Coriander | വീട്ടിൽ വളർത്താം രുചികരമായ മല്ലിയില, വെള്ളവും പാത്രവും മാത്രം മതി!

 


ന്യൂഡെൽഹി: (KVARTHA) സ്വാദിലും മണത്തിലും മുമ്പിലുള്ള മല്ലിയില പാചകത്തിൽ ഒഴിച്ചുകൂടാനാവാത്ത വസ്തുവാണ്. രുചി കൂട്ടുന്നതിനു മാത്രമല്ല ആരോഗ്യസംരക്ഷണത്തിനും വളരെ ഉത്തമമാണിത്. മല്ലിയില സാധാരണയായി കടയിൽ നിന്നാണ് നാം വാങ്ങാറുള്ളത്. ഇതിന്റെ യഥാർത്ഥ സ്വാദും മണവും ലഭിക്കാൻ അന്നന്ന് പറിച്ചെ‌ടുത്ത് ഉപയോഗിക്കുന്നതാണ് നല്ലത്. അതിനായി വീട്ടിൽ തന്നെ എളുപ്പത്തിൽ മല്ലി വളർത്തിയാലോ? ഇതിനായി നിങ്ങൾക്ക് ഏതാനും സാധനങ്ങൾ മാത്രമേ വേണ്ടതുള്ളൂ.

Coriander | വീട്ടിൽ വളർത്താം രുചികരമായ മല്ലിയില, വെള്ളവും പാത്രവും മാത്രം മതി!

1. ആവശ്യമായ വസ്തുക്കൾ

* മല്ലി വിത്ത് അല്ലെങ്കിൽ തണ്ട്
* ഒരു പാത്രം അല്ലെങ്കിൽ ഗ്ലാസ്
* ശുദ്ധമായ വെള്ളം

പുതിയ മല്ലി വിത്തുകൾ ഉപയോഗിച്ച് കൃഷി ആരംഭിക്കാം. അല്ലെങ്കിൽ ആരോഗ്യമുള്ള മല്ലി ചെടിയിൽ നിന്ന് മുകളിലെ 2-3 ഇഞ്ച് നീളമുള്ള ഇലകളോടുകൂടിയ ഭാഗം മുറിച്ചെടുക്കുക. നിങ്ങൾ വിത്തുകൾ ഉപയോഗിക്കുകയാണെങ്കിൽ ഒരു ദിവസം വെള്ളത്തിൽ മുക്കിവയ്ക്കുക.

ഗ്ലാസ് അല്ലെങ്കിൽ പാത്രത്തിൽ ശുദ്ധമായതും മുറിയിലെ താപനിലയുള്ളതുമായ വെള്ളം നിറയ്ക്കുക. വിത്തുകൾ അല്ലെങ്കിൽ തണ്ട് വെള്ളത്തിൽ പതുക്കെ വയ്ക്കുക, അവ പൂർണമായി മുങ്ങിയിരിക്കുന്നുവെന്ന് ഉറപ്പാക്കുക. നല്ല സൂര്യപ്രകാശം കിട്ടുന്ന ഒരു സ്ഥലത്ത് പാത്രം വയ്ക്കുക.

2. പരിചരണം

ഓരോ രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ വെള്ളം മാറ്റുക. ഒന്നോ രണ്ടോ ആഴ്‌ചയ്‌ക്കുള്ളിൽ വേരുകൾ രൂപപ്പെടുന്നത് കാണാം. താമസിയാതെ ഇലകൾ തഴച്ചുവളരാൻ തുടങ്ങും. സൂര്യപ്രകാശം ധാരാളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇലകൾ മഞ്ഞനിറമാകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ, അത് വളരെയധികം സൂര്യപ്രകാശം ഏൽക്കുന്നതിന്റെ ലക്ഷണമാകാം. അതിനാൽ നേരിട്ട് സൂര്യപ്രകാശം തട്ടാതെ ശ്രദ്ധിക്കണം. അത്തരത്തിലുള്ള സ്ഥലം തിരഞ്ഞെടുക്കുക.

ജലനിരപ്പിൽ ശ്രദ്ധ പുലർത്തേണ്ടതും പ്രധാനമാണ്, എല്ലായ്പ്പോഴും വേരുകൾ ജലത്തിൽ മുങ്ങിയിരിക്കണം. പോഷകങ്ങളെ സംബന്ധിച്ചിടത്തോളം, നിങ്ങൾ രാസവളങ്ങൾ ചേർക്കേണ്ടതില്ല. എന്നിരുന്നാലും, കുറച്ച് ദിവസത്തിലൊരിക്കൽ വെള്ളം മാറ്റുന്നത് മല്ലിയിലയ്ക്ക് തഴച്ചുവളരുന്നതിന് ആവശ്യമായ പോഷകങ്ങൾ നൽകും.

3. വിളവെടുപ്പ്

മല്ലി വേണ്ടത്ര ഉയരത്തിൽ വളരുമ്പോൾ (സാധാരണയായി 6-8 ഇഞ്ച്) വിളവെടുക്കാം. വൃത്തിയുള്ള കത്രികയോ മറ്റോ ഉപയോഗിച്ച്, പുറത്തെ ഇലകൾ മുറിച്ചെടുക്കുക, ഉള്ളിലുള്ളവയെ വളർത്തുന്നത് തുടരുക

Keywords:  News, Malayalam News, National, Cultivation, Agriculture, Farming,  Coriander Leaf, How To Grow Fresh and Flavorful Coriander in water at Home
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia