SWISS-TOWER 24/07/2023

K Muraleedharan | 'എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെ'; തൃശ്ശൂരില്‍ ബിജെപിക്ക് സിപിഎം വോട് മറിച്ചെന്ന് ഗുരുതര ആരോപണവുമായി കെ മുരളീധരന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൃശ്ശൂര്‍: (KVARTHA) തൃശ്ശൂര്‍ ലോക് സഭാ മണ്ഡലത്തില്‍ ബി ജെ പിക്കുവേണ്ടി സി പി എം വോട് മറിച്ചിട്ടെന്ന ഗുരുതര ആരോപണവുമായി യു ഡി എഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍. നാട്ടികയിലും ഗുരുവായൂരിലും വോടുകള്‍ ബി ജെ പിക്ക് പോയി. വോടുകച്ചവടം നടന്നതിന്റെ കണക്കുകള്‍ പാര്‍ടിക്ക് ലഭിച്ചു.

ദല്ലാള്‍ പറഞ്ഞതുപോലെ നടന്ന ചര്‍ച്ചയുടെ പ്രതിഫലനം തൃശ്ശൂരില്‍ ഉണ്ടായി. അതേ സമയം തൃശ്ശൂരില്‍ തനിക്ക് നല്ല പ്രതീക്ഷയുണ്ടെന്നും യു ഡി എഫ് ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ യു ഡി എഫിനെ ഇത് ബാധിക്കില്ലെന്നാണ് പ്രതീക്ഷ. 30000 മുതല്‍ 50000 വോടിന്റെ ഭൂരിപക്ഷത്തില്‍ യു ഡി എഫ് ജയിക്കും.

K Muraleedharan | 'എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെ'; തൃശ്ശൂരില്‍ ബിജെപിക്ക് സിപിഎം വോട് മറിച്ചെന്ന് ഗുരുതര ആരോപണവുമായി കെ മുരളീധരന്‍

സി പി എം വോട് മറിച്ചത് ചിലപ്പോള്‍ രണ്ടാം സ്ഥാനത്ത് എത്താന്‍ ബി ജെ പിയെ സഹായിക്കും. വോട് മറിഞ്ഞുവെന്നത് യാഥാര്‍ഥ്യമാണ്. എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും മുരളീധരന്‍ പറഞ്ഞു. ബി ജെ പിയോടുള്ള സി പി എം സമീപനം എന്നും മൃദുവാണ്. പണ്ട് കേന്ദ്രത്തില്‍ ആണെങ്കില്‍ ഇന്നും കേരളത്തില്‍ അത് തുടരുന്നുവെന്നും കെ മുരളീധരന്‍ ആരോപിച്ചു.

Keywords: News, Kerala, Thrissur-News, Politics, K Muraleedharan, Thrissur, Lok Sabha Election Poll, Politics, Party, Allegation, BJP, LDF, UDF, Candidate, Chief Minister, K Muraleedharan about Thrissur Lok Sabha Election Poll.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia