SCRF | ശാർജ കുട്ടികളുടെ വായനോത്സവം: നൃത്തത്തിലൂടെ സമകാലിക വിഷയങ്ങളും കഥകളും പകർന്നുനൽകി മസാക കിഡ്‌സ് ആഫ്രിക്കാനാ സംഘം

/ ഖാസിം ഉടുമ്പുന്തല

ശാർജ: (KVARTHA)
നൃത്തത്തിലൂടെ സമകാലികവിഷയങ്ങളും കഥകളും സദസിന് പകർന്നുനൽകി മസാക കിഡ്‌സ് ആഫ്രിക്കാനാസംഘം. കഴിഞ്ഞവർഷത്തെ പോലെ ഇത്തവണയും ശാർജ കുട്ടികളുടെ വായനോത്സവത്തിലെ ആസ്വാദകരുടെ മനം മയക്കുന്ന ഇഷ്ട പ്രിയതാരങ്ങളായി മാറിയിരിക്കുകയാണ് ഈ കുട്ടിസംഘം. ശാർജ എക്സ്‌പോ സെന്ററിൽ സംഘത്തിന്റെ വ്യത്യസ്തമായ മൂന്ന് പ്രകടനങ്ങൾ അരങ്ങേറി.  

SCRF | ശാർജ കുട്ടികളുടെ വായനോത്സവം: നൃത്തത്തിലൂടെ സമകാലിക വിഷയങ്ങളും കഥകളും പകർന്നുനൽകി മസാക കിഡ്‌സ് ആഫ്രിക്കാനാ സംഘം

ആസ്വാദകരുടെ മനസ്സു കീഴടക്കാനുള്ള സാധാ പ്രകടനങ്ങൾ മാത്രമായിരുന്നില്ല. പ്രത്യുത, സമകാലിക വിഷയങ്ങൾ മുൻനിർത്തിയായിരുന്നു താരങ്ങളുടെ ഓരോ ചുവടുവെപ്പും. പരിസ്ഥിതി നശീകരണം, വെള്ളപ്പൊക്കം, കാട്ടുതീ, പാസ്റ്റിക് മലിനീകരണം എന്നിങ്ങനെ ആഗോള പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയും അവ പ്രതിരോധിക്കേണ്ടതിൻ്റെ ആവശ്യകത മുൻനിർത്തിയുമായിരുന്നു പ്രകടനങ്ങളഖിലവും.
  
SCRF | ശാർജ കുട്ടികളുടെ വായനോത്സവം: നൃത്തത്തിലൂടെ സമകാലിക വിഷയങ്ങളും കഥകളും പകർന്നുനൽകി മസാക കിഡ്‌സ് ആഫ്രിക്കാനാ സംഘം

Keywords:  News, Malayalam-News, World, Gulf, Reported by: Qasim Moh'd Udumbunthala,  Masaka Kids Africana bring the beat to SCRF with a green twist.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia