Fake Currency | പയ്യന്നൂരില്‍ എടിഎം കാഷ് കൗണ്ടറില്‍ നിന്നും വ്യാജ കറന്‍സി കണ്ടെത്തി

 


പയ്യന്നൂര്‍: (KVARTHA)  എടിഎം കൗണ്ടറിലെ കാഷ് ഡെപോസിറ്റ് മെഷീനില്‍ നിക്ഷേപിച്ച പണത്തില്‍ നിന്നും വ്യാജ കറന്‍സി കള്‍ കണ്ടെത്തി. പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിന്റെ പണം ഡെപോസിറ്റ് മെഷീനില്‍ നിന്നാണ് 500-ന്റെ രണ്ട് കളളനോടുകള്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെയാണ് കളള നോടുകള്‍ ബാങ്ക് അധികൃതര്‍ കണ്ടെത്തിയത്.

പണം നിക്ഷേപിച്ചവര്‍ കളളനോടുകള്‍ ഇടകലര്‍ത്തി ഇട്ടതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. ബാങ്ക് അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് കണ്ണൂര്‍ പൊലീസ് പിടികൂടിയ കളളനോടുകളിലെ സീരിയല്‍ നമ്പറില്‍പ്പെടുന്നവയാണ് കാഷ് ഡെപോസിറ്റ് മെഷീനില്‍ നിന്നും കണ്ടെത്തിയവയും.

Fake Currency | പയ്യന്നൂരില്‍ എടിഎം കാഷ് കൗണ്ടറില്‍ നിന്നും വ്യാജ കറന്‍സി  കണ്ടെത്തി
 

ഇതോടെ കണ്ണൂര്‍ ജില്ലയില്‍ വ്യാപകമായ തോതില്‍ കളള നോടുകള്‍ വിതരണം ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ദിവസങ്ങള്‍ക്ക് മുന്‍പ് കണ്ണൂര്‍ തെക്കിബസാറിലെ ബാറില്‍ അഞ്ഞൂറിന്റെ കളളനോടുകള്‍ ഉപയോഗിച്ച് ബില്‍ നല്‍കിയ പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഷിജുവിനെ(38) കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇയാളെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് പെരിങ്ങോം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരിയും കാസര്‍കോട് ജില്ലയില്‍ ഡ്രൈവിങ്ങ് സ്‌കൂള്‍ നടത്തുകയും ചെയ്യുന്ന പി ശോഭയും(45) അറസ്റ്റിലായിരുന്നു.

Keywords: Payyanur: Fake currency found from ATM cash counter, Kannur, News, Fake Currency, Police, Probe, ATM, Arrest, Investment, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia