Divorce | വിരുന്നിനെത്തിയപ്പോള്‍ കണ്ടത് വധുവിന്റെ മുഖത്തെ മര്‍ദനത്തിന്റെ പാടുകള്‍; വിവാഹം കഴിഞ്ഞ് ഏഴാം ദിവസം നവദമ്പതികള്‍ വേര്‍പിരിഞ്ഞു

 


ADVERTISEMENT

കോഴിക്കോട്: (KVARTHA) വിവാഹം കഴിഞ്ഞ് ഏഴാം ദിവസം നവദമ്പതികള്‍ വേര്‍പിരിഞ്ഞു. വരന്‍ വധുവിനെ മര്‍ദിച്ചതാണ് വേര്‍പിരിയലിന് വഴിയൊരുക്കിയത്. വരന്റെ വീട്ടിലേക്ക് വിരുന്നിനെത്തിയ വധുവിന്റെ വീട്ടുകാര്‍ യുവതിയുടെ മുഖത്തും കഴുത്തിലും മര്‍ദനമേറ്റതിന്റെ പാടുകള്‍ കണ്ട് കാര്യം തിരക്കിയപ്പോഴാണ് മര്‍ദന വിവരം പുറത്തറിഞ്ഞത്.

Divorce | വിരുന്നിനെത്തിയപ്പോള്‍ കണ്ടത് വധുവിന്റെ മുഖത്തെ മര്‍ദനത്തിന്റെ പാടുകള്‍; വിവാഹം കഴിഞ്ഞ് ഏഴാം ദിവസം നവദമ്പതികള്‍ വേര്‍പിരിഞ്ഞു

തുടര്‍ന്ന് യുവതിയുടെ വീട്ടുകാര്‍ പന്തീരാങ്കാവ് പൊലീസില്‍ വിവരം അറിയിച്ചു. വധുവിന്റെ പിതാവ് ഇതുസംബന്ധിച്ച് പരാതി നല്‍കി. ബന്ധം തുടരാന്‍ താത്പര്യമില്ലെന്ന് വധുവും വീട്ടുകാരും പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ വച്ച് താലിമാല മടക്കി നല്‍കി ഇരുവരും വേര്‍പിരിഞ്ഞു. മേയ് അഞ്ചിന് എറണാകുളത്ത് വച്ചായിരുന്നു ഇവരുടെ വിവാഹം.

Keywords: Newlyweds separated on the seventh day after their marriage, Kozhikode, News, Newlyweds, Separated, Marriage, Complaint, Police, Family, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia