ങാട് വിലേജ് സെക്രടറിയായും തലശേരി ബ്ലോക് ഭാരവാഹിയായും പ്രവര്‍ത്തിച്ചിരുന്നു. പരേതരായ വാഴയില്‍ പൈതലിന്റെയും ജാനകിയുടെയും മകനാണ്.

Obituary | തലശേരി നഗരസഭാ വൈസ് ചെയര്‍മാന്‍ വാഴയില്‍ ശശി നിര്യാതനായി
 
ഭാര്യ: കെ സുജയ (തലശേരി കോ-ഓപറേറ്റിവ് ഹോസ്പിറ്റല്‍, കേരള കോ-ഓപറേറ്റിവ് എംപ്ലോയിസ് യൂനിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്). മക്കള്‍: സിജിന്‍ (പുന്നോല്‍ സര്‍വിസ് സഹകരണ ബാങ്ക്), സിന്‍സി (ട്യൂടര്‍, കോ-ഓപറേറ്റിവ് ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഹെല്‍ത് സയന്‍സസ്). മരുമക്കള്‍: ദിന്‍ഷ സിജിന്‍ (പാറാല്‍), മിഥുന്‍ (ഖത്വര്‍). സഹോദരങ്ങള്‍: പവിത്രന്‍, രാജി, രമേശന്‍.

Keywords: Vice-Chairman of Thalassery Municipality Vazhayil Sasi passed away, Kannur, News, Vice-Chairman, Thalassery Municipality, Vazhayil Sasi, Death, Obituary, Politics, Kerala. 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia