Food Poison | ചടയമംഗലത്ത് ഭഷ്യവിഷബാധയെന്ന് സംശയം; ഹോടെലില്‍നിന്നും ഷവര്‍മയും അല്‍ഫാമും കഴിച്ചതിന് പിന്നാലെ 15 പേര്‍ ആശുപത്രിയില്‍

 


കൊല്ലം: (KVARTHA) ചടയമംഗലത്ത് ഭഷ്യവിഷബാധയെന്ന് സംശയം. ഹോടെലില്‍നിന്നും ഷവര്‍മയും അല്‍ഫാമും കഴിച്ചതിന് പിന്നാലെ ശാരീരികാസ്വസ്ഥതകള്‍ അനുഭവപ്പെട്ട എട്ടുവയസുകാരനും മാതാവും ഉള്‍പെടെ 15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചടയമംഗലത്തെ ഒരു ഹോടെലില്‍നിന്നും ഞായറാഴ്ച ഷവര്‍മയും അല്‍ഫാമും കഴിച്ചവര്‍ക്കാണ് ഭഷ്യ വിഷബാധയേറ്റതെന്നാണ് ആരോപണം. തലകറക്കവും ഛര്‍ദിയും പനിയും ഉണ്ടായതിനെ തുടര്‍ന്നാണ് ഭക്ഷണം കഴിച്ചവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പഞ്ചായത് ഇടപെട്ട് ഹോടെല്‍ അടപ്പിച്ചിരിക്കുകയാണ്.

Food Poison | ചടയമംഗലത്ത് ഭഷ്യവിഷബാധയെന്ന് സംശയം; ഹോടെലില്‍നിന്നും ഷവര്‍മയും അല്‍ഫാമും കഴിച്ചതിന് പിന്നാലെ 15 പേര്‍ ആശുപത്രിയില്‍

15 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരിക്കുകയാണ്. ഇതില്‍ അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ചടയമംഗലം കീഴ്തോണി സ്വദേശിയായ അജ്മി, മകന്‍ മുഹമ്മദ് ഫായാസ് എന്നിവരെ പാരിപ്പള്ളി മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ ഭഷ്യവിഷബാധയേറ്റവരുടെ മൊഴി ആശുപത്രിയിലെത്തി രേഖപെടുത്തി. മയോണൈസില്‍ നിന്നോ കോഴിയിറച്ചിയില്‍ നിന്നോ ആണ് ഭഷ്യവിഷബാധയേറ്റതെന്നുള്ള പ്രാഥമിക നിഗമനത്തിലാണ് ഭഷ്യ സുരക്ഷാ വകുപ്പ്. സംഭവത്തില്‍ ചടയമംഗലം പൊലീസ് കേസെടുത്തു.

Keywords: News, Kerala, Kollam-News, Suspected, Alfaham, Shawarma, Food Poison, Chadayamangalam News, Kollam News, Panchayath, Police, Booked, Hospital, Child, Treatment, Food, Suspected food poison in Chadayamangalam.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia