Liquor | 'തോട്ടം മേഖലയിൽ അനധികൃത വിദേശമദ്യ വ്യാപാരം കൊഴുക്കുന്നു'; ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ഒത്താശയുമുണ്ടെന്ന് ആക്ഷേപം

 


നെടുങ്കണ്ടം: (KVARTHA) തോട്ടം മേഖലയിൽ അനധികൃത വിദേശമദ്യ വ്യാപാരം കൊഴുക്കുന്നതായി ആരോപണം. കഴിഞ്ഞ ദിവസം സിപിഎം പാമ്പാടുംപാറ ലോക്കൽ കമ്മറ്റി അംഗം സുദേവൻ്റെ (54) വീട്ടിൽ ചാക്കുകളിലും കാർബോർഡ് പെട്ടികളിലുമായി സൂക്ഷിച്ച 18ലിറ്റര്‍ വിദേശമദ്യം ഇടുക്കി എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻഡ് ആൻ്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയിരുന്നു.

Liquor | 'തോട്ടം മേഖലയിൽ അനധികൃത വിദേശമദ്യ വ്യാപാരം കൊഴുക്കുന്നു'; ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ഒത്താശയുമുണ്ടെന്ന് ആക്ഷേപം

ബിവറേജസ് കോര്‍പറേഷൻ്റെ ഔട്ട് ലെറ്റുകളില്‍നിന്ന് ഒരാള്‍ക്ക് ഒരു ദിവസം മൂന്നുലിറ്റര്‍ മദ്യം വില്‍ക്കാന്‍ പാടുള്ളൂവെന്ന നിബന്ധനയിരിക്കേ ഇതിനെ മറികടന്നാണ് ഇത്തരം സംഘങ്ങൾക്ക് മദ്യം ലഭിക്കുന്നത്. മേഖലയിൽ ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകളും പരിമിധമായതിനാൽ അനധികൃത മദ്യ മാഫിയാ സംഘങ്ങൾക്ക് ചാകരയാണ്. ബിവറേജുകളില്‍ നിന്ന് വാങ്ങുന്ന മദ്യം രണ്ടിരട്ടിയും മൂന്നിരട്ടിയും വിലയ്ക്കാണ് മറിച്ചു വില്‍ക്കുന്നത്.

തോട്ടം മേഖലയിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ വിദഗ്ധമായാണ് ഇവ വില്‍പന നടത്തുന്നത്. ഇതിനു പിറകില്‍ ഒരുകൂട്ടം ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ഒത്താശയുമുണ്ടെന്നാണ് ആക്ഷേപം. ജില്ലയില്‍ ആവശ്യത്തിന് എക്സൈസ് ഓഫിസുകള്‍ ഇല്ലാത്തതും ജീവനക്കാരില്ലാത്തതും മദ്യവില്‍പനക്കാര്‍ക്ക് ഗുണകരമാകുന്നു. പിടികൂടുന്ന പ്രതികളെ ദുര്‍ബലമായ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തശേഷം കോടതിയില്‍ ഹാജരാക്കുന്നത് മൂലം പ്രതികളില്‍ 90 ശതമാനം പേരും ശിക്ഷയില്‍നിന്ന് രക്ഷപ്പെടുന്നതായും ആക്ഷേപമുണ്ട്.

അതിർത്തി വനങ്ങള്‍ കേന്ദ്രീകരിച്ച് വ്യാജ വാറ്റും വില്‍പനയും വര്‍ധിച്ചതായും വിവരമുണ്ട്. പൊലീസ് വനം വകുപ്പ്, എക്സൈസ് വകുപ്പുകളുടെ ഏകോപനമില്ലായ്മ പലപ്പോഴും വിദേശ മദ്യവില്‍പനക്കാര്‍ക്ക് അനുകൂലമായി മാറുന്നു. എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യത്തിന് വാഹനമില്ലാത്തതും ഇത്തരം കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ അവിടെ എത്തിപ്പെടുന്നതിനും കാലതാമസം നേരിടുന്നുണ്ട്. ഒരിക്കല്‍ പിടിക്കപ്പെട്ടവര്‍ വീണ്ടും ജാമ്യത്തിലിറങ്ങി ഇതേ തൊഴില്‍ തന്നെ ചെയ്യുന്നത് പതിവായിരിക്കുകയാണ്.

Keywords: News, Kerala, Nedumkandam, Crime, Idukki, Police, Allegation, Excise Enforcement and Anti Narcotics Special Squad, Excise Office, Illegal foreign liquor trade flourishes in the plantation area.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia