UAE Accidents | മോശം കാലാവസ്ഥയല്ല; യുഎഇയിൽ റോഡപകടങ്ങൾക്ക് പിന്നിലെ പ്രധാന കാരണങ്ങൾ ഇവയാണ്! ഏറ്റവും കൂടുതൽ അപകടങ്ങൾ ഈ റോഡുകളിൽ

 


ദുബൈ: (KVARTHA) യുഎഇയിൽ റോഡുകളിലെ അപകടങ്ങളിൽ 98 ശതമാനവും സംഭവിക്കുന്നത് നല്ല കാലാവസ്ഥയിലാണെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു.
2023 ലെ വിവരങ്ങൾ അനുസരിച്ച്, അശ്രദ്ധ, പെട്ടെന്ന് വാഹനം തിരിക്കുക, മുൻപിൽ പോകുന്ന വണ്ടിക്ക് തൊട്ടുപിന്നിലായി വാഹനം ഓടിക്കുക, വരികൾ മാറുക എന്നിവയാണ് അപകടത്തിന് പ്രധാന കാരണങ്ങൾ.
 
UAE Accidents | മോശം കാലാവസ്ഥയല്ല; യുഎഇയിൽ റോഡപകടങ്ങൾക്ക് പിന്നിലെ പ്രധാന കാരണങ്ങൾ ഇവയാണ്! ഏറ്റവും കൂടുതൽ അപകടങ്ങൾ ഈ റോഡുകളിൽ

2023 ൽ യുഎഇ റോഡുകളിൽ നടന്ന അപകടങ്ങളിൽ 71 ശതമാനം മരണങ്ങളും 61 ശതമാനം പരിക്കുകളും സംഭവിച്ചു. അമിതവേഗത, ക്ഷീണം, മയക്കം, റോഡിലേക്ക് പെട്ടെന്ന് പ്രവേശിക്കുക, മദ്യപിച്ച് വാഹനമോടിക്കുക, ചുവന്ന ലൈറ്റ് മറികടക്കുക, കാൽനട ക്രോസിംഗുകൾ അവഗണിക്കുക എന്നിവയാണ് മറ്റ് കാരണങ്ങൾ.

റോഡ് അപകടങ്ങളിൽ കഴിഞ്ഞ വർഷത്തെ മൊത്തം മരണസംഖ്യ 352 ആണ്, 2022-ലെ കണക്കിനേക്കാൾ ഇത് അല്പം കൂടുതലാണ് (മൂന്ന് ശതമാനം), എന്നാൽ 2021-ലെ എണ്ണത്തേക്കാൾ എട്ട് ശതമാനം കുറവാണ്. പരിക്കേറ്റവരുടെ എണ്ണം (5,568) 2022-നെ അപേക്ഷിച്ച് 10 ശതമാനം കൂടുതലാണ്. കൂടാതെ 2021 നെ അപേക്ഷിച്ച് 27 ശതമാനം കൂടുതലുമാണിത്.

19 നും 29 നും ഇടയിൽ പ്രായമുള്ള യുവ ഡ്രൈവർ ഏറ്റവും അപകടസാധ്യതയുള്ളവരാണെന്ന് ഡാറ്റ കാണിക്കുന്നു. മൊത്തം മരണങ്ങളിൽ 38 ശതമാനവും പരിക്കേറ്റവരിൽ 36 ശതമാനവും ഈ പ്രായത്തിലുള്ളവരാണ്. പ്രധാന അപകടങ്ങളുടെ പതിനഞ്ച് ശതമാനവും പുതുതായി ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചവരിൽ നിന്നാണ് സംഭവിച്ചത് .

മൊത്തം വലിയ അപകടങ്ങളുടെ എണ്ണം 4,391 ആണ്, ലൈറ്റ് വാഹനങ്ങൾ (കാറുകൾ അടക്കമുള്ളവ) 69 ശതമാനം അപകടങ്ങളും വരുത്തി. മോട്ടോർ സൈക്കിളുകൾ 12 ശതമാനം അപകടത്തിന് കാരണമായി.
അപകടങ്ങളുടെ കണക്കെടുത്താൽ, 55 ശതമാനം ഡ്രൈവർമാരും 28 ശതമാനം യാത്രക്കാരും 17 ശതമാനം കാൽനടക്കാരുമാണ് മരണപ്പെട്ടത്. അതുപോലെ, പരിക്കേറ്റവരിൽ 58 ശതമാനം ഡ്രൈവർമാരും 26 ശതമാനം യാത്രക്കാരും 16 ശതമാനം കാൽനടക്കാരുമാണ്.

രാവിലെ അല്ലെങ്കിൽ ഉച്ച സമയങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ അപകടങ്ങൾ വൈകുന്നേരങ്ങളിലാണ് (40 ശതമാനം) നടക്കുന്നതെന്നും തുറന്ന ഡാറ്റ വ്യക്തമാക്കുന്നത്. ഷെയ്ഖ് മുഹമ്മദ് ബിൻ സാഇദ് സ്ട്രീറ്റിലാണ് ഏറ്റവും കൂടുതൽ അപകടങ്ങൾ സംഭവിക്കുന്നത്. തുടർന്ന് അബുദാബി-അൽ ഐൻ റോഡും അൽ ഖൈൽ റോഡും വരുന്നു.

Keywords : News, Malayalam-News, World, Gulf, Gulf-News, Reasons behind road accidents in UAE.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia