Follow KVARTHA on Google news Follow Us!
ad

Movie Review | ലാപതാ ലേഡീസ്: ഉത്തരേന്ത്യൻ സ്ത്രീകൾ അനുഭവിക്കുന്ന യാതനകളുടെ നേർക്കാഴ്ച

ധാരാളം അനാചാരങ്ങൾ ഇന്നും ഗ്രാമങ്ങളിൽ, Movies, Entertainment, Cinema,
/ സോണി കല്ലറയ്ക്കൽ

(KVARTHA)
നമ്മുടെ ഈ കേരളത്തിൽ മുസ്ലിം സമുദായത്തെ മാത്രം ആക്ഷേപിച്ചും കുറ്റപ്പെടുത്തിയും കളിയാക്കിയും ജീവിക്കുന്ന കുറെ സാഹിത്യകാരന്മാർ ഉണ്ട്. മുസ്ലിം സമുദായത്തെ ഒറ്റപ്പെടുത്തി ആക്രമിക്കുക എന്നത് മാത്രമാണ് ഇവരുടെ ഒരു ശീലം. അതിൽ അവർ മനോസന്തോഷം കണ്ടെത്തുകയും ചെയ്യുന്നു. മറ്റൊരിടത്തേക്കും നോക്കാൻ ഇക്കൂട്ടരുടെ കണ്ണുകൾക്കാവില്ല എന്ന മനോനിലയിൽ എത്തിയിരിക്കുകയാണ് അവർ. മുസ്ലിം കുടുംബങ്ങളിൽ പുരുഷ മേധാവിത്വമാണ്, അവിടുത്തെ സ്ത്രീകൾ അതിനാൽ തന്നെ അസ്വാതന്ത്ര്യം അനുഭവിക്കുന്നു, അടിച്ചമർത്തലിന് വിധേയരാകുന്നു, എന്നൊക്കെ ഇവർ പൊതുവായി വിളിച്ചു പറയുന്നു. മുസ്ലിം സ്ത്രീകൾ ധരിക്കുന്ന പർദയെ ചൊല്ലിപ്പോലും വിവാദമുണ്ടാക്കാൻ ശ്രമിക്കുന്നവരാണ് ഇക്കൂട്ടർ.
  
Article, Entertainment, Cinema, Laapataa Ladies, Hindi Movie, Laapataa Ladies Review, Kiran Rao, Aamir Khan, Laapataa Ladies Hindi Movie Review.

അങ്ങനെയുള്ളവർ പലപ്പോഴും മറക്കുന്ന ഒരു കാര്യമുണ്ട്. ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെയും ചെറുപട്ടണങ്ങളിലെയും ഹിന്ദു സ്ത്രീകൾ അതിലുമേറെ അടിച്ചമർത്തലുകൾ നേരിടുന്നുണ്ട് എന്ന സത്യം. ഇവിടെ പലരും ഇത് അറിയുന്നില്ല. അവിടെ ഹിന്ദുകുടുംബങ്ങളിൽ നടക്കുന്ന കാര്യങ്ങൾ പലതും നമുക്ക് സഹിക്കാവുന്നതിലപ്പുറമാണ്. അന്യപുരുഷന്മാരെ കാണാതിരിയ്ക്കാൻ മുഖം മൂടുന്ന 'ഗൂഗട്ട്' ധരിച്ചു, ഇഷ്ടമല്ലെങ്കിലും വീട്ടുകാർ പറയുന്ന ആളിനെ വിവാഹം ക ഴിക്കാൻ നിർബന്ധിതമാകുന്ന, ഭർത്താവിന്റെ പേര് പോലും പറയാൻ അവകാശം ഇല്ലാത്ത, ജാതിവ്യവസ്ഥയുടെ ഇരകളാകുന്ന സാധാരണ ഉത്തരേന്ത്യൻ ഹിന്ദു സ്ത്രീകളുടെ ജീവിതം പുരുഷാധിപത്യത്തിൻ കീഴിൽ ഞെരിഞ്ഞമരുന്ന കഥകൾ സ്ഥിരം ഉത്തരേന്ത്യൻ കാഴ്ചകൾ ആണ്.

