Follow KVARTHA on Google news Follow Us!
ad

UPI | വിദേശ ഇന്ത്യക്കാർക്ക് ഇനി വിദേശ നമ്പർ ഉപയോഗിച്ച് യുപിഐ ഇടപാടുകൾ നടത്താം; സേവനവുമായി ഈ ബാങ്ക്; ഉപയോഗിക്കേണ്ടത് ഇങ്ങനെ

തുടക്കത്തിൽ 10 രാജ്യങ്ങളിലെ എൻആർഐ ഉപയോക്താക്കൾക്ക് സേവനം ലഭ്യമാകുക ICICI Bank, UPI, NRI, Finance, ദേശീയ വാർത്തകൾ
ന്യൂഡെൽഹി: (KVARTHA) വിദേശ ഇന്ത്യക്കാർക്ക് (NRI) പുതിയ സേവനം ആരംഭിച്ച് ഐസിഐസിഐ ബാങ്ക്. ഇപ്പോൾ, വിദേശ മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് യുപിഐ (Unified Payments Interface) പേയ്മെന്റുകൾ നടത്താൻ അവർക്ക് സാധിക്കും. അന്താരാഷ്‌ട്ര മൊബൈൽ നമ്പറുകളിൽ യുപിഐ സൗകര്യം ആരംഭിക്കുന്നതിന് എൻപിസിഐയുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഐസിഐസിഐ ബാങ്ക് മേധാവി സിദ്ധാർഥ് മിശ്ര പറഞ്ഞു.


എങ്ങനെയാണ് പ്രയോജനപ്പെടുക?

ഇതുവരെ, യുപിഐ ഉപയോഗിക്കുന്നതിന് വിദേശ ഇന്ത്യക്കാർക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളുമായി ഒരു ഇന്ത്യൻ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യേണ്ടതുണ്ടായിരുന്നു. പുതിയ സംവിധാനത്തിലൂടെ, എൻആർഇ/എൻആർഒ (NRE/NRO) അക്കൗണ്ടുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അന്താരാഷ്ട്ര മൊബൈൽ നമ്പർ ഉപയോഗിച്ച് യുപിഐ പേയ്മെന്റുകൾ നടത്താൻ ഐസിഐസി ബാങ്കിന്റെ എൻആർഐ ഉപയോക്താക്കൾക്ക് ഇപ്പോൾ സാധിക്കും.

അമേരിക്ക, യുകെ, യുഎഇ, കാനഡ, സിംഗപ്പൂർ, ഓസ്ട്രേലിയ, ഹോങ്കോങ്, ഒമാൻ, ഖത്തർ, സഊദി അറേബ്യ എന്നീ 10 രാജ്യങ്ങളിലെ എൻആർഐ ഉപയോക്താക്കൾക്ക് ഈ സേവനം ലഭ്യമാണ്. ഐ മൊബൈൽ പേ (iMobile Pay) എന്ന മൊബൈൽ ബാങ്കിംഗ് ആപ്പിലൂടെയാണ് ബാങ്ക് ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് ഏതെങ്കിലും ക്യുആർ കോഡ് സ്കാൻ ചെയ്തുകൊണ്ടോ യുപിഐ ഐഡി ഉപയോഗിച്ചോ ഏതെങ്കിലും ഇന്ത്യൻ മൊബൈൽ നമ്പറിലേക്കോ ഇന്ത്യൻ ബാങ്ക് അക്കൗണ്ടിലേക്കോ പണം അയച്ചോ യുപിഐ പേയ്‌മെൻ്റുകൾ നടത്താം.

എങ്ങനെ ഉപയോഗിക്കാം?

* ഐസിഐസി ബാങ്കിന്റെ മൊബൈൽ ബാങ്കിംഗ് ആപ്പ് (iMobile Pay) ലോഗിൻ ചെയ്യുക.
* 'UPI Payments' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
* നിങ്ങളുടെ അന്താരാഷ്ട്ര മൊബൈൽ നമ്പർ നൽകുക
* മാനേജ് -> മൈ പ്രൊഫൈൽ എന്നിവയിലേക്ക് പോകുക.
* യുപിഐ ഐഡി (UPI ID) സൃഷ്ടിക്കുക.
* നിങ്ങളുടെ അക്കൗണ്ട് നമ്പർ തിരഞ്ഞെടുക്കുക.
* Submit ക്ലിക്ക് ചെയ്യുക

കൂടുതൽ വിവരങ്ങൾക്ക്, ഐസിഐസി ബാങ്കിന്റെ വെബ്‌സൈറ്റ് അല്ലെങ്കിൽ കസ്റ്റമർ കെയർ സേവനവുമായി ബന്ധപ്പെടാവുന്നതാണ്.

Keywords: News, National, New Delhi, ICICI Bank, UPI, NRI, Finance, QR Code, Scan, Bank Account, ICICI Bank introduces UPI for NRIs through international mobile numbers.
< !- START disable copy paste -->

Post a Comment