Obesity | കുട്ടിക്കാലത്ത് കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്ന് ശരീരത്തിലെത്തുന്ന പഞ്ചസാരയാണ് പൊണ്ണത്തടിയുടെ പ്രധാന കാരണമെന്ന് പഠനം

 


ന്യൂഡെല്‍ഹി: (KVARTHA) കുട്ടികള്‍ അമിതമായി വണ്ണം വെക്കുന്നത് ഇന്നത്തെ കാലത്തെ പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ്. അമിതവണ്ണം കുറക്കുന്നതിന് പഞ്ചസാരയുടെ അമിതോപയോഗം കുറക്കേണ്ടതുണ്ട്. എന്നാല്‍ അതിലും പ്രാധാന്യത്തോടെ ശ്രദ്ധിക്കേണ്ടുന്ന മറ്റൊരു കാര്യമുണ്ട്. അത് പഞ്ചസാരയുടെ തരമാണ്. ഏതു തരം പഞ്ചസാരയാണ് നമ്മള്‍ കുട്ടിക്കാലത്ത് ഉപയോഗിക്കുന്നത് എന്നത് ഭാവിയിലെ നമ്മുടെ പൊണ്ണത്തടി സാധ്യതയെ സ്വാധീനിക്കുമെന്ന് ഒരു പഠനം കണ്ടെത്തിയിരിക്കുകയാണ് ഇപ്പോൾ.

Obesity | കുട്ടിക്കാലത്ത് കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്ന് ശരീരത്തിലെത്തുന്ന പഞ്ചസാരയാണ് പൊണ്ണത്തടിയുടെ പ്രധാന കാരണമെന്ന് പഠനം

നെതർലാൻഡിലെ ഗ്രോനിംഗൻ സർവകലാശാലയിലെ ജുന്യാങ് സോയുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. പഞ്ചസാരയുടെ അളവും ശരീര ഭാരവും തമ്മിലുള്ള ബന്ധം കണ്ടെത്തുന്നതിനായി നെതർലാൻഡിലെ 800ലധികം കുട്ടികളിൽ നിന്നുള്ള വിവരങ്ങൾ ഗവേഷകർ പരിശോധിച്ചു. കുട്ടിക്കാലത്ത് കഴിക്കുന്ന പഞ്ചസാരയുടെ അളവിന് 10-11 വയസിലെ ശരീര ഭാരവുമായി ബന്ധമില്ലെന്ന് അവർ കണ്ടെത്തി.

പക്ഷേ പഴങ്ങൾ, മധുരമില്ലാത്ത പാലുൽപന്നങ്ങൾ (പാൽ, മോർ) പോലുള്ള പ്രകൃതിദത്ത വസ്തുക്കളിൽ നിന്ന് കൂടുതൽ പഞ്ചസാര കഴിക്കുന്ന കുട്ടികൾക്ക് പിന്നീട് അമിതവണ്ണമോ പൊണ്ണത്തടിയോ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് പഠനം വ്യക്തമാക്കുന്നു. നേരെമറിച്ച്, മധുരപലഹാരങ്ങൾ, മധുര പാനീയങ്ങൾ എന്നിവയിൽ നിന്ന് ധാരാളം പഞ്ചസാര കഴിക്കുന്ന കുട്ടികൾക്ക് പിന്നീട് അമിതവണ്ണം ഉണ്ടാകുന്നുമുണ്ടെന്ന് ഗവേഷകർ പറഞ്ഞു.

പഴങ്ങളും മധുരമില്ലാത്ത പാലുൽപന്നങ്ങളും ആരോഗ്യകരമാണെന്ന് കണക്കാക്കുമ്പോൾ, അവയിൽ ഉയർന്ന അളവിൽ ആന്തരികമായ പഞ്ചസാര അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് പഞ്ചസാര ചേർക്കുന്നതിനുപകരം, ഇത്തരം ഭക്ഷണങ്ങള്‍ ആവശ്യത്തിന് കഴിക്കുക വഴി നമുക്കാവശ്യമുള്ള പഞ്ചസാര ശരീരത്തിലെത്തും. കുട്ടികളില്‍, പ്രകൃതിദത്ത പഞ്ചസാരയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക വഴി ഭാവിയില്‍ അമിതവണ്ണം ഉണ്ടാകാനുള്ള സാധ്യത വളരെയധികം കുറക്കാൻ സാധിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

Keywords: News, National, New Delhi, Health Tips, Health, Lifestyle, Sugar, Obesity, Milk Product, Child,  Type of sugar more important than amount in developing childhood obesity.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia