Wild Elephant | കണ്ണൂരില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) മലയോര മേഖലയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി. ഇരിട്ടി അയ്യന്‍കുന്ന് കച്ചേരിക്കടവിലാണ് സംഭവം. ബുധനാഴ്ച (08.05.2024) രാവിലെയാണ് കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

Wild Elephant | കണ്ണൂരില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി

അയ്യന്‍കുന്ന് പഞ്ചായതിലെ കച്ചേരിക്കടവ് ജനവാസ മേഖലയിലാണ് കാട്ടാനയെ കണ്ടെത്തിയത്. പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ജഡം പോസ്റ്റുമോര്‍ടം നടത്തിയതിനുശേഷം സംസ്‌കരിക്കും. ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

Keywords: News, Kerala, Kannur, Kannur-News, Local-News, Ayyankunnu News, Iritty News, Kannur News, Wild Elephant, Found Dead, Died, Regional News, Forest Department, Postmortem, Kannur: Wild Elephant Found Dead.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia