Cancer | ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്! 'കാറിൽ കാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ'

 


ന്യൂഡെൽഹി: (KVARTHA) കാർ ഇപ്പോൾ അടിസ്ഥാന ആവശ്യങ്ങളുടെ ഭാഗമായി മാറിയിരിക്കുന്നു. എന്നാൽ കാർ ആരോഗ്യത്തെ ബാധിക്കുമെന്ന് നിങ്ങൾക്കറിയാമോ? ആളുകൾ കാറിലിരിക്കുമ്പോൾ കാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ ശ്വസിക്കുന്നുണ്ടെന്ന് പുതിയ പഠനം വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. എൻവയോൺമെൻ്റൽ സയൻസ് ആൻഡ് ടെക്നോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. 2015-നും 2022-നും ഇടയിൽ 101 ഇലക്ട്രിക്, ഗ്യാസ്, ഹൈബ്രിഡ് കാറുകളിലാണ് പഠനം നടത്തിയത്.

 Cancer | ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്! 'കാറിൽ കാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ'

കാറുകളിൽ ഉപയോഗിക്കുന്ന ജ്വാലനിയന്ത്രണ രാസവസ്തുക്കൾ (Flame Retardants) കാൻസർ ഉണ്ടാക്കാനുള്ള സാധ്യതയുണ്ട് എന്നാണ് പഠനം പറയുന്നത്. 99% കാറുകളിലും ടിസിഐപിപി എന്ന ഫ്ലേം റിട്ടാർഡൻ്റ് അടങ്ങിയിട്ടുണ്ടെന്ന് ഗവേഷകർ കണ്ടെത്തി, ഇത് കാൻസറിന് സാധ്യതയുള്ളതായി യുഎസ് നാഷണൽ ടോക്സിക്കോളജി പരിഗണിക്കുന്ന വസ്തുവാണ്. മിക്ക കാറുകളിലും രണ്ട് ഫ്ലേം റിട്ടാർഡൻ്റുകൾ കൂടി അടങ്ങിയിട്ടുണ്ടെന്ന് (ടിഡിസിഐപി, ടിസിഇപി) പഠനം ചൂണ്ടിക്കാട്ടുന്നു. ഇവ അർബുദമുണ്ടാക്കുന്നവയാണെന്നാണ് അറിയപ്പെടുന്നത്.

ഒരു ഡ്രൈവർ ശരാശരി ദിവസവും ഒരു മണിക്കൂറോളം കാറിൽ ചിലവഴിക്കുന്നത് കണക്കിലെടുക്കുമ്പോൾ, ഇത് ഒരു പ്രധാന പൊതുജനാരോഗ്യ പ്രശ്നമാണെന്ന് ഡ്യൂക്ക് യൂണിവേഴ്സിറ്റിയിലെ പ്രധാന ഗവേഷകയും ടോക്സിക്കോളജി സയൻസ് ശാസ്ത്രജ്ഞയുമായ റെബേക്ക ഹോൻ പറഞ്ഞു. കൂടുതൽ നേരം യാത്ര ചെയ്യുന്ന വ്യക്തികൾക്കും കുട്ടികൾക്കും ഇത് പ്രത്യേകിച്ചും ആശങ്കാജനകമാണെന്ന് അവർ കൂട്ടിച്ചേർത്തു.

പഠനത്തിന്റെ കണ്ടെത്തലുകൾ:

* കാറിലെ ഫ്ലേം റിട്ടാർഡൻ്റുകളിൽ രാസവസ്തുക്കൾ കണ്ടെത്തി. തീ കത്തുന്നത് തടയുന്നതിനോ തീ പടരുന്നത് മന്ദഗതിയിലാക്കുന്നതിനോ വസ്തുക്കളിൽ പ്രയോഗിക്കുന്ന വിവിധ രാസവസ്തുക്കളാണ് ഫ്ലേം റിട്ടാർഡൻ്റുകൾ.
* വാഹനം ചലിക്കുന്ന സമയത്ത് ഈ രാസവസ്തുക്കൾ കാറിന്റെ അകത്തേക്ക് പുറന്തള്ളപ്പെടുന്നു.
* ദീർഘനേരം ഈ രാസവസ്തുക്കൾ അടങ്ങിയ വായു ശ്വസിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും എന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്.
* കാറുകളിൽ ചേർക്കുന്ന ഫ്ലേം റിട്ടാർഡൻ്റുകളുടെ അളവ് കുറയ്ക്കണമെന്നും ഗവേഷകർ നിർദേശിക്കുന്നു.

എന്താണ് ചെയ്യേണ്ടത്?

* ദീർഘദൂര യാത്രകൾക്കിടയിൽ ഗ്ലാസുകൾ തുറന്ന് വായു കയറ്റുക.
* കുട്ടികളെ കാറിന്റെ മുൻസീറ്റിൽ ഇരുത്തുന്നത് ഒഴിവാക്കുക. കുട്ടികൾ കൂടുതൽ വായു ശ്വസിക്കുന്നതിനാൽ അവർക്ക് ഈ രാസവസ്തുക്കളുടെ സമ്പർക്കം കൂടുതലായിരിക്കും.

Keywords: News, Malayalam News, World, Health Tips, Health, Lifestyle, Breathing, Chemicals, Cars, People Are Breathing In Cancer-Causing Chemicals In Their Cars, Study Finds
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia