Controversy | ഇന്‍ഡ്യന്‍ ഭൂപ്രദേശങ്ങളുടെ ചിത്രം ഉള്‍പെടുത്തി 100 രൂപാ നോട് പുറത്തിറക്കാനുള്ള നീക്കവുമായി നേപാള്‍; ഏകപക്ഷീയമെന്നും കൃത്രിമ വിപുലീകരണമെന്നും വിമര്‍ശിച്ച് വിദേശകാര്യമന്ത്രി

 


ന്യൂഡെല്‍ഹി: (KVARTHA) ഇന്‍ഡ്യന്‍ ഭൂപ്രദേശങ്ങളുടെ ചിത്രം ഉള്‍പെടുത്തി 100 രൂപാ നോട്(Note)പുറത്തിറക്കാനുള്ള നേപാളിന്റെ നീക്കത്തില്‍ കടുത്ത വിമര്‍ശനവുമായി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. നേപാളിന്റെ നീക്കം ഏകപക്ഷീയവും കൃത്രിമ വിപുലീകരണവുമെന്നും വിമര്‍ശിച്ച വിദേശകാര്യമന്ത്രി സ്ഥിതിഗതികളിലോ യഥാര്‍ഥ വസ്തുതകളിലോ മാറ്റം വരുത്തില്ലെന്നും ചൂണ്ടിക്കാട്ടി.

Controversy | ഇന്‍ഡ്യന്‍ ഭൂപ്രദേശങ്ങളുടെ ചിത്രം ഉള്‍പെടുത്തി 100 രൂപാ നോട് പുറത്തിറക്കാനുള്ള നീക്കവുമായി നേപാള്‍; ഏകപക്ഷീയമെന്നും കൃത്രിമ വിപുലീകരണമെന്നും വിമര്‍ശിച്ച് വിദേശകാര്യമന്ത്രി
 
ഇക്കാര്യത്തില്‍ ഇന്‍ഡ്യയുടെ നിലപാട് വളരെ വ്യക്തമാണെന്ന് പറഞ്ഞ വിദേശകാര്യമന്ത്രി നേപാളുമായുള്ള അതിര്‍ത്തി വിഷയങ്ങളില്‍ ഔദ്യോഗികതലത്തില്‍ ചര്‍ച നടക്കുന്നുണ്ടെന്നും അതിനിടെ അവര്‍ അവരുടെ ഭാഗത്തുനിന്ന് ഏകപക്ഷീയമായി ചില നീക്കങ്ങള്‍ നടത്തുകയാണ്, ഇതിനെ സാധൂകരിക്കാനാകില്ലെന്നും വ്യക്തമാക്കി. ഭുവനേശ്വറില്‍ വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

വെള്ളിയാഴ്ചയാണ് ലിപുലേഖ്, ലിമ്പിയാധുര, കാലാപാനി എന്നിവ നേപാളിന്റെ ഭാഗമായി ചിത്രീകരിക്കുന്ന ഭൂപടം ഉള്‍പെടുത്തി പുതിയ നൂറുരൂപാ നോട് പുറത്തിറക്കുമെന്ന് നേപാള്‍ സര്‍കാര്‍ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹാല്‍ പ്രചണ്ഡയുടെ നേതൃത്വത്തില്‍ മന്ത്രിസഭായോഗം ചേര്‍ന്നതിന് പിന്നാലെയായിരുന്നു പ്രഖ്യാപനം. 100 രൂപാ നോട് റീ ഡിസൈന്‍ ചെയ്യാനും പശ്ചാത്തലത്തില്‍ നല്‍കിയിരുന്ന പഴയ ഭൂപടം മാറ്റാനുമായിരുന്നു യോഗത്തില്‍ തീരുമാനിച്ചതെന്നും പ്രചണ്ഡ സര്‍കാരിന്റെ വക്താവ് രേഖ ശര്‍മ അറിയിച്ചു.

2020 ജൂണ്‍ 18-ന് ഭരണഘടന ഭേദഗതി ചെയ്ത് നേപാള്‍ അവരുടെ രാഷ്ട്രീയ ഭൂപടം പുതുക്കിയിരുന്നു. ഇന്‍ഡ്യയുടെ തന്ത്രപ്രധാന പ്രദേശങ്ങളായ ലിപുലേഖ്, ലിമ്പിയാധുര, കാലാപാനി എന്നിവ കൂട്ടിച്ചേര്‍ത്തുകൊണ്ടായിരുന്നു ഇത്. നേപാളിന്റെ നടപടിയെ ഏകപക്ഷീയമെന്നും കൃത്രിമ വിപുലീകരണമെന്നും അന്ന് ഇന്‍ഡ്യ വിമര്‍ശിച്ചിരുന്നു. 

മാത്രമല്ല, ഇത്തരം നീക്കത്തെ സാധൂകരിക്കാനാകില്ലെന്നും പറഞ്ഞിരുന്നു. 1850 കിലോമീറ്ററില്‍ അധികം ദൈര്‍ഘ്യമുള്ളതാണ് ഇന്‍ഡ്യ-സികിം അതിര്‍ത്തി. സികിം, പശ്ചിമ ബംഗാള്‍, ബിഹാര്‍, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് നേപാളുമായി അതിര്‍ത്തി പങ്കിടുന്നത്.

Keywords: Nepal's 100 rupees currency move draws sharp response from Jaishankar: ‘Our position is very clear’, New Delhi, News, Controversy, Politics, 100 Rs Currency, Media, Foreign Minister, Criticized, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia