Solar Energy | മെയ് 3 സൂര്യനായി ഒരു ദിനം: തിരിച്ചറിയാം സൗരോർജത്തിന്റെ പ്രധാന്യം

 


ന്യൂഡെൽഹി: (KVARTHA) മനുഷ്യരാശി മുഴുവൻ ഒരു വർഷത്തിൽ ഉപയോഗിക്കുന്ന അതേ ഊർജമാണ് ഒരു മണിക്കൂറിൽ സൂര്യൻ ഭൂമിക്ക് നൽകുന്നത്. ഭൂമിയുടെ നിലനിൽപ്പിന് സൂര്യൻ അത്യന്താപേക്ഷിതമാണ്. അതിന്റെ പ്രധാന്യം തിരിച്ചറിയാനും സൗരോർജം പ്രോത്സാഹിപ്പിക്കുന്നതിനുമായി എല്ലാവർഷവും മെയ് മൂന്ന് ലോക സൂര്യ ദിനമായി ആചരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം കാരണം, ലോകം മുഴുവൻ മനുഷ്യരാശിയുടെ നിലനിൽപ്പിന് ഭീഷണി നേരിടുമ്പോൾ, സൗരോർജം ഏറ്റവും പ്രസക്തമായ വിഷയമായി മാറുകയാണ്.
  
Solar Energy | മെയ് 3 സൂര്യനായി ഒരു ദിനം: തിരിച്ചറിയാം സൗരോർജത്തിന്റെ പ്രധാന്യം

സൂര്യൻ്റെ ശാസ്ത്രീയവും സാംസ്കാരികപരവുമായ വശങ്ങളെ കുറിച്ച് ആളുകളെ ബോധവൽക്കരിക്കുക എന്നത് കൂടിയാണ് ഈ ദിനാചരണത്തിന്റെ ഉദ്ദേശം. ഭൂമിയിൽ സൂര്യന്റെ പ്രാധാന്യം ചെറുതല്ല. സർവ ജീവജാലങ്ങൾക്കും സൂര്യൻ ആശ്രയ കേന്ദ്രമാണ്. സൗരോർജം ഉണ്ടാകുന്നത് സൂര്യൻ പുറപ്പെടുവിക്കുന്ന പ്രകാശത്തിൽ നിന്നും താപത്തിൽ നിന്നുമാണ്. ഈ ഊർജം താപമോ വൈദ്യുതിയോ ആയി പരിവർത്തനം ചെയ്യപ്പെടുകയും മറ്റ് പരീക്ഷണങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യുന്നു. സൂര്യനിൽ നിന്ന് ലഭിക്കുന്ന ഊർജം ഉപയോഗിക്കുന്നതിന് സോളാർ പാനലുകൾ ആവശ്യമാണ്. സോളാർ പാനലുകളിൽ സോളാർ സെല്ലുകൾ (ഫോട്ടോവോൾട്ടെയ്ക്) അടങ്ങിയിട്ടുണ്ട്, ഇത് ഊർജത്തെ ഉപയോഗയോഗ്യമായ രൂപത്തിലേക്ക് മാറ്റുന്നു.

ഒരു ചതുരശ്ര മീറ്ററിന് അയ്യായിരം ലക്ഷം കിലോവാട്ടിന് തുല്യമായ സൗരോർജമാണ് ഇന്ത്യയിൽ ലഭിക്കുന്നത്. തെളിഞ്ഞ സൂര്യപ്രകാശമുള്ള ദിവസങ്ങളിൽ സൗരോർജം ഒരു ചതുരശ്ര മീറ്ററിന് ശരാശരി അഞ്ച് കിലോവാട്ട് ആണ്. ഒരു മെഗാവാട്ട് സൗരോർജം ഉൽപ്പാദിപ്പിക്കുന്നതിന്, ഏകദേശം മൂന്ന് ഹെക്ടർ പരന്ന ഭൂമി ആവശ്യമാണ്. സുസ്ഥിരമായ ഭാവിക്ക് വേണ്ടിയുള്ള വലിയ വാഗ്ദാനമാണ് സൗരോർജം.
പ്രകൃതി കനിഞ്ഞേകിയ ഈ ഊർജ സ്രോതസിനെ എങ്ങനെയെല്ലാം നമുക്ക് ഉപയോഗ പ്രദമാക്കാം എന്നതും ഈ ദിനം ചൂണ്ടിക്കാട്ടുന്നു.

Keywords: International Sun Day, History, Significance, Special Days, Solar Energy, New Delhi, Human, Earth, Climate Change, Awareness, Cultural, Living Creatures, Solar Panels, Photovoltaic, International Sun Day: Highlighting Significance Of Solar Energy.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia