Obituary | മൊറാഴയില്‍ സിപിഎം നേതാവ് കുഴഞ്ഞുവീണ് മരിച്ചു

 


കണ്ണൂര്‍: (KVARTHA) മൊറാഴയില്‍ സി പി എം മൊറാഴ ലോകല്‍ കമിറ്റിയംഗം വെള്ളിക്കീലിലെ എ വി ബാബു (50) നിര്യാതനായി. ചൊവ്വാഴ്ച (07.05.2024) രാത്രി വീട്ടില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൊറാഴ കല്യാശേരി സര്‍വീസ് സഹകരണ ബാങ്ക് യോഗശാല ബ്രാഞ്ച് മാനേജരാണ്. തളിപ്പറമ്പ് നഗരസഭ മുന്‍ സ്റ്റാന്റിങ് കമിറ്റി ചെയര്‍മാനാണ്. കര്‍ഷക തൊഴിലാളി യൂണിയന്‍ മൊറാഴ വിലേജ് പ്രസിഡന്റും കൈരളി വായനശാല പ്രസിഡന്റ്, മീന്‍ തൊഴിലാളി യൂണിയന്‍ തളിപ്പറമ്പ് ഏരിയ പ്രസിഡന്റ്, മൊറാഴ ബാങ്ക് കെ സി ഇ യു യൂണിറ്റ് സെക്രടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് വരുന്നു. ഡി വൈ എഫ് ഐ മുന്‍ ജില്ലാ കമിറ്റിയംഗവും തളിപ്പറമ്പ് ബ്ലോക് പ്രസിഡന്റുമായിരുന്നു.

സമൂഹത്തിന്റെ എല്ലാ മേഖലകളിലും ഇടപെട്ട് വിശ്രമമില്ലാത്ത പൊതുപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നതിന് ഇടയിലും നല്ല പാചകക്കാരന്‍ എന്ന നിലയില്‍ കല്യാശ്ശേരിയില്‍ കഴിഞ്ഞവര്‍ഷം നടത്തിയ സ്‌കൂള്‍ കലോത്സവത്തിന് ഭക്ഷണം തയ്യാറാക്കിയത് ബാബുവായിരുന്നു. നിരവധി കല്യാണത്തിന് സദ്യ ഒരുക്കുന്നതിനും ബാബു സമയം കണ്ടെത്തിയിരുന്നു.

Obituary | മൊറാഴയില്‍ സിപിഎം നേതാവ് കുഴഞ്ഞുവീണ് മരിച്ചു

പരേതനായ കൃഷ്ണന്‍ നമ്പ്യാരുടെയും ജാനകിയുടെയും മകനാണ്. ഭാര്യ ടി സജിത (സെക്രടറി ചെത്ത് തൊഴിലാളി ക്ഷേമ സഹകരണ സംഘം തളിപ്പറമ്പ്). മകന്‍ ആഗത് (വിദ്യാര്‍ഥി). സഹോദരങ്ങള്‍: മുരളീധരന്‍, തങ്കമണി, പ്രേമവല്ലി. മൃതദേഹം രാവിലെ 8-30 ന് അഞ്ചാംപീടിക ബാങ്ക് പരിസരത്തും പിന്നീട് പാര്‍ടി മൊറാഴ ലോകല്‍ കമിറ്റി ഓഫീസിലും പകല്‍ രണ്ടുവരെ വെള്ളിക്കീല്‍ കൈരളി വായന ശാലയിലും പൊതു ദര്‍ശനത്തിന് ശേഷം 3 മണിക്ക് ധര്‍മശാല ശാന്തി തീരം ശ്മശാനത്തില്‍ സംസ്‌കാരം നടത്തും.

Keywords: News, Kerala, Kannur, Kannur-News, Obituary, Morazha News, Morazha CPM Leader, Collapsed, Died, Died, Kannur News, House, Hospital, Funeral, Morazha CPM Leader Collapsed and Died.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia