Follow KVARTHA on Google news Follow Us!
ad

Needlefish | ഇന്‍ഡ്യന്‍ കടല്‍ സമ്പത്തിലേക്ക് കോലാന്‍ വിഭാഗത്തില്‍പെട്ട രണ്ടിനം മീനുകള്‍ കൂടി; കണ്ടെത്തിയത് സി എം എഫ് ആര്‍ ഐ ഗവേഷകര്‍

ഉയര്‍ന്ന അളവില്‍ മാംസ്യം അടങ്ങിയ ഇവ പോഷകസമൃദ്ധവും ഏറെ രുചികരവുമാണ് New Species Of Needlefish, Scientist, Research, Kerala News
കൊച്ചി: (KVARTHA) ഇന്‍ഡ്യന്‍ സമുദ്രമത്സ്യ സമ്പത്തിലേക്ക് രണ്ടിനം മീനുകള്‍ കൂടി എത്തി. കോലാന്‍-മുരല്‍ വിഭാഗത്തില്‍പെട്ട രണ്ട് പുതിയ മീനുകളെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സി എം എഫ് ആര്‍ ഐ) ഗവേഷകരാണ് കണ്ടെത്തിയത്. മീനുകളെ വിശദമായ ജനിതകപഠനത്തിന് വിധേയമാക്കിയ ശേഷമാണ് ഇന്‍ഡ്യയില്‍ ഇതുവരെ ശാസ്ത്രീയമായി വേറിട്ട് അടയാളപ്പെടുത്തിയിട്ടില്ലാത്ത മീനുകളാണെന്ന് കണ്ടെത്തിയത്. അബ്ലെന്നെസ് ജോസ് ബര്‍ക് മെന്‍സിസ്, അബ്ലെന്നെസ് ഗ്രേസാലി എന്നിങ്ങനെയാണ് പുതിയ മീനുകള്‍ക്ക് ശാസ്ത്രീയ നാമകരണം നല്‍കിയിരിക്കുന്നത്.
Two New Species Of Needlefish From Indian Waters Identified By CMFRI, Kochi, News, New Species Of Needlefish, CMFRI, Toji Thomas, Scientist, Research, Study, Kerala News


ഉയര്‍ന്ന അളവില്‍ മാംസ്യം അടങ്ങിയ ഈ മീനുകള്‍ പോഷകസമൃദ്ധവും ഏറെ രുചികരവുമാണ്. അതിനാല്‍ തന്നെ, വാണിജ്യപ്രാധാന്യം കൂടിയ മീനുകളാണ്. ചൂണ്ടകളിലാണ് ഇവയെ പ്രധാനമായും പിടിക്കുന്നത്. പച്ചനിറത്തിലുള്ള മുള്ളുകളും കൂര്‍ത്ത ചുണ്ടുകളുമാണ് ഈ മീനുകള്‍ക്ക്. വിപണിയില്‍ കിലോയ്ക്ക് 400 രൂപ വരെ വിലയുണ്ട്.

സി എം എഫ് ആര്‍ ഐയിലെ പ്രിന്‍സിപല്‍ സയന്റിസ്റ്റ് ഡോ. ഇഎം അബ്ദുല്‍ സമദിന്റെ നേതൃത്വത്തില്‍ ഗവേഷണം നടത്തുന്ന ടോജി തോമസാണ് മീനുകളെ കണ്ടെത്തിയത്. സി എം എഫ് ആര്‍ ഐയിലെ ഡോ ഷിജിന്‍ അമേരി, ബദറുല്‍ സിജാദ്, ഡോ കെ കെ സജികുമാര്‍ എന്നിവരും ഗവേഷണത്തില്‍ പങ്കാളികളായിരുന്നു. റീജണല്‍ സ്റ്റഡീസ് ഇന്‍ മറൈന്‍ സയന്‍സ് എന്ന ജേണലില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തമിഴ്‌നാട്ടിലെ തൂത്തുകുടിയില്‍ നിന്ന് പിടിച്ച മീനുകളിലാണ് പഠനം നടത്തിയത്. ടോജിയുടെ അമ്മ ഗ്രേസിയുടെയും സുഹൃത്ത് അലീനയുടെയും പേരുകള്‍ ചേര്‍ത്താണ് അബ്ലെന്നെസ് ഗ്രേസാലി എന്ന് ഒരു മീനിന് നാമകരണം നല്‍കിയത്. മുമ്പ് പഠിച്ച കലാലയത്തിന്റെയും അവിടെയുണ്ടായിരുന്ന അധ്യാപകന്റെയും പേരുകള്‍ അടിസ്ഥാനമാക്കി നല്‍കിയതാണ് അബ്ലെന്നെസ് ജോസ് ബര്‍ക് മെന്‍സിസ് എന്ന ശാസ്ത്രനാമം.

തമിഴ് നാട് തീരങ്ങളില്‍ ഇവയെ ധാരാളമായി പിടിക്കുന്നുണ്ട്. കടലിന്റെ ഉപരിതലത്തില്‍ തന്നെ കാണപ്പെടുന്ന മീനുകളാണ് ഇവ. ഈ വര്‍ഗത്തില്‍ പെടുന്ന മറ്റ് മീനുകള്‍ കേരളത്തിലും ലഭ്യമാണ്. പുതുതായി കണ്ടെത്തിയ മീനുകളുടെ ലഭ്യത, മത്സ്യബന്ധനരീതികള്‍ എന്നിവയെ കുറിച്ച് വിശദമായ പഠനങ്ങള്‍ ആവശ്യമാണ്. ഏറെ ആവശ്യക്കാരുള്ളതിനാല്‍, ഇവയെ ലക്ഷ്യമിട്ടുള്ള മത്സ്യബന്ധനം കേരളത്തിന്റെ മത്സ്യമേഖലയ്ക്ക് ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് ഗവേഷകര്‍.

Keywords: Two New Species Of Needlefish From Indian Waters Identified By CMFRI, Kochi, News, New Species Of Needlefish, CMFRI, Toji Thomas, Scientist, Research, Study, Kerala News. 

Post a Comment