അതിൻ്റെ നേർക്കാഴ്ചയാകുന്ന ഒരു സിനിമ ഇവിടെ ഇറങ്ങിയിരുന്നു. 'ലാപതാ ലേഡീസ്' എന്ന സിനിമ പറയുന്നത് ഉത്തരേന്ത്യയിലെ ഹിന്ദുകുടുംബങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന കൊടിയ യാതനകൾ ആണ്. ആരും ഈ ചിത്രം ഇതുവരെ ചർച്ചയാക്കിയിട്ടില്ല.. ഈ സിനിമയ്ക്ക് ആവശ്യത്തിന് പബ്ലിസിറ്റിയും കിട്ടിയില്ല. നേരെ മറിച്ച് മുസ്ലിം സമുദായത്തെ ആക്ഷേപിച്ച് വല്ല സിനിമയും ആയിരുന്നെങ്കിൽ വല്ലാത്ത പബ്ലിസിറ്റിയും കൊടുത്ത് ഇവിടുത്തെ ചിലർ ഏറ്റെടുത്ത് ഒരു സമുദായത്തെ മാത്രം മുഖമടച്ച് കല്ലെറിഞ്ഞേനെ. ഇതിൻ്റെ പേരിൽ ഒരുപാട് മുസ്ലിങ്ങളായ നിരപരാധികൾ ക്രൂശിക്കപ്പെട്ടെനെ.

'ലാപതാ ലേഡീസ്' മികച്ച അഭിനയവും, ആക്ഷേപഹാസ്യം നിറഞ്ഞ നർമ്മ മുഹൂർത്തങ്ങളും ഒക്കെയുള്ള ഒരു ഫീൽ ഗുഡ് മൂവിയാണ്. അതിൽ വളരെ രസകരമായ ഒരു ദൃശ്യമുണ്ട്. കാണാതെ പോയ ഭാര്യയെ അന്വേഷിച്ചു നടക്കുന്ന ദീപക്ക് എന്ന നായകൻ ഒരു കടക്കാരനോട് സ്വന്തം വിവാഹഫോട്ടോ കാണിച്ചിട്ട് ഈ പെൺകുട്ടിയെ കണ്ടിട്ടുണ്ടോ എന്ന് ചോദിയ്ക്കുന്നു. ആ വിവാഹ ഫോട്ടോയിൽ പെൺകുട്ടി ഗൂഗട്ട് ധരിച്ചതിനാൽ മുഖം കാണാൻ കഴിയില്ല. അത് കണ്ടു മുസൽമാൻ ആയ കടക്കാരൻ പറയുന്നു. 'മുഖം മറച്ചാൽ എങ്ങനെ ആളിനെ തിരിച്ചറിയും! മുഖം ഒരാളുടെ വ്യക്തിത്വം അല്ലെ. അത് മറയ്ക്കുന്നത് ശരിയല്ല'.
  
Article, Entertainment, Cinema, Laapataa Ladies, Hindi Movie, Laapataa Ladies Review, Kiran Rao, Aamir Khan, Laapataa Ladies Hindi Movie Review.

അപ്പോഴാണ് അകത്തു നിന്നും കടക്കാരന്റെ ഭാര്യ വരുന്നത്. അവൾ ആകട്ടെ പർദ ഇട്ട് കണ്ണ് മാത്രം കാണുന്ന വിധത്തിൽ മുഖം മറച്ചിരിയ്ക്കുന്നു. ഒരേ സമയം രണ്ടു മതങ്ങളിലെ പാട്രിയാർക്കിയെ കളിയാക്കുന്ന രസകരമായ ഒരു സീനാണിത്. തീർച്ചയായും ഇത് നമ്മെ ചിന്തിപ്പിക്കുന്ന ഒന്നാണ്. പലപ്പോഴും ഒരാളെ മാത്രം കുറ്റപ്പെടുത്തുമ്പോൾ സ്വന്തമായി ഒന്ന് തിരിഞ്ഞു നോക്കുന്നത് നല്ലതാണെന്ന പൊതുസന്ദേശമാണ് ഈ സിനിമ നൽകുന്നത്. പണ്ട് ഭർത്താവ് മരിക്കുമ്പോൾ ഭാര്യ ചിതയിൽ ചാടി മരിക്കുന്ന ഒരു സമ്പ്രദായം ഉണ്ടായിരുന്നു, സതി എന്ന പേരിൽ. അത് പിന്നീട് നിയമം മൂലം നിരോധിക്കുകയായിരുന്നു. സതി പോലെ ധാരാളം അനാചാരങ്ങൾ ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ ഹിന്ദുകുടുംബങ്ങളിൽ നടക്കുന്നു എന്ന സത്യം ഇനിയെങ്കിലും തിരിച്ചറിയുക. പറ്റുമെങ്കിൽ എല്ലാവരും ഈ സിനിമ കാണാൻ ശ്രമിക്കുക.
Laapataa Ladies Review, Kiran Rao, Aamir Khan, Laapataa Ladies Hindi Movie Review.

Post a Comment