SWISS-TOWER 24/07/2023

Patient Died | കോഴിക്കോട്ട് ആംബുലന്‍സ് വൈദ്യുതി തൂണിലിടിച്ച് തീപ്പിടിച്ചു; രോഗി പൊള്ളലേറ്റ് മരിച്ചു

 


ADVERTISEMENT

കോഴിക്കോട്: (KVARTHA) നഗരത്തില്‍ ആംബുലന്‍സ് വൈദ്യുതി തൂണിലിടിച്ച് തീപ്പിടിച്ച് വാഹനത്തിലുണ്ടായിരുന്ന രോഗിക്ക് ദാരുണാന്ത്യം. നാദാപുരം സ്വദേശി സുലോചനയാണ് (57) പൊള്ളലേറ്റ് മരിച്ചത്. ചൊവ്വാഴ്ച (14.05.2024) പുലചെ 3.50നാണ് അപകടമുണ്ടായത്.

രോഗിയെ കൂടാതെ മറ്റ് മൂന്നുപേര്‍ കൂടി വാഹനത്തിലുണ്ടായിരുന്നു. സുലോചനയുടെ ഭര്‍ത്താവ് ചന്ദ്രന്‍, അയല്‍വാസി പ്രസീത, ഒരു നഴ്‌സ് എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ ഇവര്‍ ആംബുലന്‍സില്‍ നിന്നും റോഡിലേക്ക് തെറിച്ചുവീണു. ആംബുലന്‍സില്‍ കുടുങ്ങിപ്പോയ സുലോചനയെ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. പരുക്കേറ്റ ചന്ദ്രന്റെ നില ഗുരുതരമാണ്. പ്രസീതയും നഴ്‌സും ചികിത്സയിലാണ്.

Patient Died | കോഴിക്കോട്ട് ആംബുലന്‍സ് വൈദ്യുതി തൂണിലിടിച്ച് തീപ്പിടിച്ചു; രോഗി പൊള്ളലേറ്റ് മരിച്ചു

കോഴിക്കോട് മിംസ് ആശുപത്രിക്ക് സമീപത്തുവച്ചായിരുന്നു ദുരന്തം. മലബാര്‍ മെഡികല്‍ കോളജില്‍നിന്നും ശസ്ത്രക്രിയ നടത്തുന്നതിനായി മിംസ് ആശുപത്രിയിലേക്ക് രോഗിയെ മാറ്റുന്നതിനിടെയാണ് ദാരുണസംഭവം നടന്നത്. വൈദ്യുതി തൂണിലിടിച്ച ആംബുലന്‍സ് തൊട്ടടുത്ത കെട്ടിടത്തിലേക്ക് ഇടിച്ച് കയറിയാണ് അഗ്നിഗോളമായത്.

Keywords: News, Kerala, Kozhikode-News, Local-News, Kozhikode News, Patient, Died, Ambulance, Hits, Electricity Post, Accident, Fire, Accidental Death, Vehicle, Hospital, Treatment, Kozhikode: Patient died after ambulance hits electricity post.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia