SWISS-TOWER 24/07/2023

Arrested | 'വനിതാ പൊലീസുകാർക്കെതിരെ അശ്ലീല പരാമർശം'; യൂട്യൂബർ അറസ്റ്റിൽ; പിടികൂടി കൊണ്ടുപോകുന്നതിനിടെ വാഹനം അപകടത്തിൽപെട്ടു

 


തേനി (തമിഴ്‌നാട്): (KVARTHA) വനിതാ പൊലീസുകാരെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ യൂട്യൂബർ അറസ്റ്റിൽ. തമിഴ്നാട്ടിലെ പ്രമുഖ യൂട്യൂബ് ചാനലായ സാവുക്ക് ഉടമ എ ശങ്കർ എന്ന സാവുക്ക് ശങ്കറിനെയാണ് കോയമ്പത്തൂർ സിറ്റി പൊലീസിൻ്റെ സൈബർ ക്രൈം വിഭാഗം അറസ്റ്റ് ചെയ്തത്. അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തിൽ വനിതാ പൊലീസുദ്യോഗസ്ഥർക്കെതിരെ 'അശ്ലീല' പരാമർശങ്ങൾ നടത്തിയെന്ന, ഇയാൾക്കെതിരെ ലഭിച്ച പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

Arrested | 'വനിതാ പൊലീസുകാർക്കെതിരെ അശ്ലീല പരാമർശം'; യൂട്യൂബർ അറസ്റ്റിൽ; പിടികൂടി കൊണ്ടുപോകുന്നതിനിടെ വാഹനം അപകടത്തിൽപെട്ടു

അറസ്റ്റ് ഭയന്ന് സാവുക് ശങ്കർ ഒളിവിൽ പോയി. ഇയാൾ തേനിയിൽ എത്തിയതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ തേനിയിലെ സ്വകാര്യ ഹോട്ടലിൽ എത്തിയാണ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട് സ്ത്രീ പീഡന നിരോധന നിയമത്തിലെ സെക്ഷൻ 294 (ബി), 509, 353 ഐപിസി ആർ/ഡബ്ല്യു സെക്ഷൻ 4, ഐടി ആക്‌ട് 2000 ലെ സെക്ഷൻ 67 എന്നിവ പ്രകാരമുള്ള കുറ്റങ്ങൾക്കാണ് അറസ്റ്റ്.

അതിനിടെ അറസ്റ്റിലായ ശങ്കറിനെ കൂടുതൽ അന്വേഷണങ്ങൾക്കായി കോയമ്പത്തൂരിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ തിരുപ്പൂർ ജില്ലയിലെ ധാരാപുരത്തിന് സമീപം പൊലീസ് വാഹനം അപകടത്തിൽപ്പെട്ടു. പരിക്കേറ്റ സവുക്ക് ശങ്കറിനേയും രണ്ട് പൊലീസുകാരേയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Aster mims 04/11/2022
Keywords: Theni, Police, National, Crime, YouTuber, Savukku Shankar, Police, Arrested, Cyber Crime, Case, Hospitalized, Accident, Tamil Nadu: YouTuber Savukku Shankar held over his comments on women police officers.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia