Follow KVARTHA on Google news Follow Us!
ad

Mother's Day | ഇതാണ് മാതൃമാഹാത്മ്യം; സ്നേഹത്തിന്റെയും കരുത്തിന്റെയും നിത്യജ്വാല

ആയിരം പിതാവിന്റെ സ്ഥാനമാണ് ഒരമ്മയ്ക്കുള്ളത് Success Tips, Lifestyle, Career, Mother's Day
/ മിൻ്റാ സോണി

(KVARTHA) ഞായറാഴ്ച (മെയ് 12) മാതൃദിനമാണ്. അതായത് അമ്മമാരുടെ ദിനം. ഒരുപാട് പേർ അമ്മമാർക്ക് ആദരം അർപ്പിക്കുന്ന ദിവസം കൂടിയാണ്. അമ്മമാരുടെ വില അറിയണമെങ്കിൽ അമ്മ ഇല്ലാത്ത ഒരാളെ കാണണം. അമ്മയുടെ സാന്നിധ്യം എന്നും നമ്മുടെ ജീവിതത്തിൽ ഏറെ വിലപ്പെട്ടത് തന്നെയാണ്. ഒരാളുടെ ജീവിതത്തിൽ അമ്മയുടെ സ്വാധീനം എത്രമാത്രമുണ്ട്. അമ്മമാർക്ക് ഓരോരുത്തരുടെയും ജീവിതത്തിൽ എത്രമാത്രം വിലയുണ്ട് എന്ന് മനസിലാക്കാവുന്ന ഒരു കഥയാണ് ഇവിടെ പങ്കുവെയ്ക്കുന്നത്. ഇത് ശ്രദ്ധിക്കുക.

Power of Mother's Love

അമ്മയും കുഞ്ഞും തമ്മിലുള്ള മൗന ഭാഷയെക്കുറിച്ചറിയാന്‍ പാശ്ചാത്യ മനഃശാസ്ത്രജ്ഞര്‍ ഒരു പഠനം നടത്തി. അവര്‍ ഒരു അമ്മ മുയലിന്റെ സമീപത്തുനിന്നും മുയല്‍കുഞ്ഞിനെ എടുത്ത് കിലോമീറ്ററുകള്‍ ദൂരെ കൊണ്ട് പോയി. പിന്നീട് ഒരു വാഹനത്തില്‍ വച്ച് അതിനെ മുറിവേല്പിച്ച് നൊമ്പരപ്പെടുത്തി. മരണഭയത്താല്‍ മുയല്‍ കുഞ്ഞു പിടഞ്ഞു. അതേ സമയം തള്ള മുയലിനെ നിരീക്ഷിച്ചുകൊണ്ടിരിന്ന ഗവേഷകര്‍ അത്ഭുതകരമായ രംഗമാണ് കണ്ടത്. തള്ളമുയല്‍ ആകെ അസ്വസ്ഥയാകുന്നു, കഠിനവേദന അനുഭവിക്കുന്നു.

തന്റെ കുഞ്ഞ് പിടഞ്ഞ അതേ പിടച്ചിലും വേദനയും തള്ളയും അനുഭവിക്കുന്നുണ്ടായിരുന്നു. അമ്മയ്ക്ക് 'സ്വന്തം കുഞ്ഞിന്റെ പിടച്ചിലറിയാന്‍' ഒന്നിന്റെയും സഹായം ആവശ്യമില്ല. ആരും പറയാതെ അതറിയാന്‍ അമ്മയ്ക്കാകും. മനസ്സും മനസ്സും തമ്മിലുള്ള ബന്ധമാണത്. ഗാഢസുഷുപ്തിയില്‍ കിടക്കുന്ന അമ്മ തന്റെ പൊന്നോമന ഒന്നു ഞരങ്ങിയാല്‍ ഞെട്ടി ഉണരും? എങ്ങനെ അതിനു കഴിയുന്നു? സംസാരിച്ച് തുടങ്ങാത്ത പിഞ്ചു കുഞ്ഞിന്റെ ഭാഷ (വേദന,വിശപ്പ് തുടങ്ങി) അമ്മ ശരിക്കും അറിയുന്നു. അതിനനുസരിച്ച് പ്രതികരിക്കുന്നു. അമ്മയ്ക്ക് എങ്ങനെ അതിനു കഴിയുന്നു?

ഗര്‍ഭസ്ഥശിശു അമ്മയിലുണ്ടാകുന്ന വിചാര വികാരങ്ങള്‍ എല്ലാം ഏറ്റു വാങ്ങുന്നുണ്ടെന്ന് ആധുനിക ശാസ്ത്രവും സമ്മതിക്കുന്നു. തന്റെ ശരീരത്തിന്റെ ഭാഗമായി വളര്‍ന്ന് 280 ദിവസത്തില്‍പരം ഒരുമിച്ച് കഴിഞ്ഞ് തന്നില്‍ നിന്ന് വേറിട്ടാലും, വേര്‍പിരിയാനാവാത്ത ഒരു അദ‍ൃശ്യചങ്ങല അമ്മയേയും, കുഞ്ഞിനേയും തമ്മില്‍ ബന്ധിപ്പിക്കുന്നുണ്ട്. അതാണ് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം. ആ ബന്ധത്തിന്റെ ശക്തിയാല്‍ തന്നെ എത്ര മണ്ടനായ, കൊള്ളരുതാത്ത മക്കളേയും ലോകോത്തമനായാക്കാന്‍ ഒരമ്മക്ക് വേണമെങ്കില്‍ കഴിയും. നൂറ് ആചാര്യന്മാര്‍ക്ക് തുല്യനാണ് ഒരു പിതാവ്. എന്നാൽ ആയിരം പിതാവിന്റെ സ്ഥാനമാണ് ഒരമ്മയ്ക്കുള്ളത്. മാതൃത്വത്തിന്റെ ഈ മഹനീയത അമ്മമാര്‍ ആദ്യം മനസ്സിലാക്കട്ടെ. പിന്നെ മക്കളും മറ്റുള്ളവരും.

മാതൃദിനത്തിൽ പലരും അമ്മമാർക്ക് ആശംസകൾ അറിയിച്ചുകൊണ്ട് അവരുടെ ഫോട്ടോകളും മറ്റും സോഷ്യൽ മീഡിയായിലും മറ്റും ഷെയർ ചെയ്യുന്നത് കാണുന്നുണ്ട്. അപ്പോൾ മറ്റുള്ളവർ കരുതും ഇവരൊക്കെ അമ്മമാരെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന്. മറ്റുള്ളവരെക്കൊണ്ട് അങ്ങനെ പറയിപ്പിക്കാൻ വേണ്ടി ആകരുത് ഇങ്ങനെയുള്ള പ്രകടനങ്ങൾ. ജീവിച്ചിരിക്കുന്ന പ്രായമായ അമ്മമാരെ കരുതലോടെ ആരു നോക്കുന്നുവോ തീർച്ചയായും അതിൻ്റെ അനുഗ്രഹം എല്ലാ നല്ലവരായ മക്കൾക്കും ഉണ്ടാകും. അതിന് ഈ പ്രകടനത്തിൻ്റെയൊന്നും ആവശ്യമില്ല. തീർച്ചയായും ഈ മാതൃദിനത്തിൽ എല്ലാ അമ്മമാർക്കും ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു.
  
Mother's Day

Keywords : Success Tips, Lifestyle, Career, Mother's Day, Respect, Phycologist, Study, Hunger, Pain, Unborn Child, Father, Social Media, Power of Mother's Love.

Post a Comment