Follow KVARTHA on Google news Follow Us!
ad

Cheating | ഓണ്‍ലൈന്‍ തട്ടിപ്പ്; 3 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി

പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട് Online Fraud Case, Complaint, Police, Probe, Cheating, Kerala News
കണ്ണൂര്‍: (KVARTHA) ഓണ്‍ലൈന്‍ ട്രേഡിംഗില്‍ കുടുങ്ങിയ ആലക്കോട് സ്വദേശിയുടെ മൂന്ന് ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി. കുട്ടാപറമ്പിലെ മേടപ്പള്ളില്‍ വീട്ടില്‍ റോയ് ജോസഫിനാണ്(48) പണം നഷ്ടപ്പെട്ടത്. 

ഓണ്‍ലൈന്‍ ട്രേഡിംഗിനായി ഡേവിഡ് ബോള്‍ ഇന്‍ഡ്യ ക്ലബ്-71 എന്ന വാട്സ് ആപ് ഗ്രൂപില്‍ അംഗമായ റോയി ജോസഫ് അഡ്മിന്‍മാരായ ഡേവിഡ് ബോള്‍, മിറ മാള്‍വിയ എന്നിവരുടെ നിര്‍ദേശപ്രകാരം ഇവര്‍ അയച്ചുനല്‍കിയ ഓണ്‍ലൈന്‍ ട്രേഡ് പ്ലാറ്റ് ഫോം ലിങ്കില്‍ പ്രവേശിച്ച് ആലക്കോട് എസ് ബി ഐ ശാഖയിലെ അകൗണ്ടില്‍ നിന്ന് ഇവരുടെ ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് അകൗണ്ടിലേക്ക് ഏപ്രില്‍ എട്ടിന് 50,000 രൂപ അയച്ചുകൊടുത്തു.

Online Fraud Case; Alakod native loses Rs 3 lakh, Kannur, News, Online Fraud Case, Complaint, Police, Probe, Cheating, Bank Account, What's App Group, Kerala News

പിന്നീട് ഏപ്രില്‍ 15 ന് ഇവരുടെ രത്നാകര്‍ ബാങ്കിലെ അകൗണ്ടിലേക്ക് 2,50,000 രൂപ ആര്‍ടിജിഎസ് വഴി ട്രാന്‍സ്ഫര്‍ ചെയ്ത് നല്‍കി. എന്നാല്‍ പിന്നീട് ഇവരുടെ ഓണ്‍ലൈന്‍ രെജിസ്ട്രേഷനില്‍ സംശയം തോന്നി അടച്ച തുക പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയെങ്കിലും പണമോ ലാഭമോ ലഭിച്ചില്ല.

കൂടാതെ ഇവരുടെ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമില്‍ നിന്നും വാട് സ്
ആപ് ഗ്രൂപില്‍ നിന്നും റോയി ജോസഫിനെ പുറത്താക്കുകയും ചെയ്തു. വഞ്ചിക്കപ്പെട്ടതായി മനസിലായതിന തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Keywords: Online Fraud Case; Alakod native loses Rs 3 lakh, Kannur, News, Online Fraud Case, Complaint, Police, Probe, Cheating, Bank Account, What's App Group, Kerala News.

Post a Comment