Arrested | വീട്ടില്‍ മദ്യവില്‍പ്പന നടത്തിയെന്ന പരാതിയില്‍ യുവാവിനെ വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തു
May 14, 2024, 21:56 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വളപട്ടണം : (KVARTHA) വീട് മിനി ബാറാക്കി മദ്യവില്‍പന നടത്തിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. അഴീക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആദര്‍ശ്(27) ആണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടില്‍ നിന്നും 48 കുപ്പി ഇന്‍ഡ്യന്‍ നിര്‍മിത വിദേശ മദ്യവും 31, 280 രൂപയും കണ്ടെടുത്തു.
രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് വീട്ടിലെ അടുക്കളയില്‍ നടത്തിയ പരിശോധനയില്‍ അലമാരയില്‍ സൂക്ഷിച്ച മദ്യമാണ് പിടികൂടിയത്. ഇതിനടുത്തുള്ള തളികയില്‍ നിന്നുമാണ് പണം കണ്ടെടുത്തത്. വീട്ടില്‍ മദ്യക്കുപ്പി ശീതീകരിക്കാനുള്ള സംവിധാനം വരെ ഏര്‍പ്പെടുത്തിയാണ് ഇയാള്‍ മദ്യവില്‍പന നടത്തിയിരുന്നത് എന്ന് പൊലീസ് പറഞ്ഞു.
വളപട്ടണം പൊലീസ് ഇന്‍സ്‌പെക്ടര്‍ ഷൈന്‍ ജോസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് വളപട്ടണം എസ് ഐ എ നിഥിന്റെ നേതൃത്വത്തില്‍ എ എസ് ഐ ഷാജി, സിപിഒ രമിത്ത് എന്നിവരടങ്ങിയ സംഘമാണ് മദ്യവും പണവും സഹിതം പ്രതിയെ പിടികൂടിയത്.
രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് വീട്ടിലെ അടുക്കളയില്‍ നടത്തിയ പരിശോധനയില്‍ അലമാരയില്‍ സൂക്ഷിച്ച മദ്യമാണ് പിടികൂടിയത്. ഇതിനടുത്തുള്ള തളികയില്‍ നിന്നുമാണ് പണം കണ്ടെടുത്തത്. വീട്ടില്‍ മദ്യക്കുപ്പി ശീതീകരിക്കാനുള്ള സംവിധാനം വരെ ഏര്‍പ്പെടുത്തിയാണ് ഇയാള്‍ മദ്യവില്‍പന നടത്തിയിരുന്നത് എന്ന് പൊലീസ് പറഞ്ഞു.
പ്രതിയുടെ പിതാവും മദ്യവില്‍പനയില്‍ പങ്കാളിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ നേരത്തെ വളപട്ടണം പൊലീസ് സ്റ്റേഷനില്‍ അനധികൃത മദ്യവില്‍പ്പന നടത്തിയതിന് അബ്കാരി കേസുണ്ട്.
Keywords: Man arrested for illegal sale of liquor, Kannur, News, Arrested, Complaint, Secret Message, Illegal Sale of Liquor, Police, Police Station, Kerala News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.