Follow KVARTHA on Google news Follow Us!
ad

Diseases | കോവിഡ്, ഹൃദ്രോഗം, കാൻസർ തുടങ്ങി മാരകമായ 20ൽ 13ലധികം രോഗങ്ങൾക്കും പുരുഷന്മാർ കൂടുതൽ ഇരകളാകുന്നുവെന്ന് ലാൻസെറ്റ് പഠനം; മരണനിരക്കും കൂടുതൽ; എന്തുകൊണ്ട്?

ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള പ്രാധാന്യം വ്യക്തമാക്കുന്നു Health Tips, Health, Lifestyle, ആരോഗ്യ വാർത്തകൾ
ന്യൂഡെൽഹി: (KVARTHA) കഴിഞ്ഞ നാല് വർഷമായി, ലോകമെമ്പാടും കോവിഡ് -19, ഹൃദ്രോഗം, കാൻസർ എന്നിവ മൂലമുള്ള മരണങ്ങളിൽ ഗണ്യമായ വർധനവ് ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ ദ ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച അനുബന്ധ പഠനത്തിൽ, ആഗോളതലത്തിൽ ഈ രോഗങ്ങൾക്ക് കൂടുതൽ ഇരയാകുന്നത് സ്ത്രീകളേക്കാൾ പുരുഷന്മാരാണെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകി. മാത്രമല്ല, ഈ രോഗങ്ങൾ മൂലമുള്ള മരണനിരക്കും പുരുഷന്മാരിൽ കൂടുതലാണ്. മാരകമായി കണക്കാക്കുന്ന 20 രോഗങ്ങളിൽ, 13-ലധികം രോഗങ്ങൾക്ക് പുരുഷന്മാർ കൂടുതൽ ഇരകളാകുന്നുവെന്നും പഠനം വ്യക്തമാക്കുന്നു.

News, Malayalam News, National, Health Tips, Health, Lifestyle, Covid 19, Heart Attack, Cancer,

കോവിഡ് മഹാമാരി സമയത്ത് നടത്തിയ ഈ പഠനത്തിൽ, പുരുഷന്മാർക്ക് രോഗങ്ങൾ വരാനുള്ള സാധ്യത മാത്രമല്ല, കാലക്രമേണ അവരുടെ ആയുർദൈർഘ്യം കുറയുകയും ചെയ്യുന്നുവെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. 2021ലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ആരോഗ്യസ്ഥിതിയെന്നാണ് കോവിഡ്-19നെ വിശേഷിപ്പിച്ചത്. സ്ത്രീകളേക്കാൾ 45 ശതമാനം കൂടുതൽ ആരോഗ്യ നഷ്ടം കൊവിഡ്-19 മൂലം പുരുഷന്മാർക്കുണ്ടായി. ഇസ്കെമിക് ഹൃദ്രോഗം (ഹൃദയ സംബന്ധമായ രോഗം) മൂലമുണ്ടാകുന്ന ആരോഗ്യനഷ്ടത്തിന്റെ കാര്യത്തിലും പുരുഷന്മാർ സ്ത്രീകളേക്കാൾ 45% മുന്നിലാണ്.

ഭീഷണിയായ രോഗങ്ങൾ

2021-ൽ ഏറ്റവും മാരകമായ 20 രോഗങ്ങളിൽ 13 എണ്ണവും പുരുഷന്മാരെ കൂടുതൽ ബാധിച്ചുവെന്ന് പഠനം നിഗമനത്തിലെത്തി. ഈ രോഗങ്ങളിൽ പ്രധാനമായും കൊറോണ വൈറസ് അണുബാധയും അത് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും ഹൃദയം, ശ്വാസകോശം, കരൾ സംബന്ധമായ അസുഖങ്ങൾ എന്നിവയുമാണ്. ഇതിനു വിപരീതമായി, ആഗോളതലത്തിൽ, സ്ത്രീകൾക്ക് കൂടുതൽ മസ്കുലോസ്കലെറ്റൽ പ്രശ്നങ്ങൾ (അസ്ഥി-പേശി സംബന്ധമായ രോഗങ്ങൾ പോലുള്ളവ), മാനസികാരോഗ്യ പ്രശ്നങ്ങൾ, തലവേദന പോലെയുള്ള ജീവന്-ഭീഷണിയില്ലാത്ത രോഗങ്ങൾ എന്നിവ അനുഭവപ്പെട്ടു.

എന്താണ് കാരണം?

ജീവിതശൈലിയുമായി ബന്ധപ്പെട്ട അവസ്ഥകളാണ് പുരുഷന്മാർ രോഗങ്ങളുടെ ഇരകളാകുന്നതിനും മരണനിരക്ക് വർധിക്കുന്നതിനും പ്രധാന കാരണമായി കണക്കാക്കുന്നതെന്ന് പഠനത്തിൻ്റെ ഉപസംഹാരത്തിൽ ഗവേഷകർ പറഞ്ഞു. പുകവലി, സമ്മർദം, ഉദാസീനമായ ജീവിതശൈലി, മദ്യപാനം എന്നിവ അവരെ ഈ രോഗങ്ങൾക്ക് കൂടുതൽ അടിമപ്പെടുത്തുന്നു. അതേസമയം, ആർത്തവവിരാമത്തിന് ശേഷം സ്ത്രീകളിൽ ഹൃദ്രോഗവും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത ഗണ്യമായി വർധിക്കുന്നു. ശരീരത്തിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ ഒരു നിശ്ചിത പ്രായത്തിന് ശേഷം സ്ത്രീകളിൽ ഗുരുതരമായ രോഗങ്ങൾക്ക് പ്രധാന അപകട ഘടകമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

എന്താണ് ചെയ്യേണ്ടത്?

ഈ പഠനം പുരുഷന്മാരുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള പ്രാധാന്യം വ്യക്തമാക്കുന്നു. പുരുഷന്മാർ തങ്ങളുടെ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്.

* പതിവ് ആരോഗ്യ പരിശോധനകൾ: രക്തസമ്മർദം, കൊളസ്‌ട്രോൾ, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ പോലുള്ള നിങ്ങളുടെ ആരോഗ്യ സൂചികകൾ പതിവായി പരിശോധിക്കുക.
* ആരോഗ്യകരമായ ജീവിതശൈലി: പഴങ്ങൾ, പച്ചക്കറികൾ, മുഴുധാന്യങ്ങൾ എന്നിവ അടങ്ങിയ സമീകൃത ഭക്ഷണം കഴിക്കുക. പുകവലി ഒഴിവാക്കുക. മദ്യപാനം നിയന്ത്രിക്കുക. പതിവായി വ്യായാമം ചെയ്യുക.
* സമ്മർദം കുറയ്ക്കുക: യോഗ, ധ്യാനം, വിനോദങ്ങൾ എന്നിവയിലൂടെ മാനസിക സമ്മർദം കുറയ്ക്കുന്നതിനുള്ള മാർഗങ്ങൾ കണ്ടെത്തുക

Keywords: News, Malayalam News, National, Health Tips, Health, Lifestyle, Covid 19, Heart Attack, Cancer, Men at high risk of early death: Lancet study
< !- START disable copy paste -->

Post a Comment