Shama Muhammed | രാഹുല്‍ ഗാന്ധി വയനാട് ഉപേക്ഷിക്കില്ലെന്ന് കോണ്‍ഗ്രസ് വക്താവ് ഡോ. ശമാ മുഹമ്മദ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (KVARTHA) രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിക്കുന്നതിനെ ചോദ്യം ചെയ്യാന്‍ നരേന്ദ്രമോദി ആരാണെന്ന് കോണ്‍ഗ്രസ് വക്താവ് ശമ മുഹമ്മദ്. രാഹുലിനെ സംബന്ധിച്ച് ബിജെപി സ്ഥാനാര്‍ഥി സ്മൃതി ഇറാനി ശക്തയായ എതിരാളിയല്ല. നരേന്ദ്രമോദി എന്തുകൊണ്ട് ദക്ഷിണേന്‍ഡ്യയില്‍ മത്സരിക്കാന്‍ തയാറാവുന്നില്ലെന്നും കോണ്‍ഗ്രസ് വക്താവ് ചോദിച്ചു.

റിപോര്‍ടര്‍ ടി വി ചര്‍ചയിലായിരുന്നു ശമാ മുഹമ്മദിന്റെ വിമര്‍ശനം. നരേന്ദ്രമോദി ആരാണ് ഇതൊക്കെ ചോദിക്കാന്‍. ഹൂ ദ ഹെല്‍ ഈസ് ഹീ. ഞങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ടത് ചെയ്യും. രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. അമേഠിയില്‍ സ്മൃതി ഇറാനിയാണ് മത്സരിക്കുന്നത്. അവര്‍ കോണ്‍ഗ്രസിന് എതിരാളിയേ അല്ല. നരേന്ദ്രമോദി എന്തുകൊണ്ട് കേരളത്തിലോ തമിഴ്നാട്ടിലോ ആന്ധ്രപ്രദേശിലോ കര്‍ണാടകയിലോ മത്സരിക്കുന്നില്ലെന്നും ശമ ചോദിച്ചു.

Shama Muhammed | രാഹുല്‍ ഗാന്ധി വയനാട് ഉപേക്ഷിക്കില്ലെന്ന് കോണ്‍ഗ്രസ് വക്താവ് ഡോ. ശമാ മുഹമ്മദ്


രാഹുല്‍ ഗാന്ധി വയനാട് ഉപേക്ഷിക്കുന്ന സാഹചര്യമുണ്ടാകില്ലെന്നും ശമ മുഹമ്മദ് പറഞ്ഞു. നരേന്ദ്രമോദി വിഷയത്തില്‍ നിന്നും വ്യതിചലിപ്പിക്കുകയാണ്. അതിനൊന്നും മറുപടി പറയാനില്ലെന്നും ശമ പറഞ്ഞു.

Keywords: Shama Muhammed Against PM Narendra Modi, Kannur, News, Shama Muhammed, Criticized, Prime Minister, Narendra Modi, Congress, Rahul Gandhi, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script