Follow KVARTHA on Google news Follow Us!
ad

Hospitalized | നവജാതശിശുവിനെ കൊലപ്പെടുത്തിയശേഷം ഫ് ളാറ്റില്‍ നിന്നും റോഡിലേക്ക് വലിച്ചെറിഞ്ഞെന്ന കേസ്; അറസ്റ്റിലായ അമ്മ അണുബാധയെ തുടര്‍ന്ന് ഐ സി യുവില്‍; മൊഴി എടുക്കുന്നത് വൈകിയേക്കും

കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നതും വൈകും Infant Death Case, Accused, Hospitalized, Police, Investigation, Statement, Kerala News
കൊച്ചി: (KVARTHA) പനമ്പിള്ളി നഗറില്‍ നവജാതശിശുവിനെ കൊലപ്പെടുത്തിയശേഷം ഫ് ളാറ്റില്‍ നിന്നും റോഡിലേക്ക് വലിച്ചെറിഞ്ഞെന്ന കേസില്‍ അറസ്റ്റിലായ അമ്മയെ അണുബാധയെ തുടര്‍ന്ന് ഐ സി യുവില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് മൊഴി എടുക്കുന്നത് വൈകിയേക്കും.

വൈദ്യസഹായമില്ലാതെ പ്രസവിച്ചതിനെ തുടര്‍ന്നാണ് അണുബാധ ഉണ്ടായത്. ആരോഗ്യനില മെച്ചപ്പെടാതെ മൊഴിയെടുക്കാന്‍ സാധിക്കില്ലെന്നതിനാല്‍ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നതും വൈകും.

Infant Death Case; Accused Hospitalized, Kochi, News, Infant Death Case, Accused, Hospitalized, Police, Investigation, Statement, Kerala News.
 
സംഭവത്തില്‍ ആണ്‍സുഹൃത്തിനെ കുറ്റപ്പെടുത്തുന്ന രീതിയിലല്ല യുവതി മൊഴി നല്‍കിയിരിക്കുന്നത് എന്നുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. യുവതിയെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ ഇക്കാര്യങ്ങളില്‍ വ്യക്തത ഉണ്ടാകൂ. യുവാവില്‍നിന്ന് പൊലീസ് മൊഴിയെടുത്തു.

യുവതി ഗര്‍ഭിണിയാണെന്ന വിവരം വീട്ടില്‍ അറിയിച്ചിരുന്നില്ല. വെള്ളിയാഴ്ച പുലര്‍ചെ അഞ്ചുമണിയോടെയാണ് യുവതി വീട്ടിലെ കുളിമുറിയില്‍ പ്രസവിക്കുന്നത്. 8.11ന് കുഞ്ഞിനെ പുറത്തേക്കെറിഞ്ഞു. യുവതി കുറ്റം സമ്മതിച്ച കാര്യം 12.50ന് പൊലീസ് കമിഷണര്‍ മാധ്യമങ്ങളെ അറിയിച്ചു.

തുടര്‍ന്ന് ആംബുലന്‍സില്‍ യുവതിയെ എറണാകുളം ജെനറല്‍ ആശുപത്രിയിലേക്ക് മാറ്റി. അതുവരെ യുവതിക്ക് യാതൊരു വിധത്തിലുള്ള വൈദ്യസഹായവും ലഭിച്ചിരുന്നില്ല. ആരോഗ്യനില പരിഗണിച്ച് പൊലീസ് വിശദമായി ചോദ്യം ചെയ്തതുമില്ല. യുവതിയെ ശനിയാഴ്ച കസ്റ്റഡിയില്‍ വാങ്ങുന്നതിനെ കുറിച്ചും പൊലീസ് ആലോചിച്ചിരുന്നു. എന്നാല്‍ വെള്ളിയാഴ്ച വൈകിട്ട് തന്നെ യുവതിയുടെ ആരോഗ്യനില മോശമായിരുന്നു. ഇതോടെ ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റി.

കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി എന്നാണ് യുവതി നല്‍കിയിരിക്കുന്ന മൊഴി. ഇക്കാര്യം പോസ്റ്റ്‌മോര്‍ടം റിപോര്‍ടിലും വ്യക്തമാക്കിയിരുന്നു.

യുവതി പൊലീസില്‍ നല്‍കിയ മൊഴി ഇങ്ങനെ:

കുഞ്ഞിന്റെ കരച്ചില്‍ പുറത്തു കേള്‍ക്കാതിരിക്കാന്‍ വായില്‍ തുണി തിരുകി. രാവിലെ എട്ടുമണിയോടെ അമ്മ വാതിലില്‍ മുട്ടിയപ്പോള്‍ പരിഭ്രാന്തയാവുകയും കയ്യില്‍ കിട്ടിയ കവറില്‍ പൊതിഞ്ഞ് കുഞ്ഞിനെ താഴേക്ക് എറിയുകയും ചെയ്തു. ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ചും ആലോചിച്ചിരുന്നു. ഗര്‍ഭിണിയാണെന്നത് തിരിച്ചറിയാന്‍ വൈകി. അതിനാല്‍ ഗര്‍ഭഛിദ്രം നടത്താന്‍ സാധിച്ചില്ല- എന്നുമാണ് യുവതി മൊഴി നല്‍കിയത്.

യുവതി പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് സംശയമുണ്ടെന്നും അതിനാല്‍ അതിജീവിത എന്ന നിലയിലാണ് കണക്കാക്കുന്നതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. യുവതിയുടെ ആണ്‍സുഹൃത്തില്‍നിന്നും കഴിഞ്ഞദിവസം തന്നെ പൊലീസ് മൊഴിയെടുത്തിരുന്നു. യുവതി പറയുന്ന കാര്യങ്ങളുമായി പൊരുത്തപ്പെടുന്ന വിവരങ്ങള്‍ തന്നെയാണ് യുവാവും പങ്കുവച്ചത് എന്നാണ് പൊലീസ് നല്‍കുന്ന സൂചന.

യുവതി ഗര്‍ഭിണിയാണെന്ന കാര്യം യുവാവിന് അറിയാമായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടുമാസമായി ഇരുവരും സംസാരിച്ചിരുന്നില്ല എന്നും പൊലീസ് വൃത്തങ്ങള്‍ പറയുന്നു. യുവാവിനെ കുറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നതാണ് യുവതിയുടെ പ്രാഥമിക മൊഴി എന്നിരിക്കെ, വിശദമായ ചോദ്യം ചെയ്യലില്‍ മാത്രമേ മറ്റു കാര്യങ്ങള്‍ അറിയാന്‍ കഴിയൂ എന്നും പൊലീസ് വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ യുവതിയുടെ ആരോഗ്യനില മെച്ചപ്പെടുന്ന സാഹചര്യത്തില്‍ മാത്രമേ ഇതെല്ലാം സാധ്യമാകൂ.

Keywords: Infant Death Case; Accused Hospitalized, Kochi, News, Infant Death Case, Accused, Hospitalized, Police, Investigation, Statement, Kerala News.

Post a Comment