Drowned | പീച്ചി അണക്കെട്ടില്‍ കുളിക്കാനിറങ്ങിയ മഹാരാജാസ് കോളജ് വിദ്യാര്‍ഥി മുങ്ങി മരിച്ചു

 


തൃശ്ശൂര്‍: (KVARTHA) പീച്ചി വന ഗവേഷണ കേന്ദ്രത്തില്‍ ഇന്റേണ്‍ഷിപിനെത്തിയ മഹാരാജാസ് കോളജ് വിദ്യാര്‍ഥി പീച്ചി അണക്കെട്ടില്‍ മുങ്ങിമരിച്ചു. മലപ്പുറം താനൂര്‍ ചീരംകുളങ്ങര മുഹമ്മദ് ശാഫിയുടെ മകന്‍ മുഹമ്മദ് യഹിയ (25) ആണ് മരിച്ചത്. എം എസ് സി ബോടണി വിദ്യാര്‍ഥിയായ യഹിയ എസ് എഫ് ഐ എറണാകുളം മഹാരാജാസ് കോളജ് യൂണിറ്റ് സെക്രടറിയാണ്.

ബുധനാഴ്ച (08.05.2024) വൈകിട്ടോടെയാണ് പീച്ചി ജലസേചന വകുപ്പ് ക്വാര്‍ടേഴ്സിന് സമീപം പീച്ചി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് യഹിയയെ കാണാതായത്. വൈകിട്ട് കുളിക്കാനായി നാല് സുഹൃത്തുക്കള്‍ക്കൊപ്പം റിസര്‍വോയറില്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളത്തില്‍ ഇറങ്ങിയ യഹിയ മുങ്ങി പോവുകയായിരുന്നു. കൂട്ടുകാര്‍ക്ക് യഹിയയെ രക്ഷിക്കാനായില്ല.

വിവരമറിഞ്ഞ ഉടന്‍ സമീപത്തുണ്ടായിരുന്ന പ്രദേശവാസികളില്‍ ചിലര്‍ രക്ഷിക്കാന്‍ ശ്രമം നടത്തി. എന്നാല്‍ ഇരുട്ടിയതോടെ ശ്രമം ഉപേക്ഷിച്ചു. പിന്നീട് പീച്ചി പൊലീസും ചാലക്കുടി, പുതുക്കാട്, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്‌നിരക്ഷാ സേനാംഗങ്ങളും രാത്രി തിരച്ചില്‍ നടത്തി. വനം ഉദ്യോഗസ്ഥരും വാചര്‍മാരും മീന്‍പിടുത്ത തൊഴിലാളികളും സ്‌കൂബ ടീമും തിരച്ചിലില്‍ പങ്കെടുത്തു. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വ്യാഴാഴ്ച (09.05.2024) രാവിലെയാണ് സ്‌കൂബ ടീം മൃതദേഹം കണ്ടെടുത്തത്.

Drowned | പീച്ചി അണക്കെട്ടില്‍ കുളിക്കാനിറങ്ങിയ മഹാരാജാസ് കോളജ് വിദ്യാര്‍ഥി മുങ്ങി മരിച്ചു

തൃശ്ശൂര്‍ മെഡികല്‍ കോളജിലേക്ക് മാറ്റി. കോളജില്‍ നിന്നുള്ള 12 അംഗ സംഘം കേരള വന ഗവേഷണ കേന്ദ്രത്തില്‍ (കെ എഫ് ആര്‍ ഐ) ഇന്റണ്‍ഷിപിനായാണ് പീച്ചി വന ഗവേഷണ കേന്ദ്രത്തില്‍ എത്തിയത്.

Keywords: News, Kerala, Thrissur-News, Obituary, Local-News, Maharajas College, SFI Unit Secretary, Drowned, Peechi Dam, Missing, Death, Dead body, Student, Research, Friends, Bath, Maharajas College sfi unit secretary drowned in Peechi Dam.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia