Follow KVARTHA on Google news Follow Us!
ad

Attacked | കള്ളവോട് തടഞ്ഞ കോളജ് അധ്യാപകനെ മര്‍ദിച്ചതായി പരാതി; പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ആരോപണം

രാത്രി വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു ആക്രമണം Payyanur News, College Teacher, Assaulted, Complaint, home, Allegation, CPM, Local News, Vote,
കണ്ണൂര്‍: (KVARTHA) കള്ളവോട് തടയാന്‍ ശ്രമിച്ചതിന്റെ പേരില്‍ കോളജ് അധ്യാപകനെ അതി ക്രൂരമായി മര്‍ദിച്ചതായി പരാതി. മാടായി കോളജ് അധ്യാപകന്‍ പി രജിത് കുമാറിനാണ് മര്‍ദനമേറ്റത്. ചൊവ്വാഴ്ച രാത്രി 10 മണിയോടെ വീട്ടിലേക്ക് ബൈകില്‍ പോകുന്നതിനിടെയായിരുന്നു മര്‍ദനം.

സി പി എം ബ്രാഞ്ച് സെക്രടറിയുടെ നേതൃത്വത്തില്‍ എട്ടോളം വരുന്നവര്‍ അധ്യാപകനെ ആക്രമിച്ച് പരുക്കേല്‍പ്പിച്ചുവെന്ന് കെ പി സി ടി എ ഭാരവാഹികള്‍ ആരോപിച്ചു. രജിത് കുമാര്‍ കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബൂത് ഏജന്റായി പ്രവര്‍ത്തിച്ചിരുന്നു. കള്ളവോട് തടയാനുള്ള ശ്രമം രജിത് കുമാറിന്റെ ഭാഗത്തുനിന്നും ഉണ്ടായതിലുള്ള പകയാണ് ആക്രമത്തില്‍ കലാശിച്ചതെന്ന ആക്ഷേപമുണ്ട്.


പരുക്കേറ്റ രജിത് കുമാര്‍ പയ്യന്നൂര്‍ പ്രിയദര്‍ശിനി ആശുപത്രിയില്‍ ചികിത്സയിലാണ്. കെ പി സി ടി എ സംസ്ഥാന ജെനറല്‍ സെക്രടറി ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത്, കണ്ണൂര്‍ സര്‍വകലാശാല മേഖലാ പ്രസിഡണ്ട് ഡോ. ഷിനോ പി ജോസ്, കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ഡോ. ജോബി തോമസ് എന്നിവര്‍ രജിത് കുമാറിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.

Keywords: News, Kerala, Kannur, Kannur-News, Payyanur News, College Teacher, Assaulted, Complaint, Home, Allegation, CPM, Local News, Vote, Election, KPCTA, Kerala Private College Teachers Association, Payyanur: College teacher assaulted while going to home.

Post a Comment