Memory Card | മേയറും കെഎസ്ആര്‍ടിസി ബസ് ഡ്രൈവറും തമ്മിലുള്ള വാക്‌പോര്; ദൃശ്യങ്ങള്‍ അടങ്ങിയ ബസിലെ മെമറി കാര്‍ഡ് കാണാനില്ല

 


തിരുവനന്തപുരം: (KVARTHA) മേയര്‍ ആര്യ രാജേന്ദ്രനും കെ എസ് ആര്‍ ടി സി ബസ് ഡ്രൈവര്‍ എച് എല്‍ യദുവും തമ്മിലുണ്ടായ വാക്‌പോരില്‍ നിര്‍ണായക വഴിത്തിരിവ്. കൂടുതല്‍ തെളിവുകള്‍ക്കായി തര്‍ക്കമുണ്ടായ ബസിലെ സി സി ടി വി ദൃശ്യങ്ങള്‍ തേടിയെങ്കിലും കാമറയില്‍ ഒരു ദൃശ്യവുമില്ലെന്ന് പൊലീസ്.

സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായി ഡി വി ആര്‍ കസ്റ്റഡിയിലെടുത്തെങ്കിലും ഇതിനുള്ളില്‍ മെമറി കാര്‍ഡില്ലെന്ന് വിശദ പരിശോധനയില്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. മെമറി കാര്‍ഡ് കാണ്മാനില്ലെന്നാണ് കെ എസ് ആര്‍ ടി സി ബസ് പരിശോധിച്ച ശേഷം പൊലീസിന്റെ വിശദീകരണം.

ഡ്രൈവറുടെ മുന്നിലടക്കം മൂന്ന് കാമറകളാണ് ബസിലുണ്ടായിരുന്നത്. റെകോര്‍ഡ് ചെയ്യുന്നുണ്ടായിരുന്നുവെന്നും ബസ് ഓടിക്കുന്ന സമയത്ത് മെമറി കാര്‍ഡുണ്ടായിരുന്നുവെന്നാണ് ഡ്രൈവര്‍ യദു പ്രതികരിച്ചു. മെമറി കാര്‍ഡ് പാര്‍ടിക്കാര്‍ ആരെങ്കിലും മാറ്റിയതാകാമെന്നാണ് യദു പറയുന്നത്. താന്‍ ബസോടിക്കുമ്പോള്‍ സി സി ടി വി പ്രവര്‍ത്തിച്ചിരുന്നതായും ഡ്രൈവര്‍ യദു പറഞ്ഞു.

അങ്ങനെയെങ്കില്‍ മെമറി കാര്‍ഡ് എങ്ങനെ നഷ്ടപ്പെട്ടുവെന്നത് ദുരൂഹമാണ്. മെമറി കാര്‍ഡ് മാറ്റിയതായി സംശയിക്കുന്നുവെന്നും കാര്‍ഡ് ആരെങ്കിലും മാറ്റിയതാണോയെന്ന് പരിശോധിക്കുമെന്നും എസ് എച് ഒ ജയകൃഷ്ണന്‍ പറഞ്ഞു.

Memory Card | മേയറും കെഎസ്ആര്‍ടിസി ബസ് ഡ്രൈവറും തമ്മിലുള്ള വാക്‌പോര്; ദൃശ്യങ്ങള്‍ അടങ്ങിയ ബസിലെ മെമറി കാര്‍ഡ് കാണാനില്ല

പാളയം സാഫല്യം കോംപ്ലക്‌സിന് സമീപം മേയറുടെ കാര്‍ സീബ്രാ ലൈനിന് കുറുകെയിട്ട് ബസ് തടഞ്ഞതിന്റെ സി സി ടി വി ദൃശ്യങ്ങളും പട്ടം മുതല്‍ വിവിധ ഭാഗങ്ങളില്‍ ബസിനെ കാര്‍ ചേസ് ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നതിന് പിന്നാലെയാണ് ബസിലെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ തീരുമാനിച്ചത്. നിയമലംഘനം നടത്തിയത് ചോദ്യം ചെയ്യുകയായിരുന്നുവെന്നും അശ്ലീല ആംഗ്യം കാണിച്ചുവെന്നുമായിരുന്നു മേയറുടെ ആരോപണം. എന്നാല്‍ ആരോപണങ്ങള്‍ ഡ്രൈവര്‍ യദു നിഷേധിക്കുന്നു

കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ ബസ് ഹാജരാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കെ എസ് ആര്‍ ടി സിക്ക് കത്ത് നല്‍കിയിരുന്നു. തൃശ്ശൂരിലേക്ക് ട്രിപ് പോയ ബസ് ബുധനാഴ്ച (01.05.2024) തിരിച്ചെത്തിയ ശേഷമാണ് പരിശോധന നടന്നത്. മേയര്‍ ആരോപിക്കുന്ന് പോലെ ബസ് അമിത വേഗത്തിലായിരുന്നോ, വാഹനങ്ങളെ ഓവര്‍ടേക് ചെയ്തിരുന്നോ എന്ന കാര്യത്തില്‍ സി സി ടി വിയിലെ ദൃശ്യങ്ങള്‍ നിര്‍ണായകമാകുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ ദൃശ്യങ്ങള്‍ കാണാനില്ലെന്നത് ദുരൂഹമാണ്. ബസിലെ യാത്രക്കാരുടെ പട്ടിക കെ എസ് ആര്‍ ടി സി അധികൃതര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. ഇവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തും.

Keywords: News, Kerala, Thiruvananthapuram-News, Argument, Mayor Arya Rajendran, HL Yadhu, KSRTC Driver, Clash, Police, Investigation, Probe, Find, CCTV Visuals, Bus, Memory Card Missing, Mayor Arya Rajendran KSRTC driver Clash: Police investigation to find cctv visuals from bus.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia