Attack | ടികറ്റ് ആവശ്യപ്പെട്ട ടിടിഇക്ക് നേരെ ട്രെയിനില്‍ വീണ്ടും ആക്രമണം; രക്ഷപ്പെട്ട പ്രതികളെ ശുചിമുറിയില്‍ നിന്നും പിടികൂടി

 


തൃശ്ശൂര്‍: (KVARTHA) ടികറ്റ് ആവശ്യപ്പെട്ട ടിടിഇക്ക് നേരെ ട്രെയിനില്‍ വീണ്ടും ആക്രമണം. ബംഗ്ലൂര്‍-കന്യാകുമാരി എക്സ് പ്രസിലെ ഉദ്യോഗസ്ഥരായ ഉത്തര്‍പ്രദേശ് സ്വദേശി മനോജ് വര്‍മ, തിരുവനന്തപുരം സ്വദേശി ഷമ്മി രാജ, ചെന്നൈ എക്‌സ്പ്രസിലെ ടിടിഇ ആര്‍ദ്ര കെ അനില്‍ എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. 

സംഭവത്തില്‍ കൊല്ലം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അശ്വിന്‍ ഇയാളുടെ സുഹൃത്ത് പൊന്നാനി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആഷിഖ് എന്നിവരെ ആര്‍പിഎഫ് പിടികൂടി. തൃശ്ശൂര്‍ വടക്കാഞ്ചേരിയില്‍ വെച്ചായിരുന്നു സംഭവം.

Attack | ടികറ്റ് ആവശ്യപ്പെട്ട ടിടിഇക്ക് നേരെ ട്രെയിനില്‍ വീണ്ടും ആക്രമണം; രക്ഷപ്പെട്ട പ്രതികളെ ശുചിമുറിയില്‍ നിന്നും പിടികൂടി

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ടികറ്റ് ഇല്ലാത്തത് ചോദ്യംചെയ്തതിനെ തുടര്‍ന്ന് യാത്രക്കാരന്‍ ടിടിഇ മനോജിനെ തള്ളിമാറ്റി ഓടുകയായിരുന്നു. ട്രെയിന്‍ വടക്കാഞ്ചേരി സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു ഇയാള്‍ ഇറങ്ങി ഓടിയത്. തുടര്‍ന്ന് മനോജ് കൈമാറിയ വിവരം അനുസരിച്ച് ടിടിഇ ഷമ്മിയും ഇയാളെ തടഞ്ഞു. എന്നാല്‍, ഷമ്മിയേയും തള്ളിമാറ്റി പ്രതി പുറകിലേക്ക് ഓടുകയായിരുന്നു.

തുടര്‍ന്ന് ആര്‍ പി എഫിന്റെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ ഇയാളെ എസി കോചിലെ ശുചിമുറിയില്‍നിന്നും പിടികൂടുകയായിരുന്നു. പിന്നീട് യാത്രക്കാരുടെ മുന്നില്‍വെച്ച് ഇയാളുടെ ബാഗ് പരിശോധിച്ചപ്പോള്‍ കഞ്ചാവ് കണ്ടെത്തി.

ചെന്നൈ എക്‌സ്പ്രസില്‍ ജെനറല്‍ ടികറ്റ് എടുത്ത് സ്ലീപര്‍ ക്ലാസില്‍ യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരനോട് ഇതേക്കുറിച്ച് ചോദിച്ചതിനാണ് വനിതാ ടിടിഇ ആര്‍ദ്ര കെ അനിലിനെ മര്‍ദിച്ചത്. വടകരയില്‍ വച്ചായിരുന്നു സംഭവം. സംഭവത്തില്‍ യാത്രക്കാരനായ മധുസൂദനന്‍ നായര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

Keywords: Travelling without ticket, 3 youths held for assaulting TTEs, Thrissur, News, Train, Assault, TTE, Police, Passenger, RPF, Toilet, Accused, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia