SCRF | അറിവും വിനോദവും പകർന്ന 12 നാൾ, ശാർജ കുട്ടികളുടെ വായനോത്സവം സമാപിച്ചു

 


/ ഖാസിം ഉടുമ്പുന്തല

ശാർജ: (KVARTHA) കൊച്ചു മനസ്സുകളിൽ അറിവും വിനോദവും പകർന്നുകൊണ്ടു ശാർജ പതിനഞ്ചാമത് കുട്ടികളുടെ വായനോത്സവം സമാപിച്ചു. കഥകളും പുസ്തകങ്ങളും കൊണ്ട് അവർക്കായൊരിടം തന്നെയാണ് വായനോത്സവത്തിലൊരുക്കിയിരുന്നത്. സന്തോഷത്തോടെ പഠിക്കുന്നതൊന്നും മറക്കില്ല എന്ന് പറയാറുള്ളതു പോലെ കുട്ടികളെ രസിപ്പിച്ച് പഠിപ്പിക്കുന്ന രീതിയാണ് വായനോത്സവത്തിന്റെ ദിനങ്ങളിൽ കാണാൻ സാധിച്ചത്. പുസ്തകങ്ങളുടെയും കുട്ടിക്കഥകളുടെയും മധുര മനോജ്ഞമായ ഓർമ്മകൾ സമ്മാനിച്ച കുരുന്നുകളുടെ മനസ്സ് കവർന്നെടുത്ത കുട്ടികളുടെ ലോകത്തിന് തിരശ്ശീല വീണു.

SCRF | അറിവും വിനോദവും പകർന്ന 12 നാൾ, ശാർജ കുട്ടികളുടെ വായനോത്സവം സമാപിച്ചു


'വൺസ് അപോൺ എ ഹീറോ' ( كن بطل قصتك) എന്ന പ്രമേയത്തിൽ ശാർജ എക്സ്പോ സെന്ററിൽ കഴിഞ്ഞ ഒന്നാം തീയ്യതി ശാർജ ഭരണാധികാരിയും, യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ഡോ. ശൈഖ് സുൽത്വാൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്‌ഘാടനം ചെയ്ത കഴിഞ്ഞ 12 ദിവസമായി നടന്ന വായനോത്സവം കുട്ടികളോടൊപ്പം മുതിർന്നവർക്കും നവ്യാനുഭവമായിരുന്നു.

ലോകമെങ്ങുമുള്ള പ്രസാധകരുടെ കുട്ടികൾക്ക് വേണ്ടിയുള്ള പുസ്തങ്ങളുടെ മികച്ച വിൽപന ഇത്തവണ ഉണ്ടായിരുന്നു. മേളയിൽ കഥാപുസ്തകങ്ങൾ, കവിത, ആനിമേഷൻ സംബന്ധിച്ച കൃതികൾ എന്നിവയെല്ലാം നന്നായി വിൽപന നടന്നതായി പ്രസാധകർ പറഞ്ഞു. യുഎഇയിലെ വിവിധ സ്‌കൂളുകളിൽ നിന്ന് ആയിരക്കണക്കിനു കുട്ടികളാണ് വായനോത്സവത്തിനെത്തിയത്.
SCRF | അറിവും വിനോദവും പകർന്ന 12 നാൾ, ശാർജ കുട്ടികളുടെ വായനോത്സവം സമാപിച്ചു


12 ദിവസം നീണ്ടുനിന്ന അക്ഷരോത്സവത്തിൽ 25 രാജ്യങ്ങളിൽ നിന്നുള്ള 190 എഴുത്തുകാരും 75 രാജ്യങ്ങളിൽ നിന്നുള്ള 470 പ്രസാധകരും പങ്കെടുത്തിരുന്നു. 12-ാം തീയ്യതി വരെ 1,400 കലാ സാംസ്കാരിക വിനോദ പരിപാടികൾ അരങ്ങേറുകയുണ്ടായി. വിശ്വവിഖ്യാത എഴുത്തുകാർ പങ്കെടുത്ത മേളയിൽ വിസ്മയകരമായ വിവിധയിനം പരിപാടികളും കുട്ടികളുടെ കഴിവിലുപരി ആത്മവിശ്വാസം കൂടി വർദ്ധിപ്പിക്കുന്നവയായിരുന്നു. നിര​വ​ധി കു​രു​ന്നു​ക​ൾ സ്കൂ​ളി​ൽ നി​ന്നും അ​ല്ലാ​തെ​യും ഇ​വി​ടെ​യെ​ത്തിയിരുന്നു. ആ​വേ​ശ​ത്തോ​ടെ​യാ​ണ് വാ​യ​നോ​ത്സ​വ​ത്തി​ലെ അ​ത്ഭു​ത​ങ്ങ​ൾ കാ​ണാ​ൻ കു​ട്ടി​ക​ൾ എ​ത്തിയിരുന്ന​ത്.

കു​ട്ടി​ക​ളി​ൽ നിക്ഷേപിതമായിരി​ക്കു​ന്ന ക​ഴി​വു​ക​ൾ പ​രി​പോ​ഷി​പ്പി​ക്കാ​ൻ ഒട്ടനവ​ധി പ​രി​പാ​ടി​ക​ൾ ഇവിടെ ആസൂത്രണം ചെയ്തിട്ടുണ്ടായിരുന്നു. ചി​ത്ര​ര​ച​ന, കു​ക്കി​ങ്, ക്രാ​ഫ്റ്റ്, ശാ​സ്ത്രം തു​ട​ങ്ങി ഏ​ത് മേ​ഖ​ല​ക​ൾ ഇഷ്ടപ്പെ​ടു​ന്ന കു​ട്ടി​ക​ൾ​ക്കും ഇ​വി​ടെ ഇ​ട​മുണ്ടായിരുന്നു. കൂ​ടെ നി​ന്ന് അ​വ​രി​ലൊ​രാ​ളാ​യി സ​ഹാ​യി​ക്കു​ന്ന അധ്യാ​പ​ക​ർ​ക്കൊ​പ്പം ര​സ​ക​ര​മാ​യു​ള്ള ഈ ​സെ​ഷ​നു​ക​ളി​ൽ ഒ​രു മ​ടു​പ്പു​മി​ല്ലാ​തെ ആ​വേ​ശ​ത്തോ​ടെ​യാ​ണ് കുട്ടിക​ൾ പങ്കെടുത്തിരുന്ന​ത്. ചിരിച്ചും , കളിച്ചും വായനോത്സവത്തിലെ കാഴ്ചകൾ ദർശിച്ചു മടങ്ങിയ കുരുന്നുകളുടെ സംതൃപ്തിയാണ് വായനോത്സവത്തിന്റെ വിജയത്തിന്റെ നിദാനം.

Reported by Qasim Moh'd udumbunthala

Keywords: News, World, Sharjah, UAE News, Sharjah Children's Reading Festival, Malayalam-News, World, Gulf,  Sharjah children's reading festival concluded.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia