FD | സ്ഥിര നിക്ഷേപത്തിലൂടെ ഇനി കൂടുതൽ സമ്പാദിക്കാം; പലിശ വർധിപ്പിച്ച് എസ്ബിഐ; പുതിയ നിരക്കുകൾ ഇങ്ങനെ!

 


ന്യൂഡെൽഹി: (KVARTHA) നിങ്ങൾക്ക് സ്ഥിര നിക്ഷേപത്തിൽ (FD) നിന്ന് നല്ല വരുമാനം നേടണമെങ്കിൽ മികച്ച അവസരം. രാജ്യത്തെ ഏറ്റവും വലിയ സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) തങ്ങളുടെ സ്ഥിര നിക്ഷേപ നിരക്കുകൾ വർധിപ്പിച്ചിരിക്കുകയാണ്. പുതിയ പലിശ നിരക്കുകൾ മെയ് 15 മുതൽ പ്രാബല്യത്തിൽ വന്നു. മുതിർന്ന പൗരന്മാർക്ക് സാധാരണക്കാരെ അപേക്ഷിച്ച് 0.50 ശതമാനം വരെ അധിക പലിശ നൽകുന്നു.
  
FD | സ്ഥിര നിക്ഷേപത്തിലൂടെ ഇനി കൂടുതൽ സമ്പാദിക്കാം; പലിശ വർധിപ്പിച്ച് എസ്ബിഐ; പുതിയ നിരക്കുകൾ ഇങ്ങനെ!

എഫ്ഡിയുടെ പുതിയ പലിശനിരക്ക്

* 7 ദിവസം മുതൽ 45 ദിവസം വരെയുള്ള കാലയളവിൽ, സാധാരണക്കാർക്ക് 3.5 ശതമാനവും മുതിർന്ന പൗരന്മാർക്ക് 4 ശതമാനവും പലിശ ലഭിക്കും.

* 46 ദിവസം മുതൽ 179 ദിവസം വരെയുള്ള എഫ്ഡികളിൽ സാധാരണക്കാർക്ക് 4.75 ശതമാനത്തിന് പകരം 5.5 ശതമാനം പലിശ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 6 ശതമാനമായിരിക്കും പലിശ.

* 180 ദിവസം മുതൽ 210 ദിവസം വരെയുള്ള കാലയളവിലെ പലിശ നിരക്ക് 5.75 ശതമാനമല്ല, ഇനി ആറ് ശതമാനമായിരിക്കും. മുതിർന്ന പൗരന്മാർക്ക് ഇത് 6.5 ശതമാനമായിരിക്കും.

* നേരത്തെ, 211 ദിവസം മുതൽ ഒരു വർഷത്തിൽ താഴെ വരെയുള്ള കാലയളവിലേക്കുള്ള എഫ്‌ഡികളിൽ ആളുകൾക്ക് ആറ് ശതമാനം പലിശ ലഭിച്ചിരുന്നു. ഇപ്പോഴത് 6.25 ശതമാനമാകും. മുതിർന്ന പൗരന്മാർക്ക് ഇത് 6.75 ശതമാനമായിരിക്കും.

* ഒരു വർഷം മുതൽ രണ്ട് വർഷത്തിൽ താഴെ വരെയുള്ള കാലയളവിലെ പലിശ നിരക്ക് 6.8 ശതമാനമായിരിക്കും. മുതിർന്ന പൗരന്മാർക്ക് ഇത് 7.3 ശതമാനമായിരിക്കും.

* ഇതുകൂടാതെ, രണ്ട് വർഷത്തിൽ കൂടുതലും എന്നാൽ മൂന്ന് വർഷത്തിൽ താഴെയുമുള്ള കാലയളവിന് ഏഴ് ശതമാനമാണ് പലിശ. മുതിർന്ന പൗരന്മാർക്ക് 7.50 ശതമാനം.

* മൂന്ന് വർഷത്തിൽ കൂടുതലും എന്നാൽ അഞ്ച് വർഷത്തിൽ താഴെയുമുള്ള കാലയളവിന് 6.75 ശതമാനവുമായിരിക്കും പലിശ. മുതിർന്ന പൗരന്മാർക്ക് 7.25 ശതമാനം.

* അഞ്ച് വർഷം മുതൽ 10 വർഷം വരെയുള്ള എഫ്ഡിയുടെ പുതിയ നിരക്ക് 6.5 ശതമാനമാണ്. മുതിർന്ന പൗരന്മാർക്ക് 7.50 ശതമാനം.

Keywords: News, News-Malayalam, Health, National, SBI hikes fixed deposit rates.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia