Attacked | റായ്ബറേലിയില്‍ അമിത് ഷായുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ മാധ്യമപ്രവര്‍ത്തകന് ക്രൂരമര്‍ദനം; താടി വളര്‍ത്തിയത് കണ്ട് മുസ്ലിമാണെന്ന് തെറ്റിദ്ധരിച്ചാണ് ആക്രമണമെന്ന് ആരോപണം

 


ലക് നൗ: (KVARTHA) ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ മാധ്യമപ്രവര്‍ത്തകനെ ക്രൂരമായി മര്‍ദിച്ചതായി ആരോപണം. ഓണ്‍ലൈന്‍ ന്യൂസ് പോര്‍ടലായ 'മൊളിറ്റിക്‌സി'ല്‍ ജോലി ചെയ്യുന്ന രാഘവ് ത്രിവേദിയെയാണ് ആക്രമണത്തിന് ഇരയായത്. ബിജെപി പ്രവര്‍ത്തകര്‍ തല്ലിച്ചതയ്ക്കുകയായിരുന്നുവെന്ന് രാഘവ് പറയുന്നു. ഞായറാഴ്ചയാണ് സംഭവം.

Attacked | റായ്ബറേലിയില്‍ അമിത് ഷായുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ മാധ്യമപ്രവര്‍ത്തകന് ക്രൂരമര്‍ദനം; താടി വളര്‍ത്തിയത് കണ്ട് മുസ്ലിമാണെന്ന് തെറ്റിദ്ധരിച്ചാണ് ആക്രമണമെന്ന് ആരോപണം


സംഭവത്തെ കുറിച്ച് രാഘവ് ത്രിവേദി പറയുന്നത്:

താടി വളര്‍ത്തിയത് കണ്ട് മുസ്ലിമാണെന്ന ധാരണയോടെയാണ് പാര്‍ടി പ്രവര്‍ത്തകര്‍ ആക്രമിച്ചത്. സ്ഥലത്ത് പൊലീസും മറ്റ് മാധ്യമപ്രവര്‍ത്തകരും ഉണ്ടായിരുന്നെങ്കിലും തന്നെ സഹായിക്കാന്‍ ആരും വന്നില്ല. ഞാന്‍ അവിടെ തിരഞ്ഞെടുപ്പ് റാലി റിപോര്‍ട് ചെയ്യാന്‍ എത്തിയതായിരുന്നു. റാലിയിലുണ്ടായിരുന്ന ചില സ്ത്രീകള്‍, തങ്ങള്‍ക്ക് പണം നല്‍കിയതിനാലാണ് പരിപാടിക്ക് എത്തിയതെന്ന് പറഞ്ഞു. ഞാന്‍ ഇതെല്ലാം കാമറയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു.

ഇതുകണ്ട ബിജെപി പ്രവര്‍ത്തകര്‍ അരികിലേക്ക് വരികയും കാമറ ഓഫ് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് അവര്‍ ആക്രമിച്ചത്. പൊലീസും മറ്റ് മാധ്യമപ്രവര്‍ത്തകരുമെല്ലാം അവിടെ ഉണ്ടായിരുന്നു. അവരോട് സഹായമഭ്യര്‍ഥിച്ചെങ്കിലും ആരും മുന്നോട്ടുവന്നില്ല. എന്റെ കാമറാമാന്‍ അവിടെനിന്ന് ഓടിരക്ഷപെടുകയായിരുന്നു. താടി വളര്‍ത്തുകയും പൈജാമ ധരിക്കുകയും ചെയ്തതോടെ ഞാനൊരു മുസ്ലിമാണെന്ന് കരുതി അവര്‍ ആക്രമിക്കുകയായിരുന്നു- എന്നും രാഘവ് പറയുന്നു

ആശുപത്രി കിടക്കയില്‍നിന്ന് ഇക്കാര്യങ്ങള്‍ വിവരിക്കുന്ന രാഘവിന്റെ വീഡിയോ കോണ്‍ഗ്രസ് ഉള്‍പെടെ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തിട്ടുണ്ട്. ബിജെപിയെ ശക്തമായി വിമര്‍ശിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് വീഡിയോ പോസ്റ്റ് ചെയ്തത്.

'അമിത് ഷാ റായ്ബറേലിയില്‍ ഒരു റാലി സംഘടിപ്പിച്ചു. അവിടെയെത്തിയ സ്ത്രീകള്‍, തങ്ങളെ പണം നല്‍കിയാണ് എത്തിച്ചതെന്ന് ഒരു മാധ്യമപ്രവര്‍ത്തകനോട് പറഞ്ഞു. അയാള്‍ ഇത് റെകോര്‍ഡ് ചെയ്തതിന് പിന്നാലെ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് ബിജെപി ഗുണ്ടകളെത്തി. മാധ്യമപ്രവര്‍ത്തകന്‍ അതിന് തയാറാകാതിരുന്നതോടെ അയാളെ സ്റ്റേജിന് പിന്നിലെത്തിച്ച് ക്രൂരമായി മര്‍ദിച്ചു.

അയാളുടെ കൈവശമുണ്ടായിരുന്ന പണവും അവര്‍ കവര്‍ന്നെടുത്തു. അമേത്തിയില്‍ കോണ്‍ഗ്രസുകാരെയും അവര്‍ ആക്രമിച്ചിരുന്നു. ബിജെപി പരാജയ ഭീതിയിലാണെന്ന് ഈ സംഭവങ്ങള്‍ തെളിയിക്കുന്നു. വൈകാതെ ഈ അനീതി അവസാനിക്കും' - എന്നും കോണ്‍ഗ്രസിന്റെ എക്‌സ് പോസ്റ്റില്‍ പറയുന്നു.

Keywords: UP: Mistaken for Muslim, journalist attacked at Amit Shah’s rally, Lucknow, News, Allegation, Attack, Journalist, BJP, Rally, Politics, Amit Shah, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia