Follow KVARTHA on Google news Follow Us!
ad

Farewell | 26 വര്‍ഷം നീണ്ട സഊദി പ്രവാസം മതിയാക്കി മടങ്ങുന്ന ശ്രീലാലിന് യാത്രയയപ്പ് നല്‍കി നവയുഗം

കേന്ദ്രകമിറ്റി ജെനറല്‍ സെക്രടറി എം എ വാഹിദ് കാര്യറ ഉപഹാരം സമ്മാനിച്ചു Sreelal, Farewell, Family Matters, World News
ദമാം: (KVARTHA) സഊദി അറേബ്യയുടെ സാമൂഹ്യമാറ്റങ്ങള്‍ക്കും, പുരോഗതിക്കും സാക്ഷിയായ രണ്ടര പതിറ്റാണ്ട് കാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം ദമാം മേഖല കമിറ്റി വൈസ് പ്രസിഡന്റ് ശ്രീലാലിന് ഊഷ്മളമായ യാത്രയയപ്പ് നല്‍കി.

ദമാം അല്‍ അബീര്‍ ഹാളില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ വെച്ച് നവയുഗം കേന്ദ്രകമിറ്റി ജെനറല്‍ സെക്രടറി എം എ വാഹിദ് കാര്യറ നവയുഗത്തിന്റെ ഉപഹാരം ശ്രീലാലിന് സമ്മാനിച്ചു.

Nava Yugam bids farewell to Dammam Regional Committee Vice President Sreelal, who returning after 26 years of exile in Saudi Arabia, Dammam, News, Sreelal, Farewell, Family Matters, Gift, Sumi Sreelal, Senior Draft Man, World News

പത്തനംതിട്ട ജില്ലയിലെ വഴമുട്ടം സ്വദേശിയായ ശ്രീലാല്‍, കുടുംബപരമായ കാരണങ്ങളാലാണ് പ്രവാസജീവിതം അവസാനിപ്പിക്കുന്നത്. 26 വര്‍ഷമായി ദമാമിലെ സാമില്‍ കംപനിയില്‍ സീനിയര്‍ ഡ്രാഫ്റ്റ് മാന്‍ ആയി ജോലി നോക്കുന്ന ശ്രീലാല്‍, നവയുഗം സാംസ്‌ക്കാരിക വേദിയുടെ രൂപീകരണകാലം മുതല്‍ സജീവ പ്രവര്‍ത്തകനാണ്. കേന്ദ്രകമിറ്റി അംഗം, ദമാം മേഖല ട്രഷറര്‍ എന്നിങ്ങനെ വിവിധ സംഘടന ചുമതലകള്‍ നിര്‍വഹിച്ചിട്ടുണ്ട്. ശ്രീലാലിന്റെ സംഘാടക പാടവം നവയുഗത്തിന്റെ ഒട്ടേറെ സാമൂഹ്യ, സാംസ്‌ക്കാരിക, ജീവകാരുണ്യ പരിപാടികളില്‍ ശ്രദ്ധേയമായിരുന്നു.

നവയുഗം നേതാക്കളായ ജമാല്‍ വില്യാപ്പള്ളി, ഷാജി മതിലകം, ഗോപകുമാര്‍, നിസാം കൊല്ലം, ബെന്‍സി മോഹന്‍, ഷിബുകുമാര്‍, ഉണ്ണി മാധവം, ബിനു കുഞ്ഞു, ദാസന്‍ രാഘവന്‍, വിനീഷ്, തമ്പാന്‍ നടരാജന്‍, സംഗീത ടീചര്‍, നന്ദകുമാര്‍, രാജന്‍ കായംകുളം, റശീദ് പുനലൂര്‍, വര്‍ഗീസ്, റിയാസ്, സന്തോഷ്, സുദേവന്‍, ശെല്‍വന്‍ എന്നിവര്‍ പങ്കെടുത്തു.

ശ്രീലാലിന്റെ ഭാര്യയായ സുമി ശ്രീലാല്‍ നവയുഗം വായനവേദിയുടെ മുന്‍സെക്രടറിയും, കേന്ദ്രകമിറ്റി അംഗവും ആയിരുന്നു. സൂരജ് ലാല്‍, ധീരജ് ലാല് എന്നിവര്‍ മക്കള്‍ ആണ്.

Keywords: Nava Yugam bids farewell to Dammam Regional Committee Vice President Sreelal, who returning after 26 years of exile in Saudi Arabia, Dammam, News, Sreelal, Farewell, Family Matters, Gift, Sumi Sreelal, Senior Draft Man, World News.

Post a Comment