Follow KVARTHA on Google news Follow Us!
ad

Obituary | കോഴിക്കോട് സൂര്യതാപമേറ്റ് ജോലി സ്ഥലത്ത് കുഴഞ്ഞുവീണ പെയിന്റിങ് തൊഴിലാളി മരിച്ചു

കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു Painting Worker, Died, Obituary, Hospital, Treatment, Kerala News
കോഴിക്കോട്: (KVARTHA) സൂര്യതാപമേറ്റ് പെയിന്റിങ് തൊഴിലാളി മരിച്ചു. പന്നിയങ്കര സ്വദേശി വിജേഷ് ആണ് മരിച്ചത്. ശനിയാഴ്ച ജോലിസ്ഥലത്ത് വെയിലേറ്റതിനേത്തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ ചികിത്സയിലിരിക്കേ വ്യാഴാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.
Kozhikode: Painting Worker Died Due To Sun Wave, Kozhikode, News, Painting Worker, Died, Obituary, Hospital, Treatment, Medical College, Kerala News

വ്യാഴാഴ്ച രാവിലെ സൂര്യതാപമേറ്റ് മലപ്പുറം സ്വദേശിയായ മുഹമ്മദ് ഹനീഫ മരിച്ചിരുന്നു. കല്‍പ്പണിക്കാരനായ ഹനീഫ ബുധനാഴ്ച ഉച്ചയ്ക്ക് മലപ്പുറം താമരക്കുഴിയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച രാവിലെ മരിച്ചു.

Keywords: Kozhikode: Painting Worker Died Due To Sun Wave, Kozhikode, News, Painting Worker, Died, Obituary, Hospital, Treatment, Medical College, Kerala News.

Post a Comment